ശബരിമലയിലെ സ്വര്‍ണത്തില്‍ വീണ്ടും ദുരൂഹത; 55.72 പവന്‍ കിരീടം കാണാനില്ല, സ്‌ട്രോങ് റൂമില്‍ മുക്കുപണ്ടം!
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിലെ സ്വര്‍ണത്തില്‍ വീണ്ടും ദുരൂഹത; 55.72 പവന്‍ കിരീടം കാണാനില്ല, സ്‌ട്രോങ് റൂമില്‍ മുക്കുപണ്ടം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2026, 08:49 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 55.72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടം കാണാനില്ലെന്ന് കണ്ടെത്തല്‍. പകരം സ്‌ട്രോങ് റൂമില്‍ കണ്ടെത്തിയത് അതേ രൂപത്തിലും വലുപ്പത്തിലുമുള്ള മുക്കുപണ്ടം കൊണ്ടുള്ള കിരീടം. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. മിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ 2012 ഓഗസ്റ്റ് 17ന് ശബരിമലയില്‍ സമര്‍പ്പിച്ച കിരീടമാണിത്. രജിസ്റ്ററില്‍ കിരീടം സമര്‍പ്പിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് കിരീടത്തിന്റെ ആകെ തൂക്കം 445.78 ഗ്രാം ആയിരുന്നു.

എന്നാല്‍ ഇപ്പോള്‍ സ്‌ട്രോങ് റൂമില്‍ കണ്ടെത്തിയ കിരീടത്തിന് 240 ഗ്രാം മാത്രമാണ് തൂക്കം. സ്വര്‍ണക്കിരീടത്തിന് സമാനമായ രൂപത്തിലുള്ള മുക്കുപണ്ട കിരീടത്തിലാണ് വജ്രത്തിന് സമാനമായ വെള്ളക്കല്ലുകള്‍ പതിച്ചിരിക്കുന്നത്. 2012 ഓഗസ്റ്റ് 17ന് ചിങ്ങപ്പുലരിയില്‍ നടതുറന്നപ്പോഴാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ അയ്യപ്പഭക്തര്‍ കിരീടം നടയ്‌ക്കുവെച്ചത്. ഇതിനായി രസീതും നല്‍കിയിരുന്നു. ശ്രീകോവിലിലേക്ക് കൊണ്ടുപോയി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ ശേഷമാണ് കിരീടം സന്നിധാനത്തെ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്. എന്നാല്‍ പിന്നീട് കിരീടത്തിന് എന്ത് സംഭവിച്ചുവെന്നത് ഇപ്പോഴും വ്യക്തമല്ല.

ശബരിമല സന്നിധാനത്തെ സ്‌ട്രോങ് റൂമിന് സിസിടിവി നിരീക്ഷണമില്ലെന്നാണ് വിവരം. ശബരിമലയില്‍ ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ താല്‍ക്കാലികമായി ഇവിടെ സൂക്ഷിക്കുകയാണ് പതിവ്. പിന്നീട് ഇവ ആറന്മുളയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോങ് റൂമിലേക്ക് മാറ്റേണ്ടതുമാണ്. എന്നാല്‍ 55.72 പവന്‍ തൂക്കമുള്ള ഈ സ്വര്‍ണക്കിരീടം ആറന്മുളയിലേക്ക് മാറ്റിയിരുന്നില്ലെന്നാണ് വിവരം. കിരീടം എപ്പോള്‍ കാണാതായി, മുക്കുപണ്ട കിരീടം സ്‌ട്രോങ് റൂമില്‍ എത്തിയത് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തില്‍ ശബരിമലയിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. സ്‌ട്രോങ് റൂം തുറക്കുന്നതിനും അടയ്‌ക്കുന്നതിനും കര്‍ശനമായ നടപടിക്രമങ്ങളാണ് നിലവിലുള്ളത്. പകല്‍സമയത്ത് മാത്രമേ സ്‌ട്രോങ് റൂം തുറക്കാവൂ. താക്കോല്‍ ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ കൈവശമായിരിക്കും. എക്‌സിക്യൂട്ടീവ് ഓഫീസറുടെ സാന്നിധ്യത്തിലായിരിക്കണം സ്‌ട്രോങ് റൂം തുറക്കേണ്ടത്. തുറക്കുന്നതുമുതല്‍ അടയ്‌ക്കുന്നതുവരെയുള്ള നടപടികളെല്ലാം മഹസറില്‍ രേഖപ്പെടുത്തണം. ദേവസ്വം ഗാര്‍ഡും സന്നിഹിതനായിരിക്കണം.

Tags: SABARIMALAtheftGOLDEN CROWNinvestigating
Share
Tweet
SendShare

More News from this section

‘അനുമതിയുണ്ടായിരുന്നു’ എന്ന വാദം പൊളിയുന്നു? കെ.എം. ഷാജിയുടെ ആഡംബര കാര്‍ ഉപയോഗത്തില്‍ പുതിയ രേഖകള്‍

കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്, നാളെ 8 ജില്ലകളില്‍ ജാഗ്രത

വൈദ്യുതി കണക്ഷന് ഇനി വന്‍ ചെലവ്; ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മിഷന്‍, ചിലയിനങ്ങളില്‍ മൂന്നിരട്ടി വരെ വര്‍ധന

തിരുവനന്തപുരം സന്ദര്‍ശിച്ച് മഹാരാഷ്‌ട്ര, ഗോവ മാധ്യമസംഘം; സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സന്ദര്‍ശിച്ചു

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

Latest News

ശബരിമലയിലെ സ്വര്‍ണത്തില്‍ വീണ്ടും ദുരൂഹത; 55.72 പവന്‍ കിരീടം കാണാനില്ല, സ്‌ട്രോങ് റൂമില്‍ മുക്കുപണ്ടം!

യമുന എക്‌സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ചു; ഒന്‍പത് പേര്‍ മരിച്ചു; ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ട് യാത്രക്കാര്‍; നിരവധി പേര്‍ക്ക് പരിക്ക്

ബംഗ്ലാദേശ് വഴി സ്വര്‍ണക്കടത്ത്; 17 കോടിയുടെ വിദേശ സ്വര്‍ണം പിടികൂടി, ഒരാള്‍ അറസ്റ്റില്‍

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ക്ക് ‘രാജ്യവിരുദ്ധ’ ബന്ധം? ഫോണ്‍ രേഖകളും ഇമെയിലുകളും കണ്ടെത്തിയെന്ന് ഡല്‍ഹി പൊലീസ്

ജയ്സാല്‍മീറില്‍ മതപരിവര്‍ത്തനത്തിന് വിദേശ ഫണ്ട് 5.10 കോടി രൂപയുടെ ഇടപാട്; ഇഡി റെയ്ഡ്

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്കന്‍ ഉപരോധ നിയമത്തില്‍ ഇന്ത്യയുടെ ആശങ്ക; റൂബിയോയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി ജയശങ്കര്‍

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies