ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിൻറെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2026, 11:57 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ.) മൂന്നാം സീസണിനൊരുങ്ങുന്ന ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിന് തുമ്പ കെസിഎ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ ആവേശത്തുടക്കം. മുഖ്യ പരിശീലകൻ അഭിഷേക് മോഹന്റെ നേതൃത്വത്തിലാണ് താരങ്ങൾ പരിശീലനത്തിനിറങ്ങിയത്. ആദ്യ സീസണിൽ സെമിയിലിടം നേടിയ ട്രിവാൻഡ്രം റോയൽസിന് കഴിഞ്ഞ സീസണിൽ അതിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ലീഗിൽ ശക്തമായൊരു തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇത്തവണ റോയൽസ് ഇറങ്ങുന്നത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ ടീമാണ് ഇത്തവണ റോയൽസിന്റേത്. ലേലത്തിൽ മുഴുവൻ തുകയും ചെലവഴിച്ച് ശക്തമായൊരു ടീമിനെയാണ് ഇത്തവണ റോയൽസ് രംഗത്തിറക്കുന്നത്. പല മത്സരങ്ങളിലും ബാറ്റിങ് നിരയുടെ പ്രകടനം അവസരത്തിനൊത്ത് ഉയരാതെ പോയതാണ് കഴിഞ്ഞ സീസണിൽ ടീമിന് തിരിച്ചടിയായത്. എന്നാൽ കൃഷ്ണപ്രസാദും വിഷ്ണു വിനോദും ഗോവിന്ദ് ദേവ് പൈയും അക്ഷയ് മനോഹറും അടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് റോയൽസിന്റേത്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച കൃഷ്ണപ്രസാദ് തന്നെയാണ് ഇത്തവണയും ടീമിന്റെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ ഒരു സെഞ്ചുറിയടക്കം 479 റൺസ് നേടിയ കൃഷ്ണപ്രസാദ് ആയിരുന്നു ലീഗിലെ ടോപ് സ്കോറർ.

കേരള സീനിയർ ടീം താരവും നിലവിൽ ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിന് വേണ്ടി കളിക്കുകയും ചെയ്യുന്ന വിഷ്ണു വിനോദ് കൂടി കൃഷ്ണപ്രസാദിനൊപ്പം ചേരുമ്പോൾ ടൂർണമെന്റിലെ ഏറ്റവും പ്രഹരശേഷിയുള്ള മുൻനിര ബാറ്റിങ്ങാവുകയാണ് റോയൽസിന്റേത്. കേരളത്തിലെ ഏറ്റവും മികച്ച യുവബാറ്റർമാരിൽ ഒരാളായ ഗോവിന്ദ് ദേവ് കഴിഞ്ഞ രണ്ട് സീസണിലും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഗോവിന്ദിനൊപ്പം അക്ഷയ് മനോഹറും ചേരുമ്പോൾ ടീമിന്റെ മധ്യനിരയും ശക്തമാണ്. ഒന്നിനൊന്ന് മികച്ച ഓൾറൗണ്ടർമാരുടെ നീണ്ടൊരു നിരയാണ് ടീമിന്റെ മറ്റൊരു കരുത്ത്.

മുൻ കേരള ക്യാപ്റ്റൻ കൂടിയായ സിജോമോൻ ജോസഫാണ് ഇത്തവണ ടീമിന്റെ ഉപനായകൻ (വൈസ് ക്യാപ്റ്റൻ). സിജോമോൻ ജോസഫ്, എം നിഖിൽ, കെ അജീഷ് എന്നിവരാണ് ടീമിലെ പ്രധാന ഓൾറൗണ്ടർമാർ. വിഷ്ണു വിനോദിനൊപ്പം ഉജ്വൽ കൃഷ്ണ, ഭരത് സൂര്യ എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബൗളിങ് നിരയും ഇത്തവണ ശക്തമാണ്. ബേസിൽ എൻ.പി, സി.വി വിനോദ് കുമാർ, രാഹുൽ ചന്ദ്രൻ, ശ്രീഹരി നായർ എന്നിവരടങ്ങുന്നതാണ് ടീമിലെ പേസ് നിര. ഒപ്പം സ്പിന്നർ വി അജിത്തും കൂടി ചേരുമ്പോൾ വരാനിരിക്കുന്ന കെ.സി.എൽ സീസണിൽ റോയൽസിന്റേത് കരുത്തുറ്റതും സന്തുലിതവുമായ ബൗളിങ് നിരയായി മാറുന്നു.

Tags: trivandrum royals
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies