തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചു. കടയംമുടമ്പ് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട കേസിലും പോലീസിനെ ആക്രമിച്ച കേസിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
കാപ്പ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുഗതൻ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി കാപ്പ കൂടി റദ്ദാക്കിയാൽ ആർ. സുഗതന് ജയിൽ മോചിതനാകാം.