കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2026, 07:40 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വരുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിലും ഓള്‍റൗണ്ട് താരം ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ കളത്തിലിറങ്ങും. റെയില്‍വേ ഉദ്യോഗസ്ഥയായ ആശയെ ഇത്തവണത്തെ റെയില്‍വേ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേക ഇടപെടലിനെത്തുടര്‍ന്നാണ് താരം വീണ്ടും കേരള ടീമില്‍ തിരിച്ചെത്തുന്നത്.

നിലവില്‍ കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് ആശ. സ്വന്തം നാടിനായി കളത്തിലിറങ്ങണമെന്ന ആശയുടെ ആഗ്രഹവും, താരത്തെ ടീമില്‍ നിലനിര്‍ത്തണമെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യവും പരിഗണിച്ചാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തില്‍ ഇടപെട്ടത്. ഇതോടെ ആശയ്‌ക്ക് കേരളത്തിന് വേണ്ടി കളിക്കാന്‍ റെയില്‍വേസ് അനുമതി നല്‍കുകയായിരുന്നു.

പുതിയ സീസണിന് ഒരുങ്ങുന്ന കേരള ടീമിന് ആശയുടെ തിരിച്ചുവരവ് വലിയ മുതല്‍ക്കൂട്ടാകും. സീസന്റെ തുടക്കത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനങ്ങളുമായി മികച്ച ഫോമിലാണ് ആശ. രണ്ട് മാസം മുന്‍പ് നടന്ന സീചെം ട്രോഫിയില്‍ ആശയുടെ നേതൃത്തിലിറങ്ങിയ കേരള ടീം ചാമ്പ്യന്‍മാരായിരുന്നു. ടൂര്‍ണമെന്റില്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ആശ രണ്ട് മത്സരങ്ങളില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ലെഗ് സ്പിന്‍ ഓള്‍റൗണ്ടറായ ആശ തിരുവനന്തപുരം സ്വദേശിനിയാണ്. കേരളത്തിന്റെ ജൂനിയര്‍ – സീനിയര്‍ ടീമിലൂടെ ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച ആശ, ഒരു പതിറ്റാണ്ടിലേറെയായി കേരള ടീമിന്റെ നട്ടെല്ലാണ്. റെയില്‍വേസ്, പോണ്ടിച്ചേരി ടീമുകള്‍ക്കായും ആഭ്യന്തര ക്രിക്കറ്റില്‍ പാഡണിഞ്ഞിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ എത്തിയ താരം ആര്‍.സി.ബിയുടെ കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്തു.

ഡബ്ല്യു.പി.എല്ലിലെ മിന്നുന്ന പ്രകടനമാണ് ആശയ്‌ക്ക് ഇന്ത്യന്‍ ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്‌ത്തി അന്താരാഷ്‌ട്ര തലത്തിലും ആശ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരുന്നു.

Tags: Suresh Gopiasha shobhanaplay for kerala
Share
Tweet
SendShare

More News from this section

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

ടീം ഇന്ത്യയുടെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്; 2028 വരെ കരാര്‍

‘അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ ഫിക്‌സ് ചെയ്തു, 3 കോടി നേടി’; സിഎസ്‌കെ വിവരങ്ങള്‍ ബെറ്റര്‍മാര്‍ക്ക് നല്‍കിയെന്ന് മുന്‍ രഞ്ജി താരം രചിത് ഭാട്ടിയ

ജപ്പാനെതിരെ ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം; അഞ്ച് ഓവര്‍ പോരാട്ടത്തില്‍ രണ്ട് റണ്‍സിന് വിജയം

49 പന്തില്‍ സെഞ്ചുറി! ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഷഫാലി

ഡല്‍ഹിയുടെ ‘ടീം’ലേക്ക് സഞ്ജുവും; ജന കൗശല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി മലയാളി താരം

Latest News

ചരിത്രനേട്ടം; ഏഷ്യന്‍ ഗെയിംസില്‍ പോള്‍ വോള്‍ട്ടില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടി ബരാനിക്ക

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

‘മാറിനില്‍ക്ക് ഞാന്‍ നിങ്ങളെ കാണുന്നില്ല’; മാധ്യമങ്ങളോട് ക്ഷുഭിതനായി വി.ഡി. സതീശന്‍

മെസിയുടെ അര്‍ജന്റീന ജഴ്‌സിയിലെ അവസാന അധ്യായത്തിന് ഇനി ദിവസങ്ങള്‍ മാത്രം;  പ്രത്യേക ജഴ്‌സി പുറത്തിറക്കി അഡിഡാസ്

ഏഷ്യന്‍ ഗെയിംസില്‍ ഗുല്‍വീര്‍ സിംഗിന് വെള്ളി; 10,000 മീറ്ററില്‍ തുടര്‍ച്ചയായ രണ്ടാം മെഡല്‍

ദക്ഷിണേന്ത്യയെ ISIS ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്? കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ചെറുയോഗങ്ങൾ നിരീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

ഡല്‍ഹിയില്‍ തീപിടിത്തം; ഹല്‍ദിറാം റെസ്റ്റോറന്റിലും ഗോഡൗണിലും തീ, 25ലേറെ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി തീ അണയ്‌ക്കാന്‍ ശ്രമം തുടരുന്നു

65 കാരിയായ അമ്മയെയും 45 വയസുള്ള മകളെയും വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies