അയോധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3,300 കോടിക്കും കൃത്യമായ കണക്ക്; മോഷണം നടന്നത് ഭണ്ഡാരത്തിലെ പണം തരംതിരിക്കുന്നതിനിടെ മാത്രം; സ്വതന്ത്ര ഓഡിറ്റിൽ സ്ഥിരീകരണം
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3,300 കോടിക്കും കൃത്യമായ കണക്ക്; മോഷണം നടന്നത് ഭണ്ഡാരത്തിലെ പണം തരംതിരിക്കുന്നതിനിടെ മാത്രം; സ്വതന്ത്ര ഓഡിറ്റിൽ സ്ഥിരീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2026, 02:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച ഓരോ പൈസയ്‌ക്കും കൃത്യമായ കണക്കും ഓഡിറ്റും. ഭക്തരിൽ നിന്ന് ലഭിച്ച 3,300 കോടി രൂപയുടെ സംഭാവനയുടെ മുഴുവൻ കണക്കും സ്വതന്ത്ര ഓഡിറ്റിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടോ അഴിമതിയോ നടന്നിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

വി. ശങ്കർ അയ്യർ ആൻഡ് കമ്പനി നടത്തിയ സ്വതന്ത്ര ഓഡിറ്റിലാണ് സംഭാവനയായി ലഭിച്ച മുഴുവൻ തുകയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ട്രസ്റ്റ് ഇതുവരെ 1,800 കോടി രൂപ ക്ഷേത്ര നിർമാണത്തിനും 400 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനുമായി ചെലവഴിച്ചിട്ടുണ്ട്. ഈ ഇടപാടുകളെല്ലാം ബാങ്കിംഗ് സംവിധാനത്തിലൂടെയാണ് നടന്നതെന്നും പണമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

മോഷണം നടന്നത് പണം തരംതിരിക്കുന്നതിനിടെ മാത്രം
സംഭാവനയായി ലഭിച്ച പണം യന്ത്രം ഉപയോഗിച്ച് എണ്ണുന്നതിന് മുമ്പ്, കൈകൊണ്ട് തരംതിരിക്കുന്നതിനിടെയുണ്ടായ ഒറ്റപ്പെട്ട മോഷണമാണ് ജൂൺ 2026-ൽ റിപ്പോർട്ട് ചെയ്തതെന്നു അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരാർ ഏജൻസിയായ സൈനിക് സെക്യൂരിറ്റി സർവീസസിലെ (SSS) ആറ് ജീവനക്കാരെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ക്ഷേത്ര ട്രസ്റ്റ് ഭരണസമിതിയുമായി യാതൊരു ബന്ധവുമില്ലെന്നും സർക്കാർ വ്യക്തമാക്കി.

സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം
കേസിൽ പ്രത്യേക അന്വേഷണസംഘം (SIT)  തുടരുകയാണ്. അന്വേഷണം സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നതെന്നും സർക്കാർ അറിയിച്ചു.

ഭൂമി വാങ്ങിയത് ബാങ്ക് ഇടപാടിലൂടെ മാത്രം
ക്ഷേത്രത്തിനായി ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടുണ്ടെന്ന ആരോപണങ്ങളും സർക്കാർ പൂർണ്ണമായും തള്ളി. ഭൂമി വാങ്ങുന്നതിനുള്ള 100 ശതമാനം തുകയും അംഗീകൃത അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് ബാങ്ക് വഴിയാണ് കൈമാറിയതെന്ന് അധികൃതർ വ്യക്തമാക്കി.

സംഭാവനയിൽ കുറവില്ല
ജൂൺ മാസത്തിലെ വിവാദത്തിന് ശേഷവും ഭക്തരുടെ വിശ്വാസം അചഞ്ചലമായി തുടരുകയാണ്. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പ്രതിമാസം ശരാശരി അഞ്ച് കോടി രൂപയുടെ ഭണ്ഡാര വരവ് ലഭിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Tags: Ayodhya temple trust
Share
Tweet
SendShare

More News from this section

ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു; അസമിൽ മരണം 97 ആയി, കേദാർനാഥ് യാത്ര നിർത്തിവെച്ചു

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

3.25 ലക്ഷം കോടി രൂപയ്‌ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ; ഇന്ത്യയ്‌ക്ക് ഫ്രാൻസിന്റെ നിർണായക ഓഫർ; 94 എണ്ണം തദ്ദേശിയമായി നിർമ്മിക്കും

പൊലീസുകാരനെ കടിച്ചു; മെഹബൂബ മുഫ്തിയുടെ മകൾക്കെതിരെ പൊലീസ് കേസ്

ടിസിഎസ് കോർപ്പറേറ്റ് ജിഹാദ് കേസ്: ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ കൗൺസിലർ അറസ്റ്റിൽ; വീട്ടിലും ഓഫീസിലും ബുൾഡോസർ നടപടി

Latest News

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ദേഹാസ്വാസ്ഥ്യം; സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

റയലില്‍ തന്നെ വിനീഷ്യസ്! 2032 വരെ പുതിയ കരാര്‍; ആഴ്സണലിന്റെ സ്വപ്‌നത്തിന് വിരാമം

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; കേരളത്തിൽ അതിശക്ത മഴ വന്നേക്കും , മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത ജാഗ്രതാ മുന്നറിയിപ്പ്

25-ാം വയസില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുവ പേസര്‍; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം

ദുരിതാശ്വാസ ദൗത്യത്തിനിറങ്ങിയ ഓഫ് റോഡ് വാഹനത്തിന് പിഴ; പ്രതിഷേധം കനത്തതോടെ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

അയോധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3,300 കോടിക്കും കൃത്യമായ കണക്ക്; മോഷണം നടന്നത് ഭണ്ഡാരത്തിലെ പണം തരംതിരിക്കുന്നതിനിടെ മാത്രം; സ്വതന്ത്ര ഓഡിറ്റിൽ സ്ഥിരീകരണം

എകെജിയുടെ പേരിലുള്ള വായനശാലയുടെ നാലമ്പല യാത്ര വിവാദത്തിൽ; സിപിഎം നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനിച്ച യാത്ര എതിർപ്പിനെ തുടർന്ന് റദ്ദാക്കി

ലോക അണ്ടര്‍-20 അത്ലറ്റിക്‌സ്: സ്വന്തം റെക്കോര്‍ഡ് തിരിത്തിക്കുറിച്ച് മലയാളി താരം; ദേശീയ റെക്കോര്‍ഡുമായി മുഹമ്മദ് അഷ്ഫാഖ് സെമിയില്‍; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies