സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2026, 08:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി വെങ്ങാനൂര്‍ സ്വദേശിനി അഞ്ജു വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പനങ്ങോട് സ്വദേശിനി സിന്ധുവിനെയാണ് അന്വേഷണസംഘം പിടികൂടിയത്. സംഭവത്തില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച അഞ്ജുവിന്റെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ ഐശ്വര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ജൂണ്‍ 30-നാണ് അഞ്ജുവും ഐശ്വര്യയും വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ അഞ്ജു മരിക്കുകയായിരുന്നു. 70 പവന്‍ സ്വര്‍ണം തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇരുവരും ജോലി ചെയ്തിരുന്ന സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തില്‍ നിന്ന് ഉപഭോക്താക്കള്‍ പണയംവെച്ചിരുന്ന 70 പവന്‍ സ്വര്‍ണം സിന്ധുവിന് കൈമാറിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. പിന്നീട് ഈ സ്വര്‍ണം മറ്റ് സ്ഥാപനങ്ങളില്‍ കുറഞ്ഞ പലിശയ്‌ക്ക് പണയംവച്ച് ലഭിച്ച തുകയില്‍ നിന്നുള്ള കമ്മീഷന്‍ അഞ്ജുവിനും ഐശ്വര്യക്കും ലഭിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ യഥാര്‍ത്ഥ ഉടമകള്‍ സ്വര്‍ണം തിരിച്ചെടുക്കാനെത്തിയപ്പോള്‍ അത് കൈമാറാന്‍ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടര്‍ന്ന് സ്ഥാപനം നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തുകയും ജീവനക്കാരികള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാകുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസില്‍ അറസ്റ്റിലായ സിന്ധു നേരത്തെയും നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.

Tags: women arrestedprivate money transfer companyemployee suicide
Share
Tweet
SendShare

More News from this section

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

Latest News

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies