മാടമ്പ് സ്മാരക പുരസ്‌കാരം നടൻ പ്രമോദ് വെളിയനാടിന്; ‘മാടൻമോക്ഷം’ നാടകത്തിലെ പ്രകടനത്തിന് അംഗീകാരം
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാടമ്പ് സ്മാരക പുരസ്‌കാരം നടൻ പ്രമോദ് വെളിയനാടിന്; ‘മാടൻമോക്ഷം’ നാടകത്തിലെ പ്രകടനത്തിന് അംഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2026, 05:13 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: തപസ്യ കലാ സാഹിത്യവേദിയുടെ അഞ്ചാമത് മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പുരസ്‌കാരം പ്രശസ്ത നടൻ പ്രമോദ് വെളിയനാടിന് സമ്മാനിക്കും. നാടക-സിനിമ അഭിനയരംഗത്തെ മികച്ച സംഭാവനകളും പ്രത്യേകിച്ച് ‘മാടൻമോക്ഷം’ നാടകത്തിലെ ശ്രദ്ധേയ പ്രകടനവും പരിഗണിച്ചാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

തപസ്യ സംസ്ഥാന അധ്യക്ഷനും സംവിധായകനും എഴുത്തുകാരനുമായ പി. വിജയകൃഷ്ണൻ, കേസരി പത്രാധിപരും കവിയുമായ ഡോ. മധു മീനച്ചിൽ, പ്രൊഫ. പി.ജി. ഹരിദാസ്, പ്രൊഫ. ടി.പി. സുധാകരൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

തനതായ അഭിനയശൈലിയും സ്വഭാവ കഥാപാത്രങ്ങളിലെ മികവും കൊണ്ട് മലയാള സിനിമയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വ്യക്തിമുദ്ര പതിപ്പിക്കാൻ പ്രമോദ് വെളിയനാടിന് കഴിഞ്ഞതായി ജൂറി വിലയിരുത്തി. പ്രത്യേകിച്ച് ‘മാടൻമോക്ഷം’ നാടകത്തിലെ പ്രകടനം എടുത്തുപറയേണ്ടതാണെന്നും ജൂറി അഭിപ്രായപ്പെട്ടു.

25,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 19ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന മാടമ്പ് അനുസ്മരണ സമ്മേളനത്തിൽ സി. സദാനന്ദൻ മാസ്റ്റർ എം.പി. പുരസ്‌കാരം സമ്മാനിക്കും.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്തെ വെളിയനാട് സ്വദേശിയായ പ്രമോദ് കുമാർ കെ.പി. (പ്രമോദ് വെളിയനാട്), സിനിമയിലേക്കെത്തും മുൻപ് 24 വർഷത്തോളം പ്രൊഫഷണൽ നാടക നടനായി പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിൻ നയന, പാലാ കമ്മ്യൂണിക്കേഷൻസ്, തിരുവനന്തപുരം സൗപർണിക തുടങ്ങിയ പ്രമുഖ നാടകസമിതികളിൽ അഭിനയിച്ച അദ്ദേഹം നാടക രംഗത്ത് നിരവധി സംസ്ഥാനതല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

ഹ്രസ്വചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധ നേടിയ പ്രമോദ്, ‘ആർപ്പോ’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ദേശീയതല അംഗീകാരവും നേടിയിട്ടുണ്ട്. തുടർന്ന് കള, ആർക്കറിയാം, ജോൺ ലൂഥർ, സൗദി വെള്ളക്ക, പുരുഷ പ്രേതം, ഭീമന്റെ വഴി, ആവേശം, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ സ്വഭാവനടനായി അദ്ദേഹം മാറി.

Tags: Pramod VeliyanadMadampu Memorial AwardTapasya Kala Sahithya VediMalayalam Actor AwardMalayalam Cinema News
Share
Tweet
SendShare

More News from this section

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

മഴയുടെ തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

പൊതിച്ചോർ പാടില്ല ആശുപത്രിക്കുള്ളിൽ മുദ്രാവാക്യവും കൊടികളുമാകാം; പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽമന്ത്രി കെ മുരളീധരനു സ്വീകരണം ; സന്ദർശനം വിവാദത്തിൽ

ബെംഗളൂരുവിൽ നിന്ന് യുവാവിനെ യുവതി ഉൾപ്പെട്ട ആറംഗ സംഘം തട്ടിക്കൊണ്ടുപോയി; നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ചു, 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം

Latest News

മാടമ്പ് സ്മാരക പുരസ്‌കാരം നടൻ പ്രമോദ് വെളിയനാടിന്; ‘മാടൻമോക്ഷം’ നാടകത്തിലെ പ്രകടനത്തിന് അംഗീകാരം

സ്നേഹ മെർലിൻ

16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്‌നേഹ മെർലിൻ അറസ്റ്റിൽ,പിടിയിലായത് കേസെടുത്ത് ഒന്നര മാസത്തിന് ശേഷം

ഓഗസ്റ്റ് 11 ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം; പ്രത്യേക രാജ്യമായി അംഗീകരിക്കണമെന്ന് ലോകത്തോട് വിമോചന സംഘടനകളുടെ ആഹ്വാനം

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി, ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ലെന്ന് സർക്കാർ

പാലക്കാട് നാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 6 വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതികൾ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

മഞ്ചേരി നഗരസഭ മുൻ കൗൺസിലർ അബ്ദുൽ ജലീൽ വധക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

ആപ്പ് വേണ്ട… വെബ്സൈറ്റും വേണ്ട!; വാട്സ്ആപ്പിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം, AI സേവനം നാളെ മുതൽ

ആദിശേഖർ കൊലക്കേസ്: പ്രതി പ്രിയരഞ്ജന് സുപ്രീം കോടതിയുടെ ജാമ്യം; ജീവപര്യന്തം ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies