ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി 12 വേദികളില്‍ പോരാട്ടം; ഒക്ടോബര്‍ 4 മുതല്‍ നവംബര്‍ 21 വരെ മത്സരം; പുതിയ ഫോര്‍മാറ്റും പ്രഖ്യാപിച്ച് ഐസിസി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി 12 വേദികളില്‍ പോരാട്ടം; ഒക്ടോബര്‍ 4 മുതല്‍ നവംബര്‍ 21 വരെ മത്സരം; പുതിയ ഫോര്‍മാറ്റും പ്രഖ്യാപിച്ച് ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2026, 03:23 pm IST
Facebook
Twitter
WhatsAppTelegram

ജൊഹന്നാസ്ബര്‍ഗ്: 2027 ഐസിസി ഏകദിന ലോകകപ്പിന്റെ വേദികള്‍ പ്രഖ്യാപിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് 2027 ഒക്ടോബര്‍ 4 മുതല്‍ നവംബര്‍ 21 വരെയാണ് അരങ്ങേറുക. ആകെ 12 സ്റ്റേഡിയങ്ങളിലായി 57 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ നടക്കുക. 2003-ല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, കെനിയ എന്നിവര്‍ സംയുക്തമായി വേദിയായതിന് ശേഷം 24 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഏകദിന ലോകകപ്പ് വീണ്ടും ആഫ്രിക്കന്‍ മണ്ണിലേക്ക് തിരിച്ചെത്തുന്നത്.

ജൊഹന്നാസ്ബര്‍ഗില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഐസിസി വേദികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസങ്ങളായ ഗ്രെയിം സ്മിത്ത്, മഖായ എന്‍ടിനി, ഹാഷിം അംല, നിലവിലെ നായകന്‍ ടെംബ ബവുമ, കഗിസോ റബാഡ, സിംബാബ്വെയുടെ ഹാമില്‍ട്ടണ്‍ മസകഡ്സ, നമീബിയയുടെ റുഡോള്‍ഫ് ജാന്‍സന്‍ വാന്‍ വൂറന്‍ എന്നിവര്‍ പങ്കെടുത്തു. 2027 ലോകകപ്പിനായി ഐസിസി പുതിയ മൂന്ന് ഘട്ട ഫോര്‍മാറ്റും അവതരിപ്പിച്ചു.

ആദ്യ ഘട്ടമായ സൂപ്പര്‍ സീരീസില്‍ 12 മുതല്‍ 14 വരെ റാങ്കിലുള്ള മൂന്ന് ടീമുകള്‍ റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്ന ഒരു ടീം പ്രധാന മത്സരങ്ങളിലേക്ക് യോഗ്യത നേടും. തുടര്‍ന്ന് 12 ടീമുകളെ ആറ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച് റൗണ്ട് റോബിന്‍ രീതിയില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ നടക്കും. ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് ടീമുകളും ഏറ്റവും മികച്ച മറ്റൊരു ടീമും ചേര്‍ന്ന് ‘സൂപ്പര്‍ 7’ ഘട്ടത്തിലേക്ക് കടക്കും. ഇവിടെ നടക്കുന്ന 21 മത്സരങ്ങള്‍ക്ക് ശേഷം ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും.

ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും, രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മിലാണ് സെമിഫൈനല്‍. വിജയിക്കുന്ന ടീമുകള്‍ ഫൈനലില്‍ ലോകകിരീടത്തിനായി ഏറ്റുമുട്ടും.

വേദികള്‍
ദക്ഷിണാഫ്രിക്ക (8)
വാണ്ടറേഴ്സ് സ്റ്റേഡിയം, ജൊഹന്നാസ്ബര്‍ഗ്
സെഞ്ചൂറിയന്‍, ട്ഷ്വാനെ
ന്യൂലാന്‍ഡ്‌സ്, കേപ് ടൗണ്‍
കിംഗ്‌സ്മീഡ്, ഡര്‍ബന്‍
സെന്റ് ജോര്‍ജ് പാര്‍ക്ക്, ഗ്‌കെബര്‍ഹ
മംഗൗങ് ഓവല്‍, ബ്ലൂംഫോണ്ടെയിന്‍
ബോലാന്‍ഡ് പാര്‍ക്ക്, പാള്‍
ബഫലോ പാര്‍ക്ക്, ഈസ്റ്റ് ലണ്ടന്‍
സിംബാബ്വെ (3)
ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്, ഹരാരെ
ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്, ബുലവായോ
ഫാലെ മോസി ഓ തുന്യ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം, വിക്ടോറിയ ഫാള്‍സ്
നമീബിയ (1)
നമീബിയ ക്രിക്കറ്റ് ഗ്രൗണ്ട്, വിന്‍ഡ്ഹോക്ക്

ആഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു സുപ്രധാന അധ്യായമാകാനാണ് 2027 ലോകകപ്പ് ഒരുങ്ങുന്നത്. പുതിയ ഫോര്‍മാറ്റും മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന മത്സരങ്ങളും ടൂര്‍ണമെന്റിന് കൂടുതല്‍ ആവേശം പകരുമെന്നാണ് ഐസിസിയുടെ പ്രതീക്ഷ.

Tags: 2027 ODI World Cupwill be played across 12 venuesfeaturing 8 in South Africa
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies