മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?
Saturday, July 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2026, 04:31 pm IST
FacebookTwitterWhatsAppTelegram

മാഞ്ചസ്റ്റര്‍: മഴമൂലം ആദ്യ ട്വന്റി20 ഉപേക്ഷിക്കപ്പെട്ടതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ന് ഇന്ത്യ ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയിലേക്കാണ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് ആരംഭിക്കുക.

അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന വൈഭവിന് ഇന്ന് ഇന്ത്യക്കായി ടി20 അരങ്ങേറ്റം ലഭിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും യുവതാരം ബെഞ്ചിലായിരുന്നു.

വൈഭവ് ടീമിലെത്തിയാല്‍ ഓപ്പണറായി ഇറങ്ങുന്ന സഞ്ജു സാംസണിന്റെ സ്ഥാനമാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ മൂന്ന് അന്താരാഷ്‌ട്ര ടി20 ഇന്നിങ്സുകളില്‍ സഞ്ജു നേടിയ സ്‌കോറുകള്‍ 5, 0, 1 മാത്രമാണ്. മറുവശത്ത് അഭിഷേക് ശര്‍മ 59, 0, 49 എന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ അഭിഷേകിനൊപ്പം വൈഭവിനെ ഓപ്പണറാക്കാനുള്ള സാധ്യത ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, സഞ്ജു-അഭിഷേക് ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വരുത്താന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആദ്യ ടി20യില്‍ അഭിഷേക് ശര്‍മ, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ശിവം ദുബെ എന്നിവര്‍ ഒഴികെ മറ്റാര്‍ക്കും ബാറ്റിംഗില്‍ മികവ് പുലര്‍ത്താനായിരുന്നില്ല. തിലക് വര്‍മയുടെ മെല്ലെപ്പോക്കും ഇഷാന്‍ കിഷന്റെ ഫോം കണ്ടെത്താനുള്ള പ്രയാസവും ടീം മാനേജ്‌മെന്റിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ബോളിങ് നിരയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.

ഇംഗ്ലണ്ടിന്റെ പ്രതീക്ഷ ശക്തമായ ബാറ്റിങ് നിരയിലാണ്. അതേസമയം, പരമ്പരയില്‍ മുന്‍തൂക്കം നേടാന്‍ ഇന്ത്യയ്‌ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അതേസമയം, ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനുള്ള പ്ലേയിങ് ഇലവന്‍ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളാണ് വരുത്തിയത്. പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ വേഗതാരമായ ജൊഫ്ര ആര്‍ച്ചറും ടി20 അരങ്ങേറ്റം കുറിക്കുന്ന ജോഷ് ടങ്ങുമാണ് ടീമിലെ പുതിയ മുഖങ്ങള്‍. സാഖിബ് മഹ്‌മൂദിന് പകരമാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്. ലൂക്ക് വുഡിന് പകരക്കാരനായാണ് ജോഷ് ടങ്ങിന് അവസരം ലഭിച്ചത്.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍: ഫില്‍ സോള്‍ട്ട്, ജോസ് ബട്ലര്‍, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെതല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്‌സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടങ്ങ്.

ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, രവി ബിഷ്‌ണോയ്, അഭിഷേക് ശര്‍മ, സൂര്യാന്‍ഷ് ഷെഡ്‌ഗെ, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, ഇഷാന്‍ കിഷന്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ശിവം ദുബെ, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി.

Tags: englandT20 matchIndia
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

‘ഇന്ത്യക്കാർ ഇനിയും മരിക്കും’; പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച രാമചന്ദ്രന്റെ മകളുടെ വീഡിയോയ്‌ക്ക് കീഴിൽ രാജ്യവിരുദ്ധ കമന്റ്; മുഹമ്മദ് സനൂപ് അറസ്റ്റിൽ

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

ബ്ലൂടൂത്ത് ഉപയോഗിച്ച് ഓടുന്ന ഇ-റിക്ഷയുടെ ബാറ്ററി ഓഫ് ചെയ്യാം? സുരക്ഷാ ഭീഷണിയായ 7 മൊബൈല്‍ ആപ്പുകള്‍ നീക്കാന്‍ ഗൂഗിളിനും ആപ്പിളിനും കേന്ദ്ര നിര്‍ദേശം

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; ദൃശ്യങ്ങൾ പുറത്തുവിട്ട മുൻ ആയ അറസ്റ്റിൽ; സുജാതയും കുരുന്നുകളെ ഉപദ്രവിച്ചിരുന്നുവെന്ന് പൊലീസ്

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജയിലിൽ തന്നെ; 2020-ലെ ഡൽഹി ഹിന്ദു വിരുദ്ധ കലാപം; ജാമ്യാപേക്ഷ കോടതി തള്ളി

‘ഏഴ് ദിവസത്തില്‍ എല്‍പിജി പ്രതിസന്ധി പരിഹരിച്ചു’; ഊര്‍ജ പ്രതിസന്ധി മറികടന്നത് ഇന്ത്യയുടെ നയതന്ത്രമെന്ന് മോദി

രാജവംശങ്ങൾ മാറി, സാമ്രാജ്യങ്ങൾ വീണു; 700 വർഷങ്ങളുടെ ചരിത്രം തലയുയർത്തി നിൽക്കുന്നു; ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ആൽമരം ഇതാ ഇവിടെയുണ്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies