രാജ്യസഭയിൽ പൊതുപരീക്ഷകളിലെ ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിനുള്ള ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്‌ക്കിടെ സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്റെ പെരുമാറ്റമാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നത്. എഐഡിഎംകെ എംപി തമ്പി ദൂരെ സംസാരിക്കുന്നതിനിടെ തോട്ട് പിറകിലിരുന്ന് അനാവശ്യമായി കമൻറ് അടിക്കുകയും പിന്നാലെ ഇളിഭ്യനാവുകയും ചെയ്യുന്ന ബ്രിട്ടാസിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
പണ്ട് കല്ലുങ്കിൽ ഇരുന്ന കമൻറ് അടിക്കുന്നതും, മുഖം അടച്ച് മറുപടി കിട്ടുന്നതും അവസാനം നാണം കെടുന്നതും പല സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട്. അതിനേക്കാൾ താഴെയായിരുന്നു ബ്രിട്ടാസിന്റെ അവസ്ഥ. ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ് എഴുതിയ കുറിപ്പ് കൂടി വായിക്കുന്നതോടെ ജോൺ ബ്രിട്ടാസിന്റെ നിലവാരം നമ്മുക്ക് കൂടുതൽ ബോധ്യപ്പെടും.
പി ശ്യാംരാജ് എഴുതിയ കുറിപ്പ്
ഒരാളുടേയും അമ്മയ്‌ക്കോ അച്ഛനോ വിളിക്കുന്നതിൽ യോജിപ്പില്ല,പക്ഷേ…
ഇന്ത്യൻ പാർലമെൻറിൽ ഇതൊക്കെ ചോദിച്ചു മേടിക്കണമെങ്കിൽ ബ്രിട്ടാസിന്റെ റേഞ്ച് എന്തായിരിക്കണം?
ആ സന്ദർഭം ഒന്നാലോചിച്ചു നോക്കൂ….
Public Examinations (Prevention of Unfair Means) Amendment Bill, നെപ്പോലെ അത്രയധികം പ്രാധാന്യമുള്ള ഒരു ബില്ലിൽ AIADMK എംപി ശ്രീ തമ്പി ദൂരെ സംസാരിക്കുന്നു.താൻ എവിടെയാണ് ഇരിക്കുന്നത് എന്ന് ബോധ്യം പോലുമില്ലാതെ ബ്രിട്ടാസ് വെറുതെ കയറി അദ്ദേഹത്തെ ചൊറിയുന്നു….
ബ്രിട്ടാസിന്റെ പെരുമാറ്റങ്ങളും ചേഷ്ടകളും ശ്രദ്ധിച്ചുനോക്കൂ…
ഒരാൾ തനിക്ക് പറയാനുള്ള കാര്യം ഇന്ത്യൻ പാർലമെൻ്റിൽ അവതരിപ്പിക്കുന്നു.തൊട്ടു പിന്നിലിരുന്ന് ബ്രിട്ടാസ് അയാളെ പ്രകോപിപ്പിക്കുന്നു,എന്തൊക്കെയോ ഗോഷ്‌ഠികൾ കാട്ടുന്നു. പുച്ഛിക്കുന്നു.അയാൾ സംസാരിക്കുന്നതിനിടയിൽ കയറി പരിഹസിക്കുന്നു….
നാടൻ ഭാഷയിൽ പറഞ്ഞാൽ എന്തൊരു ചൊറിച്ചിൽ ആണ് ഇങ്ങേർക്ക് ?
അവസാനം നല്ലത് കിട്ടിക്കഴിഞ്ഞപ്പോൾ കൈകൂപ്പി മിണ്ടാതിരിക്കുന്നു.
ഒരു ശരാശരി ചൊറിയൻ അന്തംകമ്മി യിൽ നിന്നും ഒരു എംപിയിലേക്ക് പരിവർത്തനം ചെയ്യാൻ ഇനിയും ആകാത്ത ബ്രിട്ടാസൊക്കെ ഇനിയെന്ന് മാന്യത പഠിക്കാൻ ?