യമാലും കാമുകിയും പിരിഞ്ഞോ? ഇനസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറല്‍; ആരാധകര്‍ക്ക് സംശയം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യമാലും കാമുകിയും പിരിഞ്ഞോ? ഇനസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറല്‍; ആരാധകര്‍ക്ക് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2026, 03:28 pm IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: സ്‌പെയിന്‍ ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഫുട്‌ബോള്‍ ലോകത്ത് ഏറെ ശ്രദ്ധ നേടിയ താരജോഡികളായിരുന്നു ലമിന്‍ യമാലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ഇനസ് ഗാര്‍ഷ്യയും. ലോകകപ്പ് വിജയത്തിന് പിന്നാലെ യമാലിനൊപ്പമുള്ള ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഇനസ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത് ബ്രേക്കപ്പ് അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ്.

ലോകകപ്പ് ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് യമാലും ഇനസും പ്രണയത്തിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. യമാലിന്റെ സന്ദേശത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ പഴയ പ്രണയബന്ധം അവസാനിപ്പിച്ചാണ് ഇനസ് സ്പാനിഷ് താരത്തോടൊപ്പം ചേര്‍ന്നതെന്ന വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇനസിന്റെ മുന്‍ കാമുകനും ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചതോടെ വിവാദങ്ങള്‍ ശക്തമായി. പിന്നാലെ തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ മനംനൊന്ത്, ‘എന്നോട് അല്‍പമെങ്കിലും മനുഷ്യത്വം കാണിക്കൂ’ എന്ന അഭ്യര്‍ഥനയുമായി ഇനസ് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഇരുവരും വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഇനസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു സ്റ്റോറിയാണ് ഇതിന് കാരണം. ‘ഒരുപാട് മോശം കാര്യങ്ങള്‍ ഞാന്‍ കേട്ടുകഴിഞ്ഞു. നിങ്ങളോട് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല’ എന്നായിരുന്നു സ്റ്റോറിയിലെ കുറിപ്പ്.

സ്റ്റോറി പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ നിരവധി അനുമാനങ്ങളാണ് ഉയരുന്നത്. ‘യമാല്‍ അവളുടെ ഹൃദയം തകര്‍ത്തു’ എന്നായിരുന്നു ചിലരുടെ പ്രതികരണം. എന്നാല്‍, ‘കഴിഞ്ഞ ആഴ്ചയായിരുന്നു യമാലിന്റെ അമ്മയ്‌ക്കും അച്ഛനും സഹോദരനും ഇനസ് സമ്മാനങ്ങള്‍ നല്‍കിയത്. അതിനാല്‍ ഈ സ്റ്റോറി ബ്രേക്കപ്പിനെ കുറിച്ചാണെന്ന് കരുതുന്നില്ല’ എന്ന അഭിപ്രായവും ആരാധകര്‍ പങ്കുവയ്‌ക്കുന്നുണ്ട്. ‘ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് ഇനസ് തന്നെയാകാം’ എന്ന തരത്തിലുള്ള കമന്റുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

അതേസമയം, യമാലോ ഇനസ് ഗാര്‍ഷ്യയോ ഇതുവരെ ബന്ധം അവസാനിപ്പിച്ചതായി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനാല്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അപ്പുറം ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Tags: breakupFANSLamine YamalInés García Santosinsta post
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies