25-ാം വയസില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുവ പേസര്‍; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

25-ാം വയസില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുവ പേസര്‍; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2026, 02:29 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റിന് അപ്രതീക്ഷിത തിരിച്ചടിയായി യുവ പേസര്‍ ജോണ്‍ ടര്‍ണര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. വെറും 25-ാം വയസിലാണ് താരം സജീവ ക്രിക്കറ്റിന് വിടപറഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അലട്ടുന്ന ഗുരുതരമായ പുറംവേദനയും തുടര്‍ച്ചയായ പരിക്കുകളുമാണ് കരിയറിന്റെ തുടക്കത്തില്‍ തന്നെ വിരമിക്കാന്‍ ടര്‍ണറെ നിര്‍ബന്ധിതനാക്കിയത്.

2024 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പര്യടനത്തിലൂടെയാണ് ടര്‍ണര്‍ ഇംഗ്ലണ്ട് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. രണ്ട് ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച താരം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. 2025 ജൂണിലാണ് അവസാനമായി മത്സരരംഗത്തിറങ്ങിയത്.

ഹാംഷെയറിനായി അഞ്ച് വര്‍ഷത്തോളം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച ശേഷമാണ് ടര്‍ണര്‍ ബൂട്ടഴിക്കുന്നത്. 2021-ല്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം, 2023-ലെ വൈറ്റാലിറ്റി ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ 11 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകള്‍ വീഴ്‌ത്തി ശ്രദ്ധ നേടിയിരുന്നു. ആ പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്.

‘രാജ്യത്തിനും ഹാംഷെയറിനുമായി കളിക്കുകയെന്നത് എന്റെ ബാല്യകാല സ്വപ്‌നമായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിലേറെയായി അലട്ടുന്ന പുറം വേദനയും പരിക്കും തുടര്‍ച്ചയായ ആരോഗ്യപ്രശ്‌നങ്ങളും എന്റെ ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ നിര്‍ബന്ധിതനാക്കി. ക്രിക്കറ്റിന് പുറത്തുള്ള പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ ഇതാണ് ശരിയായ സമയമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ടര്‍ണര്‍ പറഞ്ഞു.

മികച്ച ഭാവി പ്രവചിക്കപ്പെട്ടിരുന്ന ഒരു യുവ പേസര്‍ പരിക്കുകളുടെ പിടിയില്‍പ്പെട്ട് ഇത്രയും ചെറുപ്പത്തില്‍ തന്നെ കളി അവസാനിപ്പിക്കേണ്ടി വന്നത് ഇംഗ്ലീഷ് ക്രിക്കറ്റിനെയും ആരാധകരെയും ഒരുപോലെ നിരാശയിലാഴ്‌ത്തിയിരിക്കുകയാണ്.

Tags: England fast bowlerJohn Turner has announcedretirement from professional cricketage of 25
Share
Tweet
SendShare

More News from this section

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

‘യൂണിവേഴ്സ് ബോസ്’ കേരളത്തിലേക്ക്; KCL വേദിയിലെത്താന്‍ ക്രിസ് ഗെയ്ല്‍, കേരള ക്രിക്കറ്റിനും വമ്പന്‍ സര്‍പ്രൈസ്

ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസില്‍ ബിസിസിഐക്ക് അതൃപ്തി; ടീം ഫിസിയോയോട് വിശദീകരണം തേടി; പുതിയ കടുത്ത മാനദണ്ഡങ്ങള്‍ നിലവില്‍ കൊണ്ടുവരും

Latest News

റയലില്‍ തന്നെ വിനീഷ്യസ്! 2032 വരെ പുതിയ കരാര്‍; ആഴ്സണലിന്റെ സ്വപ്‌നത്തിന് വിരാമം

ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു; അസമിൽ മരണം 97 ആയി, കേദാർനാഥ് യാത്ര നിർത്തിവെച്ചു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; കേരളത്തിൽ അതിശക്ത മഴ വന്നേക്കും , മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത ജാഗ്രതാ മുന്നറിയിപ്പ്

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

25-ാം വയസില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുവ പേസര്‍; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം

ദുരിതാശ്വാസ ദൗത്യത്തിനിറങ്ങിയ ഓഫ് റോഡ് വാഹനത്തിന് പിഴ; പ്രതിഷേധം കനത്തതോടെ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

അയോധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3,300 കോടിക്കും കൃത്യമായ കണക്ക്; മോഷണം നടന്നത് ഭണ്ഡാരത്തിലെ പണം തരംതിരിക്കുന്നതിനിടെ മാത്രം; സ്വതന്ത്ര ഓഡിറ്റിൽ സ്ഥിരീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies