ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2026, 04:06 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാനഡയിലെ കാട്ടുതീയില്‍ നിന്നുള്ള പുക ന്യൂയോര്‍ക്ക്-ന്യൂജഴ്സി മേഖലയെ മൂടിയതോടെ അധികൃതര്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന അര്‍ജന്റീന-സ്പെയിന്‍ ലോകകപ്പ് ഫൈനലിന് മുന്നോടിയായാണ് ഈ മുന്നറിയിപ്പ്.

വായുവിലെ മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കാനും കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്താനും ന്യൂയോര്‍ക്ക്, ന്യൂജഴ്സി അധികൃതര്‍ പൊതുജനങ്ങളോട് നിര്‍ദേശിച്ചു. തുറന്ന സ്റ്റേഡിയമായ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ 80,000ത്തിലധികം കാണികള്‍ പങ്കെടുക്കുന്ന ലോകകപ്പ് ഫൈനലും വമ്പന്‍ ഹാഫ് ടൈം ഷോയും നടക്കാനിരിക്കെയാണ് ആരോഗ്യ ആശങ്ക ഉയരുന്നത്.

സെമിഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച ശേഷം ബുധനാഴ്ച രാത്രി ന്യൂജഴ്സിയിലെത്തിയ സ്പെയിന്‍ ടീം വ്യാഴാഴ്ച പുറത്താണ് പരിശീലനം നടത്തിയത്. നിലവില്‍ വായുമലിനീകരണം ടീമിന്റെ പരിശീലനത്തെ ബാധിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ സ്പാനിഷ് ക്യാമ്പ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇംഗ്ലണ്ടിനെതിരെ വിജയിച്ച അര്‍ജന്റീന സെമിക്ക് ശേഷം ജോര്‍ജിയയില്‍ തുടരുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ ന്യൂജഴ്സിയില്‍ പരിശീലനം ആരംഭിക്കാനാണ് മെസിപ്പടയുടെ തീരുമാനം.

ലോകകപ്പ് ഫൈനലിന്റെ ഉദ്ഘാടന പരിപാടിക്കായി പരിശീലനം നടത്തുന്ന കലാകാരന്മാര്‍ക്കും പുകമൂടിയ അന്തരീക്ഷം വെല്ലുവിളിയായിട്ടുണ്ട്. സ്റ്റേഡിയത്തില്‍ പരിശീലനത്തിലായിരുന്ന നര്‍ത്തകി കൈറ്റ്ലിന്‍ എഡ്ഗര്‍ ‘ശ്വാസം എടുക്കാന്‍ പോലും ബുദ്ധിമുട്ടാണ്, വായു വളരെ ഭാരമുള്ളതായി അനുഭവപ്പെടുന്നു’ എന്ന് കുടുംബാംഗങ്ങളോട് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വായുമലിനീകരണത്തിന്റെ പ്രത്യാഘാതം ഇതിനകം മറ്റ് മത്സരങ്ങളെയും ബാധിച്ചു. ചിക്കാഗോയില്‍ നടക്കാനിരുന്ന മേജര്‍ ലീഗ് സോക്കര്‍ മത്സരമായ ചിക്കാഗോ ഫയര്‍വാങ്കൂവര്‍ വൈറ്റ്ക്യാപ്‌സ് മത്സരം മോശം വായു ഗുണനിലവാരം കാരണം മാറ്റിവെച്ചു. അതേസമയം ന്യൂയോര്‍ക്കില്‍ നടന്ന വനിതാ ലീഗ് മത്സരത്തില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓരോ പകുതിയിലും രണ്ട് അധിക വാട്ടര്‍ ബ്രേക്കുകള്‍ നിര്‍ബന്ധമാക്കിയിരുന്നു.

എന്നാല്‍ നിലവില്‍ ലോകകപ്പ് ഫൈനല്‍ മാറ്റിവയ്‌ക്കുകയോ മത്സരക്രമത്തില്‍ മാറ്റം വരുത്തുകയോ ചെയ്യുമെന്ന് ഫിഫ അറിയിച്ചിട്ടില്ല. വെള്ളിയാഴ്ച മുതല്‍ വായു ഗുണനിലവാരം മെച്ചപ്പെടുമെന്നും ശനിയാഴ്ച പ്രതീക്ഷിക്കുന്ന മഴ കാട്ടുതീയുടെ പുക കുറയ്‌ക്കാന്‍ സഹായിക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ നിശ്ചയിച്ച സമയത്ത് തന്നെ ലോകകപ്പ് കലാശപ്പോര്‍ നടക്കുമെന്നാണ് പ്രതീക്ഷ.

Tags: New York issuesair quality alert daysbefore World Cup final
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

Latest News

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies