തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന് തീപിടിച്ചു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പുറപ്പെടാനിരുന്ന KL 15A 0532 നമ്പര്‍ ബസിന്റെ അടിഭാഗത്താണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ സമയത്ത് ബസില്‍ യാത്രക്കാരുണ്ടായിരുന്നു.
ബസിന്റെ അടിഭാഗത്ത് നിന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യാത്രക്കാരെ ഉടന്‍ സുരക്ഷിതമായി പുറത്തിറക്കി. തീ ആളിപ്പടരുന്നതിന് മുന്‍പ് തന്നെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ സമയോചിത ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കാനായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ബസിന് തീപിടിക്കാനിടയായ യഥാര്‍ഥ കാരണം വ്യക്തമല്ല. സംഭവത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.















