കാസർകോട്: തൃക്കരിപ്പൂർ വടക്കേ കൊവ്വലിൽ 52കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുൻ ഡിസിസി പ്രസിഡന്റ് കെ. വെളുത്തമ്പൂവിന്റെ മകൻ വത്സരാജന്റെ ഭാര്യ ബിന്ദു (52) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ തറവാട് വീട്ടിലെ കിണറ്റിലാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സും ചന്തേര പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് കല്യാൺ റോഡ് സ്വദേശിനിയാണ് ബിന്ദു. റിട്ട. തഹസിൽദാർ രാഘവന്റെയും സരോജിനിയുടെയും മകളാണ്.
മകൻ: അർജുൻ. മരുമകൾ: അനുശ്രീ. സഹോദരങ്ങൾ: പ്രകാശൻ, അഡ്വ. സന്തോഷ്, ബീന, ആനന്ദവല്ലി. സംഭവത്തിൽ ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഞായറാഴ്ച ഉദിനൂരിൽ നടക്കും.














