3,000 ലിറ്റർ ഡീസൽ ലാഭം, പുറന്തള്ളിയത് വെറും നീരാവി മാത്രം; ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ ലോകശ്രദ്ധയിൽ; ഹരിതോർജ്ജ മേഖലയിൽ നിർണ്ണായ നേട്ടം
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

3,000 ലിറ്റർ ഡീസൽ ലാഭം, പുറന്തള്ളിയത് വെറും നീരാവി മാത്രം; ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ ലോകശ്രദ്ധയിൽ; ഹരിതോർജ്ജ മേഖലയിൽ നിർണ്ണായ നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 10:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹരിതോർജ്ജ മേഖലയിലെ ലോകശ്രദ്ധ നേടുന്ന മറ്റൊരു ചരിത്രനേട്ടവുമായി ഇന്ത്യ. പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ 1,200 കിലോമീറ്ററിലധികം പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. ഈ പരീക്ഷണഘട്ടത്തിൽ മാത്രം 3,200 ലിറ്ററിലധികം ഡീസൽ ഉപയോഗം ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേയ്‌ക്ക് സാധിച്ചതോടെ ഇത് കാർബൺ പുറന്തള്ളൽ കുറയ്‌ക്കുന്നതിലേക്കുള്ള നിർണായക ചുവടുവയ്പ്പായി.

ഹരിയാനയിലെ ജിന്ദ്–സോണിപ്പത് റൂട്ടിൽ ജൂലൈ 17-ന് സർവീസ് ആരംഭിച്ച ട്രെയിനാണ് ഈ നേട്ടം കൈവരിച്ചത്. ഈ റൂട്ടിലെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായതിനെ തുടർന്ന് ഡൽഹി മേഖലയിലേക്ക് അടുത്തഘട്ട ട്രയലുകൾ ഉടൻ വ്യാപിപ്പിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ ട്രെയിനിനുള്ളിൽ തന്നെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഫ്യൂവൽ സെൽ സാങ്കേതികവിദ്യയാണ് ട്രെയിനിന്റെ പ്രത്യേകത. പുക, കാർബൺ ഡൈഓക്സൈഡ്, മറ്റ് മലിനീകരണ വാതകങ്ങൾ എന്നിവ പുറന്തള്ളാതെ നീരാവി മാത്രം പുറത്തുവിടുന്നതിനാൽ നിലവിലെ ഏറ്റവും ശുദ്ധമായ റെയിൽ ഗതാഗത സാങ്കേതികവിദ്യകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.

10 കോച്ചുകളുള്ള ട്രെയിനിൽ രണ്ട് ഹൈഡ്രജൻ ഡ്രൈവിംഗ് പവർ കാറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ആകെ 2,400 കിലോവാട്ട് ശേഷിയുള്ള സംവിധാനത്തിന് പിന്തുണയായി ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററികളും ഉയർന്ന മർദ്ദത്തിലുള്ള ഹൈഡ്രജൻ സംഭരണ സംവിധാനവുമുണ്ട്. ജിന്ദിൽ ഇന്ത്യൻ റെയിൽവേയുടെ ആദ്യ  ഹൈഡ്രജൻ സംഭരണ-റീഫില്ലിംഗ് കേന്ദ്രവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഹൈഡ്രജൻ ചോർച്ച, തീപിടിത്തം, പുക എന്നിവ കണ്ടെത്താൻ ആധുനിക സുരക്ഷാ സംവിധാനങ്ങളും ഓട്ടോമാറ്റിക് ഷട്ട്ഡൗൺ സംവിധാനങ്ങളും ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജർമനി, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമാണ് ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചത്. സ്വന്തം സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ഹൈഡ്രജൻ റെയിൽ ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിലൂടെ ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യത്തിനും ഹരിത ഊർജ്ജ ദൗത്യത്തിനും ഈ പദ്ധതി കൂടുതൽ കരുത്തേകുന്നതായാണ് വിലയിരുത്തൽ.

പൂർണമായും വൈദ്യുതീകരിക്കാൻ പ്രയാസമുള്ള റെയിൽപാതകളിൽ ഡീസൽ എൻജിനുകൾക്ക് പകരമായി ഹൈഡ്രജൻ ട്രെയിനുകൾ ഭാവിയിൽ വിന്യസിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യം. ഇതിലൂടെ പരിസ്ഥിതി സംരക്ഷണവും ഇന്ധന ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുന്നതും ഒരേസമയം സാധ്യമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags: hydrogen train
ShareTweetSendShare

More News from this section

ഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

കൊലപാതകം മുതൽ പോക്‌സോ വരെ ഗുരുതര കേസുകളിലെ പ്രതികൾ; ജന്തർമന്തർ വിദ്യാർത്ഥി പ്രതിഷേധത്തിൽ 2,873 ക്രിമിനൽ പശ്ചാത്തലമുള്ളവർ; 989 പേർ ക്രിമിനൽ കേസുകളിലെ പ്രതികൾ

മഹാരാഷ്‌ട്രയിൽ കനത്ത മഴ മുന്നറിയിപ്പ്; റായ്ഗഡിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത, മുംബൈ-താനെ-പാൽഘർ ജില്ലകളിൽ യെല്ലോ അലർട്ട് ; ദുരന്തനിവാരണ സേനയും ഭരണകൂടവും അതീവ ജാഗ്രതയിൽ

മതംമാറിയ പാസ്റ്ററെ ആക്രമിച്ച കേസിൽ പട്ടികജാതി-പട്ടികവർഗ അതിക്രമനിവാരണ നിയമം ബാധകമാകില്ല; ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവിയില്ല; പുനഃപരിശോധനാ ഹർജിയും തള്ളി സുപ്രീംകോടതി

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; ടിവികെ സർക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി

ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; സുരക്ഷിതമായി രാജ്‌കോട്ടിൽ ഇറക്കി

Latest News

കെട്ടിട നിർമാണ അനുമതിക്ക് ₹2 ലക്ഷം ആവശ്യപ്പെട്ടു; ₹1 ലക്ഷം വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വിജിലൻസിന്റെ പിടിയിൽ

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

വയറുവേദനയുമായി സ്വകാര്യ ആശുപത്രിയിലെത്തി; ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങി

ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം? ഈരാറ്റുപേട്ടയിൽ രണ്ട് പേർ പിടിയിൽ; അസം സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം

ആര്യാട് അഖിൽ വധക്കേസ്: നേപ്പാളിലേക്ക് കടക്കാനുള്ള പദ്ധതി പൊളിച്ച് പൊലീസ്; ഒളിവിലായിരുന്ന പ്രതികൾ ഷെൽജാദും അനന്തുവും പിടിയിൽ

സിയാദിന് മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്ന് മർദനം ഏറ്റിട്ടുണ്ടോയെന്നു പരിശോധിക്കണമെന്ന വിചിത്രവാദവുമായി പൊലീസ്; കുണ്ടറ കസ്റ്റഡി മർദനക്കേസ് : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

‘അള്ളാഹുവിന്റെ നിർദ്ദേശപ്രകാരമാണ് ചെയ്തത്’; പാരീസിൽ കത്തിയാക്രമണം; ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് ഗുരുതര പരിക്ക്

3,000 ലിറ്റർ ഡീസൽ ലാഭം, പുറന്തള്ളിയത് വെറും നീരാവി മാത്രം; ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ ലോകശ്രദ്ധയിൽ; ഹരിതോർജ്ജ മേഖലയിൽ നിർണ്ണായ നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies