ആലപ്പുഴ: ആർഎസ്‌എസ് കായംകുളം ഖണ്ഡിന്റെ മാന്യ സഹ സംഘചാലക് ആർ. ഗോപാൽജി(80) അന്തരിച്ചു. ഇന്ന് രാവിലെ 3.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കിളിമാനൂർ, ഗുരുവായൂർ, പട്ടാമ്പി, പാണാവള്ളി എന്നീ താലൂക്കിൽ പ്രചാരകായും, ശബരിഗിരി വിഭാഗ് ശാരീരിക് ശിക്ഷൺ പ്രമുഖ് എന്നീ ചുമതലകളിൽ ഗോപാൽ ജീ പ്രവർത്തിച്ചിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 3.30 ന് കായംകുളത്തെ വസതിയിൽ നടക്കും.