ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു; അസമിൽ മരണം 97 ആയി, കേദാർനാഥ് യാത്ര നിർത്തിവെച്ചു
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു; അസമിൽ മരണം 97 ആയി, കേദാർനാഥ് യാത്ര നിർത്തിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2026, 02:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂ ഡൽഹി : ഉത്തരേന്ത്യയിൽ അതിശക്തമായ മഴ തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങളിൽ പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായി. അസമിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 97 ആയി ഉയർന്നപ്പോൾ, ഉത്തരാഖണ്ഡിൽ നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കേദാർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചു. ദില്ലിയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ അസമിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 97 ആയി ഉയർന്നത്. ബ്രഹ്മപുത്രയും അനുബന്ധ നദികളും കരകവിഞ്ഞൊഴുകിയതോടെ പത്തുലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമായി കഴിയുകയാണ്. നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായതോടെ സാധാരണ ജീവിതം താറുമാറായി.

സിക്കിം, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലും കനത്ത മഴയെ തുടർന്ന് വ്യാപക മണ്ണിടിച്ചിലുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തരാഖണ്ഡിൽ അളകനന്ദയും മന്ദാകിനി നദികളും അപകടനിലയ്‌ക്ക് മുകളിലൂടെ ഒഴുകുകയാണ്. രുദ്രപ്രയാഗ് മേഖലയിലെ നദീതീര പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ക്ഷേത്രങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി.

തിൽവാരയ്‌ക്ക് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് കേദാർനാഥ് ഹൈവേയിലെ ഗതാഗതം പൂർണമായും നിലച്ചു. ഇതോടെ കേദാർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. തീർഥാടകരോടും പ്രദേശവാസികളോടും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും കൺട്രോൾ റൂമുകളും അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു.

അതേസമയം, ദില്ലി, നോയിഡ, ഫരീദാബാദ് മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. വടക്കൻ ദില്ലിയിലെ ജഗത്പൂരിൽ വെള്ളക്കെട്ടിനിടയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ മൂന്ന് വിദ്യാർഥികൾ ഓടയിൽ വീണെങ്കിലും നാട്ടുകാരുടെ സമയോചിത ഇടപെടലിൽ രക്ഷിക്കപ്പെട്ടു. ബിജ്വാസനിൽ കഴിഞ്ഞ ദിവസം ഓടയിൽ വീണ് കാണാതായ വ്യക്തിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിലും കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്‌ക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്.

Tags: assam floodkedarnath yatraNorth India RainDelhi Red AlertIndia Weather Update
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

അയോധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3,300 കോടിക്കും കൃത്യമായ കണക്ക്; മോഷണം നടന്നത് ഭണ്ഡാരത്തിലെ പണം തരംതിരിക്കുന്നതിനിടെ മാത്രം; സ്വതന്ത്ര ഓഡിറ്റിൽ സ്ഥിരീകരണം

3.25 ലക്ഷം കോടി രൂപയ്‌ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ; ഇന്ത്യയ്‌ക്ക് ഫ്രാൻസിന്റെ നിർണായക ഓഫർ; 94 എണ്ണം തദ്ദേശിയമായി നിർമ്മിക്കും

പൊലീസുകാരനെ കടിച്ചു; മെഹബൂബ മുഫ്തിയുടെ മകൾക്കെതിരെ പൊലീസ് കേസ്

ടിസിഎസ് കോർപ്പറേറ്റ് ജിഹാദ് കേസ്: ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ കൗൺസിലർ അറസ്റ്റിൽ; വീട്ടിലും ഓഫീസിലും ബുൾഡോസർ നടപടി

Latest News

യമാലും കാമുകിയും പിരിഞ്ഞോ? ഇനസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറല്‍; ആരാധകര്‍ക്ക് സംശയം

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ദേഹാസ്വാസ്ഥ്യം; സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

റയലില്‍ തന്നെ വിനീഷ്യസ്! 2032 വരെ പുതിയ കരാര്‍; ആഴ്സണലിന്റെ സ്വപ്‌നത്തിന് വിരാമം

ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു; അസമിൽ മരണം 97 ആയി, കേദാർനാഥ് യാത്ര നിർത്തിവെച്ചു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; കേരളത്തിൽ അതിശക്ത മഴ വന്നേക്കും , മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത ജാഗ്രതാ മുന്നറിയിപ്പ്

25-ാം വയസില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുവ പേസര്‍; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം

ദുരിതാശ്വാസ ദൗത്യത്തിനിറങ്ങിയ ഓഫ് റോഡ് വാഹനത്തിന് പിഴ; പ്രതിഷേധം കനത്തതോടെ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

എകെജിയുടെ പേരിലുള്ള വായനശാലയുടെ നാലമ്പല യാത്ര വിവാദത്തിൽ; സിപിഎം നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനിച്ച യാത്ര എതിർപ്പിനെ തുടർന്ന് റദ്ദാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies