257 നിരപരാധികളുടെ ജീവനെടുത്ത 1993ലെ മുംബൈ സ്ഫോടനം: മുഖ്യസൂത്രധാരൻ ടൈഗർ മേമന്റെ ഓഫീസും ഫ്ലാറ്റുകളും ലേലം ചെയ്തു; 33 വർഷങ്ങൾക്ക് ശേഷം നടപടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 257 നിരപരാധികളുടെ ജീവനെടുത്ത 1993ലെ മുംബൈ സ്ഫോടനം: മുഖ്യസൂത്രധാരൻ ടൈഗർ മേമന്റെ ഓഫീസും ഫ്ലാറ്റുകളും ലേലം ചെയ്തു; 33 വർഷങ്ങൾക്ക് ശേഷം നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2026, 10:35 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: 1993-ലെ മുംബൈ സ്ഫോടന പരമ്പരയിലെ  മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ടൈഗർ മേമനുമായി ബന്ധപ്പെട്ട മൂന്ന് സ്വത്തുക്കൾ 33 വർഷങ്ങൾക്ക് ശേഷം സർക്കാർ ലേലം ചെയ്തു. മഹിമിലുള്ള ഓഫിസും മഹിം, ബാന്ദ്ര എന്നിവിടങ്ങളിലെ രണ്ട് ഫ്ലാറ്റുകളുമാണ് ചൊവ്വാഴ്ച ലേലത്തിന് വച്ചത്. നിരവധി പേർ ലേലത്തിൽ പങ്കെടുത്തെങ്കിലും ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോംപിറ്റന്റ് അതോറിറ്റിയുടെയും അഡ്മിനിസ്ട്രേറ്ററുടെയും മേൽനോട്ടത്തിലായിരുന്നു ലേലം. കള്ളക്കടത്തുകാരുടെയും വിദേശനാണ്യ നിയമലംഘകരുടെയും സ്വത്ത് കണ്ടുകെട്ടൽ നിയമമായ സഫേമ (SAFEMA), 1976 പ്രകാരമാണ് നടപടി.

ലേലത്തിന് വച്ച സ്വത്തുക്കളിൽ മഹിമിലെ അൽ-ഹുസൈനി കെട്ടിടത്തിലെ 751 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റും ഗാരേജും, 550 ചതുരശ്ര അടി വിസ്തീർണമുള്ള ടിജാറത്ത് ഇന്റർനാഷണൽ ഓഫിസും, ബാന്ദ്രയിലുള്ള (പടിഞ്ഞാറ്)   970 ചതുരശ്ര അടി ഫ്ലാറ്റും ഉൾപ്പെടുന്നു. മഹിമിലെ ഫ്ലാറ്റിന് 1.9 കോടി, ഓഫിസിന്  2.05 കോടി, ബാന്ദ്രയിലെ ഫ്ലാറ്റിന്  5.2 കോടി എന്നിങ്ങനെയായിരുന്നു അടിസ്ഥാന വില.

1993 മാർച്ച് 12-ന് മുംബൈയിൽ നടന്ന 1 ബോംബ് സ്ഫോടനങ്ങളിൽ 257 പേർ കൊല്ലപ്പെടുകയും 713 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏകദേശം  30 കോടിയുടെ സ്വത്തിനാശവും ഉണ്ടായി. ബാബരി തർക്ക മന്ദിരം തകർത്തതിന് പ്രതികാരമായാണ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. 1992-93 ലെ വർഗീയ കലാപത്തിനിടെ തന്റെ സ്വത്തുക്കൾക്ക് സംഭവിച്ച നാശനഷ്ടവും ടൈഗർ മേമനെ പ്രതികാരത്തിലേക്ക് നയിച്ച ഘടകമായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

മധ്യവർഗ കുടുംബത്തിൽ ജനിച്ച മുസ്താഖ് അബ്ദുൽ റസാഖ് നദീം മേമൻ എന്ന ടൈഗർ മേമൻ ആദ്യം ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. പിന്നീട് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധം സ്ഥാപിച്ച  മേമൻ കള്ളക്കടത്തിലൂടെ  അധോലോകത്ത് സ്വാധീനം നേടി.

ടൈഗർ മേമന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള ഏകദേശം 17 സ്ഥാവര സ്വത്തുക്കൾ സർക്കാർ നേരത്തെ കണ്ടുകെട്ടിയിരുന്നു. നിയമതടസ്സങ്ങളില്ലാത്ത സ്വത്തുക്കൾ ഘട്ടംഘട്ടമായി ലേലം ചെയ്യുകയാണ്  കേന്ദ്രസർക്കാർ. ഈ വർഷം മാർച്ചിൽ അൽ-ഹുസൈനി കെട്ടിടത്തിലെ രണ്ട് ഫ്ലാറ്റുകൾ ഏകദേശം 2 കോടിക്ക് ലേലം ചെയ്തിരുന്നു.

കൂടാതെ, സാന്റാക്രൂസ് ഈസ്റ്റിലെ കോൾ കൽയാൺ പ്രദേശത്തെ ഏകദേശം 1,200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഭൂമിയും സവേരി ബസാറിലെ പ്ലോട്ടും ഡോംഗ്രിയിലെ കടയും കുർളയിലെ രണ്ട് ഫ്ലാറ്റുകളും ഉൾപ്പെടെയുള്ള മറ്റ് സ്വത്തുക്കളും സഫേമയുടെ നിയന്ത്രണത്തിലാണുള്ളത്. ഇവയും നിയമനടപടികൾ പൂർത്തിയാകുന്ന മുറയ്‌ക്ക് ലേലം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Tags: Tiger meman1993 mumbai blast
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies