കോഴിക്കോട് സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നതോടെ ട്രെയിനുകൾ വൈകുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട് സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നതോടെ ട്രെയിനുകൾ വൈകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2026, 01:17 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കനത്ത മഴയ്‌ക്കിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ 150 വർഷത്തിലേറെ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നു വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11.10 ഓടെയാണ് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് ക്ലോക്ക് ടവറിന്റെ ഭാഗം തകർന്നുവീണത്. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.

പ്ലാറ്റ്ഫോമിലെ വൈദ്യുതി ലൈനിന് മുകളിലേക്ക് ഷീറ്റുകളടക്കം കെട്ടിടാവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് മുൻകരുതലായി ഒന്നും രണ്ടും മൂന്നും ട്രാക്കുകളിലെ വൈദ്യുതി വിച്ഛേദിച്ചു. ഇതോടെയാണ് ട്രെയിൻ സർവീസുകൾ വൈകാൻ ഇടയായത്. നിലവിൽ നാലാം പ്ലാറ്റ്ഫോമിലൂടെയാണ് ട്രെയിനുകൾ കടത്തിവിടുന്നത്.

റെയിൽവേയുടെ ഉച്ചയ്‌ക്ക് 12.15 വരെയുള്ള വിവരമനുസരിച്ച് മംഗളൂരു–തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് ഏകദേശം ഒന്നേകാൽ മണിക്കൂറും മുംബൈ–തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് രണ്ടര മണിക്കൂറും വൈകിയാണ് സർവീസ് നടത്തുന്നത്.

കോഴിക്കോട്–യശ്വന്ത്പുര എക്സ്പ്രസ് വെസ്റ്റ്ഹിൽ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുകയും അവിടെ നിന്നുതന്നെ സർവീസ് ആരംഭിക്കുകയും ചെയ്യും. തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് കല്ലായി സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ച് ഉച്ചയ്‌ക്ക് 1.50ന് അവിടെ നിന്ന് തിരികെ പുറപ്പെടും. കോഴിക്കോട് റെയിൽവേ സ്റ്റേഷനും കല്ലായി, വെസ്റ്റ്ഹിൽ സ്റ്റേഷനുകളും തമ്മിൽ യാത്രക്കാർക്കായി പ്രത്യേക ബസ് സർവീസും റെയിൽവേ ഒരുക്കിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട കൊച്ചുവേളി–ഭാവ്നഗർ എക്സ്പ്രസ് നാളത്തേക്ക് മാറ്റി. ട്രെയിൻ വെള്ളിയാഴ്ച രാവിലെ 7.30ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു. ഉച്ചയ്‌ക്ക് 1.45ന് കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ജനശതാബ്ദി കല്ലായി സ്റ്റേഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുക.

നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും ആർപിഎഫ് ഓഫീസും ഉൾപ്പെടുന്ന പഴയ കെട്ടിടത്തിന്റെ ഭാഗമായ ക്ലോക്ക് ടവറാണ് തകർന്നത്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുമൂലം കോഴിക്കോട് വഴിയുള്ള കൂടുതൽ ട്രെയിനുകൾക്കും വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു.

ബുധനാഴ്ച തന്നെ കെട്ടിടത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പ്രദേശം ഒഴിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ അപായ മുന്നറിയിപ്പ് റിബണുകളും സ്ഥാപിച്ച് ബാരിക്കേഡുകൾ ഒരുക്കുന്നതിനിടെയാണ് കെട്ടിടം തകർന്നുവീണത്. ഈ മുൻകരുതൽ നടപടികളാണ് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായത്.

സംഭവത്തെ തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, ആർപിഎഫ്, റെയിൽവേ, പൊലീസ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനവും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികളും തുടരുകയാണ്.

Tags: FEATURED2clock tower collapsedTrain Running Late
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies