പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2026, 11:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫാറൂഖാബാദിലുള്ള 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഗുരുദ്വാര  തകർത്ത സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിഖ് ആരാധനാലയത്തിന് നേരെയുണ്ടായ നടപടി അത്യന്തം അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ അടിയന്തര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും, തകർത്ത ഭാഗങ്ങൾ എത്രയും വേഗം പുനർനിർമിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന വിഷയമാണിതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി.  പ്രാദേശിക ഭരണകൂടവും ന്യൂനപക്ഷ ആരാധനാലയങ്ങളുടെ സംരക്ഷണ ചുമതലയുള്ള ഇവാക്യുവി ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡും (ETPB)  ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന റിപ്പോർട്ടുകൾ അതീവ ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവം ഒറ്റപ്പെട്ടതല്ലെന്നും, പാകിസ്താനിൽ മതന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ തുടരുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് ഇതിനെ കാണേണ്ടതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ആരാധനാസ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടത് പാകിസ്താന്റെ അന്താരാഷ്‌ട്ര ബാധ്യതയാണെന്നും, മതവിദ്വേഷത്തിനും വിഭാഗീയ ആക്രമണങ്ങൾക്കും അറുതി വരുത്താൻ ഇസ്ലാമാബാദ് സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ലാഹോറിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള ഫാറൂഖാബാദിലെ ചരിത്രപ്രസിദ്ധമായ ശ്രീ ഗുരു സിംഗ് സഭ സാഹിബ് ഗുരുദ്വാരയുടെ  ഭാഗങ്ങൾ ജൂൺ 24-25 രാത്രിയിലാണ് പൊളിച്ചുനീക്കിയത്. ആവശ്യമായ അനുമതിയില്ലാതെ ഒരു പ്രാദേശിക വ്യവസായി കെട്ടിടം പൊളിച്ചെന്നാണ്  പറയപ്പെടുന്നത്.  പ്രാദേശിക സിഖ് സമൂഹം സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.  ഈ ചരിത്രസ്മാരകത്തിന് സംഭവിച്ച നാശനഷ്ടം ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ  നടക്കുന്ന ആക്രമണങ്ങളിൽ കണ്ണടയ്‌ക്കുകയാണ് പാക് ഭരണകൂടം.  കഴിഞ്ഞ മാസം ഖൈബർ പഖ്തൂൻഖ്വയിൽ ഗുരുദ്വാരയുടെ പരിപാലനം നടത്തിയിരുന്ന സിഖ് ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാക്കുന്നതായി ഇന്ത്യ ചൂണ്ടിക്കാട്ടി.

Tags: MEAPakistan
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies