തിരുവനന്തപുരം: ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹകനും മുതിർന്ന സംഘപരിവാർ പ്രവർത്തകനുമായ സുരേന്ദ്രൻ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വൈകിട്ട് 7.30ഓടെ സ്വവസതിയിലായിരുന്നു അന്ത്യം.
തൊണ്ണൂറുകളിൽ ആർഎസ്എസിന്റെ തിരുവനന്തപുരം ജില്ലാ കാര്യവാഹകിന്റെ ചുമതല വഹിച്ചിരുന്ന സുരേന്ദ്രൻ, സംഘപരിവാർ സംഘടനകളുടെ വിവിധ ഉത്തരവാദിത്തങ്ങളിലും പ്രവർത്തിച്ചിരുന്നു. വൈദ്യുതി ഭവനിലെ ഉദ്യോഗസ്ഥനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ചന്ദ്രിക. മകൻ: അരുൺ.
സംസ്കാരം ഇന്ന് ഉച്ചയ്‌ക്ക് 1.30ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും.















