സിയാദിന് മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്ന് മർദനം ഏറ്റിട്ടുണ്ടോയെന്നു പരിശോധിക്കണമെന്ന വിചിത്രവാദവുമായി പൊലീസ്; കുണ്ടറ കസ്റ്റഡി മർദനക്കേസ് : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിയാദിന് മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്ന് മർദനം ഏറ്റിട്ടുണ്ടോയെന്നു പരിശോധിക്കണമെന്ന വിചിത്രവാദവുമായി പൊലീസ്; കുണ്ടറ കസ്റ്റഡി മർദനക്കേസ് : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 11:19 am IST
FacebookTwitterWhatsAppTelegram

കൊല്ലം: കുണ്ടറയിൽ യുവാവ് സിയാദ് മരിച്ച സംഭവത്തിൽ ഉയർന്ന കസ്റ്റഡി മർദന ആരോപണത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കൊല്ലം റൂറൽ എസ് പി ഷാജി സുഗുണന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.

സംഭവത്തിൽ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറൽ എസ് പി അറിയിച്ചു.

കസ്റ്റഡിയിലിരിക്കെ സിയാദിന് മർദനമേറ്റെന്ന ആരോപണത്തിൽ നിലവിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മർദനത്തിന്റെ തെളിവുകൾ കണ്ടെത്താനായില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് പറയുന്നു.

എന്നാൽ സിയാദിനെ കസ്റ്റഡിയിലെടുത്തതിലും പിന്നീട് വിട്ടയച്ചതിലുമുള്ള നടപടിക്രമങ്ങളിൽ പോലീസിന് വീഴ്ച സംഭവിച്ചതായും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നിർബന്ധ നടപടികൾ പൂർത്തിയാക്കാതെയാണ് സിയാദിനെ വിട്ടയച്ചതെന്നാണ് കണ്ടെത്തൽ.

കസ്റ്റഡിയിലെടുക്കുന്ന സമയത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യമില്ലാതെ പരാതിക്കാരിയായ പെൺകുട്ടിയെ പോലീസ് ജീപ്പിൽ ഒപ്പം കൊണ്ടുപോയതായും ആരോപണമുണ്ട്. എസ് ഐ അതുലിന്റെ നിർദേശപ്രകാരമാണ് സിയാദിനെ കസ്റ്റഡിയിലെടുക്കാൻ പെൺകുട്ടിയെ ഒപ്പം കൊണ്ടുപോയതെന്നാണ് വിവരം. കസ്റ്റഡി നടപടിക്കിടെ എസ് ഐ യൂണിഫോമിൽ ആയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സിയാദിനെ തന്റെ മുന്നിൽവെച്ച് പോലീസ് മർദിച്ചുവെന്ന പരാതിക്കാരിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പോലീസ് വാദങ്ങൾക്ക് വെല്ലുവിളിയായിട്ടുണ്ട്.

സിയാദിന്റെ മരണകാരണം ഹൃദയസംബന്ധമായ അണുബാധയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഹെപ്പറ്റൈറ്റിസ് ബാധയെ തുടർന്ന് സിയാദ് ചികിത്സയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.

കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതിന് ശേഷം സിയാദിന് മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്ന് മർദനം ഏറ്റിട്ടുണ്ടോയെന്നു പരിശോധിക്കണമെന്ന വിചിത്രവാദവും പോലീസിന്റെ ഭാഗത്തു നിന്നുയരുന്നു. ഇതിനായി സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ നിഗമനത്തിലെത്തുകയെന്ന് അന്വേഷണ സംഘം പറയുന്നു.

Tags: Kundara Murder
ShareTweetSendShare

More News from this section

കെട്ടിട നിർമാണ അനുമതിക്ക് ₹2 ലക്ഷം ആവശ്യപ്പെട്ടു; ₹1 ലക്ഷം വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വിജിലൻസിന്റെ പിടിയിൽ

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

വയറുവേദനയുമായി സ്വകാര്യ ആശുപത്രിയിലെത്തി; ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങി

ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം? ഈരാറ്റുപേട്ടയിൽ രണ്ട് പേർ പിടിയിൽ; അസം സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം

ആര്യാട് അഖിൽ വധക്കേസ്: നേപ്പാളിലേക്ക് കടക്കാനുള്ള പദ്ധതി പൊളിച്ച് പൊലീസ്; ഒളിവിലായിരുന്ന പ്രതികൾ ഷെൽജാദും അനന്തുവും പിടിയിൽ

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു; പൊതുദർശനം ഇന്ന്  വടകരയിൽ; സംസ്കാരം നാളെ

Latest News

ഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

സിയാദിന് മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്ന് മർദനം ഏറ്റിട്ടുണ്ടോയെന്നു പരിശോധിക്കണമെന്ന വിചിത്രവാദവുമായി പൊലീസ്; കുണ്ടറ കസ്റ്റഡി മർദനക്കേസ് : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

‘അള്ളാഹുവിന്റെ നിർദ്ദേശപ്രകാരമാണ് ചെയ്തത്’; പാരീസിൽ കത്തിയാക്രമണം; ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് ഗുരുതര പരിക്ക്

3,000 ലിറ്റർ ഡീസൽ ലാഭം, പുറന്തള്ളിയത് വെറും നീരാവി മാത്രം; ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ ലോകശ്രദ്ധയിൽ; ഹരിതോർജ്ജ മേഖലയിൽ നിർണ്ണായ നേട്ടം

ഗണേഷ്‌കുമാറിന്റെ ഭാര്യയുടെ സ്ഥാപനത്തിന് ടെൻഡറില്ലാതെ കരാർ; വിജിലൻസ് അന്വേഷണത്തിന് മൂവാറ്റുപുഴ കോടതിയുടെ ഉത്തരവ്

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കൊലപാതകം മുതൽ പോക്‌സോ വരെ ഗുരുതര കേസുകളിലെ പ്രതികൾ; ജന്തർമന്തർ വിദ്യാർത്ഥി പ്രതിഷേധത്തിൽ 2,873 ക്രിമിനൽ പശ്ചാത്തലമുള്ളവർ; 989 പേർ ക്രിമിനൽ കേസുകളിലെ പ്രതികൾ

മുഖ്യമന്ത്രിയെ നേരിൽ കാണാൻ സെക്രട്ടേറിയറ്റിലെത്തിയ വയോധികയെ ജീപ്പിലേക്ക് എടുത്തെറിഞ്ഞു; മുഖമടിച്ചു വീണപ്പോൾ മണിക്കൂറുകളോളം തടഞ്ഞുവച്ചെന്നും പരാതി, കേസ് രജിസ്റ്റർ ചെയ്യാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies