ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2026, 08:53 am IST
FacebookTwitterWhatsAppTelegram

ഗ്ലാസ്‌ഗോ: 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ അക്കൗണ്ട് തുറന്ന് പാരാ പവര്‍ലിഫ്റ്റര്‍ ജണ്ഡു കുമാര്‍. പുരുഷ ഹെവിവെയ്റ്റ് പാരാ പവര്‍ലിഫ്റ്റിംഗ് വിഭാഗത്തില്‍ വെങ്കലം നേടിയ 29-കാരന്‍ ഗ്ലാസ്‌ഗോയില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ സ്വന്തമാക്കി. ബിഹാറിലെ നളന്ദ സ്വദേശിയായ ജണ്ഡു, ഒരുകാലത്ത് ഇ-റിക്ഷ ഓടിച്ചും പിതാവിനെ പച്ചക്കറി കച്ചവടത്തില്‍ സഹായിച്ചുമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. പുരുഷ ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യ മെഡല്‍ നഷ്ടപ്പെടുത്തി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെയായിരുന്നു ജണ്ഡുവിന്റെ തകര്‍പ്പന്‍ പ്രകടനം.

ഗ്രൂപ്പ് ബി മത്സരാര്‍ത്ഥിയായ ജണ്ഡു രണ്ടാം ശ്രമത്തില്‍ 190 കിലോഗ്രാം ഉയര്‍ത്തി 130.9 പോയിന്റുമായി ലീഡിലെത്തി. വ്യക്തിഗത മികച്ച പ്രകടനത്തേക്കാള്‍ എട്ട് കിലോഗ്രാം കുറവായിരുന്നെങ്കിലും ആ ശ്രമം തന്നെ മെഡല്‍ പ്രതീക്ഷ ശക്തമാക്കി. അവസാന ശ്രമത്തില്‍ 196 കിലോഗ്രാം ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡിലേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും ബാര്‍ റാക്കില്‍ തട്ടിയതോടെ ശ്രമം പരാജയമായി. തുടര്‍ന്ന് മത്സരിച്ച ഗ്രൂപ്പ് എയിലെ താരങ്ങള്‍ക്കിടയിലും ജണ്ഡുവിന്റെ സ്‌കോര്‍ മറികടക്കാന്‍ വളരെ കുറച്ചുപേര്‍ക്കാണ് സാധിച്ചത്.

നൈജീരിയയുടെ റിലുവാന്‍ ഇദ്രിസ് 208 കിലോഗ്രാം ഉയര്‍ത്തി 132.8 പോയിന്റോടെ സ്വര്‍ണം നേടി. ഇംഗ്ലണ്ടിന്റെ മാത്യു ഹാര്‍ഡിംഗ് 199 കിലോഗ്രാം ഉയര്‍ത്തി 131.0 പോയിന്റോടെ വെള്ളി കരസ്ഥമാക്കി. 130.9 പോയിന്റോടെ ജണ്ഡു കുമാര്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. സ്വര്‍ണവും വെള്ളിയും നേടിയ താരങ്ങളെയും ജണ്ഡുവിനെയും ഒഴികെ മറ്റാര്‍ക്കും 130 പോയിന്റ് കടക്കാനായില്ല. മെഡല്‍ നേട്ടത്തിന് ശേഷം വികാരാധീനനായ ജണ്ഡു, ഇന്ത്യയുടെ ആദ്യ മെഡല്‍ നേടാനായതില്‍ വലിയ സന്തോഷമുണ്ടെന്ന് പ്രതികരിച്ചു.

പോളിയോ ബാധിതനായി ജനിച്ച ജണ്ഡു കുമാര്‍ ബിഹാറിലെ നളന്ദ ജില്ലയിലെ ഹര്‍നൗട്ടിലാണ് വളര്‍ന്നത്. കുടുംബത്തിന്റെ ഉപജീവനത്തിനായി പിതാവിനൊപ്പം റോഡരികില്‍ പച്ചക്കറി വിറ്റും കോവിഡ് കാലത്ത് ഇ-റിക്ഷ ഓടിച്ചുമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. 2017-ല്‍ പാരാ അത്ലറ്റിക്സിലൂടെയാണ് കായികരംഗത്തേക്ക് എത്തിയത്. പിന്നീട് ജിമ്മിലെ പരിശീലനത്തിനിടെയാണ് പവര്‍ലിഫ്റ്റിംഗിനോട് താല്‍പര്യം വളര്‍ന്നത്.

2023-ലെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സ്വന്തം ഇ-റിക്ഷ വരെ വിറ്റാണ് യാത്രാചെലവ് കണ്ടെത്തിയത്. ആ മത്സരത്തില്‍ വിജയിക്കാനായില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ പാരാലിമ്പിക് വെങ്കല മെഡല്‍ ജേതാവ് രാജീന്ദര്‍ സിംഗ് റാഹേലു പരിശീലനത്തിന് അവസരം നല്‍കി. തുടര്‍ന്ന് ദേശീയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ച ജണ്ഡു, 2025 ബെയ്ജിംഗ് ലോകകപ്പിലും 2026 ഏഷ്യ-ഒഷ്യാനിയ ചാമ്പ്യന്‍ഷിപ്പിലും വെങ്കലം നേടി അന്താരാഷ്‌ട്ര വേദിയില്‍ ശ്രദ്ധേയനായി. ഇപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ സമ്മാനിച്ച താരം, 2028 ലോസ് ആഞ്ചലസ് പാരാലിമ്പിക്സില്‍ രാജ്യത്തിന് മെഡല്‍ നേടുക എന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് വ്യക്തമാക്കി.

Tags: COMMON WEALTH GAMESJhandu Kumarwins India's first medal
ShareTweetSendShare

More News from this section

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

ഡ്വോര്‍ക്കോവിച്ച് സ്ഥാനമൊഴിഞ്ഞു; ഫിഡെയുടെ ചുമതല ഏറ്റെടുത്ത് വിശ്വനാഥന്‍ ആനന്ദ്; ആദ്യമായി ഒരു ഇന്ത്യന്‍

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രേയസ്; ക്യാപ്റ്റനായി ചരിത്രനേട്ടം

Latest News

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies