ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് 'എര്‍ലിങ് ഹാലണ്ട്' എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2026, 03:10 pm IST
FacebookTwitterWhatsAppTelegram

ലിമ: 2026 ഫിഫ ലോകകപ്പില്‍ നോര്‍വേയ്‌ക്കായി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ എര്‍ലിങ് ഹാളണ്ടിനോടുള്ള ആരാധന ലോകമെമ്പാടും വ്യാപിക്കുകയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പെറുവില്‍ നിന്നെത്തുന്നത്. ഹാലണ്ടിന്റെ പേരില്‍ നൂറുകണക്കിന് നവജാത ശിശുക്കള്‍ക്ക് പേരിട്ടതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി അറിയിച്ചു. റിപ്പോര്‍ട്ട് പ്രകാരം, പെറുവില്‍ 468 നവജാത ശിശുക്കള്‍ക്ക് ‘ഹാളണ്ട്’ എന്ന പേരും 91 കുട്ടികള്‍ക്ക് ‘എര്‍ലിങ് ഹാളണ്ട്’ എന്ന പൂര്‍ണ പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2026 ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടിയ ഹാളണ്ട്, നോര്‍വേയെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ബ്രസീലിനെതിരായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇരട്ടഗോള്‍ നേടി ടീമിന്റെ ചരിത്രവിജയത്തിനും അദ്ദേഹം വഴിയൊരുക്കിയിരുന്നു. ലോകകപ്പ് ആരംഭിച്ചതിന് ശേഷമാണ് ഹാളണ്ടിന്റെ പേരിലുള്ള രജിസ്‌ട്രേഷനുകളില്‍ വന്‍ വര്‍ധനയുണ്ടായതെന്ന് ദേശീയ തിരിച്ചറിയല്‍ രജിസ്ട്രിയുടെ വക്താവ് ഇവാന്‍ ടോറസ് വ്യക്തമാക്കി.

ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നോര്‍വേ മുന്നേറിയതോടെ ഈ എണ്ണം വീണ്ടും കുത്തനെ ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു. ‘ഫുട്‌ബോള്‍ താരങ്ങള്‍ പലപ്പോഴും പെറുവിലെ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് പേരിടാനുള്ള പ്രചോദനമാകാറുണ്ട്. ഇപ്പോള്‍ ഹാളണ്ടും പെറുവുകാരനായി മാറിയിരിക്കുകയാണ്,’ എന്ന് ടോറസ് തമാശയായി പ്രതികരിച്ചു. പെറുവില്‍ ഫുട്‌ബോള്‍ താരങ്ങളുടെ പേരില്‍ കുട്ടികള്‍ക്ക് പേരിടുന്നത് പുതിയ കാര്യമല്ല.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,402 പേര്‍ ‘മെസ്സി’ എന്ന പേരും, അതില്‍ 292 പേര്‍ ‘ലയണല്‍ മെസ്സി’ എന്ന പൂര്‍ണ പേരും വഹിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുള്ളവര്‍ 1,185 പേരും, ലാമിന്‍ യമാല്‍ എന്ന പേരിലുള്ളവര്‍ 1,241 പേരുമാണ്. എന്നാല്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇപ്പോഴും ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ തന്നെയാണ്. പെറുവില്‍ 33,809 പേര്‍ നെയ്മറിന്റെ പേരാണ്.

Tags: perunameerling halandnew born babies
ShareTweetSendShare

More News from this section

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

Latest News

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies