തൃശൂർ: തൃശൂർ കുന്നംകുളം പഴഞ്ഞിയിൽ വിദേശത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബത്തിൽ കൂട്ട ആത്മഹത്യാശ്രമം. സംഭവത്തിൽ ഗൃഹനാഥൻ സിബിയും 19-കാരിയായ മകൾ അലീനയും മരിച്ചു. കുടുംബത്തിലെ മറ്റ് രണ്ട് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദേശത്ത് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് സിബി ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. ഇതിന് പിന്നാലെയാണ് കുടുംബത്തോടൊപ്പം ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. സിബിയുടെ മകനാണ് സംഭവം പോലീസിനെ അറിയിച്ചത്.
സാമ്പത്തിക പ്രതിസന്ധിയോ മറ്റ് കുടുംബപ്രശ്നങ്ങളോ സംഭവത്തിന് പിന്നിലുണ്ടോയെന്ന് ഉൾപ്പെടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്.















