ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു; പൊതുദർശനം ഇന്ന്  വടകരയിൽ; സംസ്കാരം നാളെ
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു; പൊതുദർശനം ഇന്ന്  വടകരയിൽ; സംസ്കാരം നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 10:48 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 8.30ഓടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ വലിയ തൊഴിലാളി സഹകരണ സ്ഥാപനങ്ങളിലൊന്നായി വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമാണ്.

മൂന്നര പതിറ്റാണ്ടിലേറെക്കാലം ഊരാളുങ്കലിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച രമേശൻ പാലേരി, ഒരു പ്രാദേശിക സഹകരണ സ്ഥാപനത്തെ അന്താരാഷ്‌ട്ര തലത്തിൽ അംഗീകാരം നേടുന്ന മാതൃകാ പ്രസ്ഥാനമാക്കി മാറ്റുന്നതിന് നേതൃത്വം നൽകി. സഹകരണ മേഖലയിലെ നവീന വികസന പ്രവർത്തനങ്ങൾക്കും സാങ്കേതിക മുന്നേറ്റങ്ങൾക്കും അദ്ദേഹം വലിയ പ്രാധാന്യം നൽകി.

രമേശന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ സൊസൈറ്റി നിർമ്മാണം, ഐടി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കൈവരിച്ചു.

രമേശൻ പാലേരിയുടെ ഭാര്യ ശോഭയാണ്. മക്കൾ: രമിൻ രമേശ് (ബിസിനസ്), അശ്വിൻ രമേശ് (ഖത്തർ). മരുമക്കൾ: അരുണിമ (യുഎൽ സൈബർ, തിരുവനന്തപുരം), ശിൽപ്പ (അധ്യാപിക, കരിയാട് എൽ.പി സ്കൂൾ).

സഹോദരങ്ങൾ: മോഹനൻ പാലേരി (രക്ഷാധികാരി, ആത്മവിദ്യാസംഘം കാരക്കാട്), പ്രേമ, ഉഷ, സുധ, രതീശൻ, പരേതയായ ചന്ദ്രി.

രമേശൻ പാലേരിയുടെ ഭൗതികദേഹം ഇന്ന് വൈകിട്ട് 3 മണിക്ക് കോഴിക്കോട് ടൗൺ ഹാളിലും വൈകിട്ട് 6.30ന് വടകര ടൗൺ ഹാളിലും പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് രാത്രി 8.30ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആസ്ഥാനത്തും പൊതുദർശനം നടക്കും.

തൊണ്ടയാട് ഊരാളുങ്കൽ സൈബർ പാർക്കിലും പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. അതിന് ശേഷം മൃതദേഹം വടകരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 11 മണിക്ക് നാദാപുരം റോഡിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

Tags: Rameshan Paleri DeathUralungal Labour Contract SocietyULCCS ChairmanKerala Cooperative SectorUralungal Society News
ShareTweetSendShare

More News from this section

വാർഷിക കണക്കുകൾ ഇല്ല, ഓഡിറ്റും പ്രതിസന്ധിയിൽ; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതി

കെട്ടിട നിർമാണ അനുമതിക്ക് ₹2 ലക്ഷം ആവശ്യപ്പെട്ടു; ₹1 ലക്ഷം വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വിജിലൻസിന്റെ പിടിയിൽ

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

വയറുവേദനയുമായി സ്വകാര്യ ആശുപത്രിയിലെത്തി; ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങി

ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം? ഈരാറ്റുപേട്ടയിൽ രണ്ട് പേർ പിടിയിൽ; അസം സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം

ആര്യാട് അഖിൽ വധക്കേസ്: നേപ്പാളിലേക്ക് കടക്കാനുള്ള പദ്ധതി പൊളിച്ച് പൊലീസ്; ഒളിവിലായിരുന്ന പ്രതികൾ ഷെൽജാദും അനന്തുവും പിടിയിൽ

Latest News

കർണാടകയിൽ കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്ഐവി പരിശോധന നിർബന്ധമാക്കാൻ നീക്കം; യുവാക്കളിൽ രോഗവ്യാപനം ഉയരുന്നതായി റിപ്പോർട്ട്; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കും

ഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

സിയാദിന് മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്ന് മർദനം ഏറ്റിട്ടുണ്ടോയെന്നു പരിശോധിക്കണമെന്ന വിചിത്രവാദവുമായി പൊലീസ്; കുണ്ടറ കസ്റ്റഡി മർദനക്കേസ് : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

‘അള്ളാഹുവിന്റെ നിർദ്ദേശപ്രകാരമാണ് ചെയ്തത്’; പാരീസിൽ കത്തിയാക്രമണം; ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് ഗുരുതര പരിക്ക്

3,000 ലിറ്റർ ഡീസൽ ലാഭം, പുറന്തള്ളിയത് വെറും നീരാവി മാത്രം; ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ ലോകശ്രദ്ധയിൽ; ഹരിതോർജ്ജ മേഖലയിൽ നിർണ്ണായ നേട്ടം

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു; പൊതുദർശനം ഇന്ന്  വടകരയിൽ; സംസ്കാരം നാളെ

ഗണേഷ്‌കുമാറിന്റെ ഭാര്യയുടെ സ്ഥാപനത്തിന് ടെൻഡറില്ലാതെ കരാർ; വിജിലൻസ് അന്വേഷണത്തിന് മൂവാറ്റുപുഴ കോടതിയുടെ ഉത്തരവ്

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies