വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2026, 02:19 pm IST
FacebookTwitterWhatsAppTelegram

ബാര്‍ബഡോസ്: ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാഴ്‌ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമായ സര്‍ ഗാരിഫീല്‍ഡ് (ഗാരി) സോബേഴ്സ് അന്തരിച്ചു. 89 വയസായിരുന്നു. തൊണ്ണൂറാം ജന്മദിനത്തിന് കൃത്യം രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ബാര്‍ബഡോസിലെ വസതിയില്‍ അദ്ദേഹം അന്തരിച്ചത്. മകന്‍ ഡാനിയല്‍ സോബേഴ്സാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ ലോക ക്രിക്കറ്റിലെ വമ്പന്‍ ശക്തിയാക്കി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു സോബേഴ്സ്. അദ്ദേഹത്തോടുള്ള ആദരസൂചകമായി 2004 മുതല്‍ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ‘സര്‍ ഗാരിഫീല്‍ഡ് സോബേഴ്സ് ട്രോഫി’ എന്ന പേരിലാണ് നല്‍കിവരുന്നത്.

1954 മുതല്‍ 1974 വരെ വെസ്റ്റ് ഇന്‍ഡീസിനായി കളിച്ച സോബേഴ്സ്, 93 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 57.78 ശരാശരിയില്‍ 8,032 റണ്‍സും 26 സെഞ്ചുറിയും 30 അര്‍ധസെഞ്ചുറിയും നേടി. 1958ല്‍ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റണ്‍സ് അന്നത്തെ ടെസ്റ്റ് ക്രിക്കറ്റിലെ ലോക റെക്കോര്‍ഡായിരുന്നു. 36 വര്‍ഷങ്ങള്‍ക്ക് ശേഷം 1994ല്‍ ബ്രയാന്‍ ലാറ 375 റണ്‍സ് നേടുന്നതുവരെ ആ റെക്കോര്‍ഡ് നിലനിന്നു.

ബാറ്റിങ്ങില്‍ മാത്രമല്ല, ബൗളിങ്ങിലും സോബേഴ്സ് സമാനതകളില്ലാത്ത മികവ് കാട്ടി. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായും സ്പിന്നറായും തിളങ്ങിയ അദ്ദേഹം 235 ടെസ്റ്റ് വിക്കറ്റുകളും സ്വന്തമാക്കി. ഒരേ മത്സരത്തില്‍ തന്നെ വേഗപ്പന്തും സ്പിന്നും ഒരുപോലെ ഫലപ്രദമായി എറിയാന്‍ കഴിയുന്ന അപൂര്‍വ കഴിവാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്.

1968ല്‍ നോട്ടിങ്ഹാംഷെയറിനായി ഗ്ലാമോര്‍ഗനെതിരെ കളിക്കുമ്പോള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ ആറ് പന്തുകളില്‍ ആറ് സിക്സര്‍ പറത്തുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും സോബേഴ്സ് സ്വന്തമാക്കി. 1974ല്‍ 38-ാം വയസില്‍ മികച്ച ഫോമില്‍ നില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കല്‍. ഇന്നും ടെസ്റ്റ് ക്രിക്കറ്റില്‍ 5,000-ത്തിലധികം റണ്‍സ് നേടിയ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയുള്ളവരുടെ പട്ടികയില്‍ അദ്ദേഹം മുന്‍നിരയിലാണ്.

Tags: diedSir Garry SobersWest Indies cricketing great
ShareTweetSendShare

More News from this section

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

Latest News

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies