തിരുവനന്തപുരം: ഡൽഹി കേരള ഹൗസിലെ നിയമവിഭാഗം മേധാവിയും അഡിഷണൽ ലോ സെക്രട്ടറിയുമായ ഗ്രാൻസിസംസ്ഥാന സർക്കാർ അടിയന്തരമായി സ്ഥലംമാറ്റി. ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ച, സ്വഭാവദൂഷ്യം, അച്ചടക്കമില്ലായ്മ തുടങ്ങിയ ഗുരുതര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
ഡെപ്യൂട്ടേഷനിൽ കേരള ഹൗസിൽ സേവനമനുഷ്ഠിച്ചിരുന്ന ഗ്രാൻസി പ്രവർത്തനം തൃപ്തികരമല്ലെന്ന് റെസിഡന്റ് കമ്മീഷണർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്.
രാജ്യതലസ്ഥാനത്ത് സംസ്ഥാനത്തിന്റെ നിയമപരമായ ഏകോപന പ്രവർത്തനങ്ങളിൽ കാര്യക്ഷമത ഉറപ്പാക്കുന്നതിനും നിയമവിഭാഗത്തിൽ ഉണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതിനുമായി ഗ്രാൻസി സ്ഥലംമാറ്റം അനിവാര്യമാണെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
റെസിഡന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ഔദ്യോഗിക വീഴ്ചകളും അച്ചടക്ക പ്രശ്നങ്ങളും കണക്കിലെടുത്താണ് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റം നടപ്പാക്കിയതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.














