നീരജിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ ജാവലിന്‍ മെഡല്‍; ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയുമായി 19കാരന്‍ ആശിഷ് യാദവ്
Saturday, August 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നീരജിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ ജാവലിന്‍ മെഡല്‍; ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയുമായി 19കാരന്‍ ആശിഷ് യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2026, 05:09 pm IST
Facebook
Twitter
WhatsAppTelegram

ഒറിഗണ്‍: ഇന്ത്യന്‍ ജാവലിന്‍ ത്രോയില്‍ പുതിയ പ്രതീക്ഷയായി 19കാരന്‍ ആശിഷ് യാദവ്. 2026 ലോക U20 ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി ആശിഷ് യാദവ് ചരിത്രനേട്ടം കുറിച്ചു. 74.09 മീറ്റര്‍ ദൂരം കണ്ടെത്തിയ ആശിഷ്, ദക്ഷിണാഫ്രിക്കയുടെ ജാന്‍-ഹെന്‍ഡ്രിക് ഹെയ്മാന്‍സിന് പിന്നിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. 80.50 മീറ്റര്‍ എറിഞ്ഞാണ് ഹെയ്മാന്‍സ് സ്വര്‍ണം നേടിയത്. ഡൊമിനിക്കയുടെ ആഡിസണ്‍ ജെയിംസ് 73.89 മീറ്ററുമായി വെങ്കലം സ്വന്തമാക്കി.

നീരജ് ചോപ്ര ലോക U20 ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയിട്ട് കൃത്യം പത്ത് വര്‍ഷത്തിന് ശേഷമാണ് മറ്റൊരു ഇന്ത്യന്‍ പുരുഷ താരം ഈ വേദിയില്‍ മെഡല്‍ നേടുന്നത്. 2016ല്‍ ബൈഡ്‌ഗോഷില്‍ നീരജ് നേടിയ സ്വര്‍ണത്തിന് പിന്നാലെ ലോക U20 ജാവലിന്‍ പോഡിയത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ആശിഷ്. മത്സരത്തിന്റെ തുടക്കത്തില്‍ ആശിഷിന് കാര്യങ്ങള്‍ അനുകൂലമായിരുന്നില്ല. ആദ്യ ശ്രമത്തില്‍ 69.96 മീറ്റര്‍ മാത്രമാണ് കണ്ടെത്തിയത്. രണ്ടാം ശ്രമം ഫൗളായതോടെ സമ്മര്‍ദ്ദത്തിലായ താരം മൂന്നാം ശ്രമത്തിലാണ് 74.09 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്.

തുടര്‍ന്ന് 72.31, 70.62, 67.98 മീറ്റര്‍ എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. 74.49 മീറ്ററാണ് ആശിഷിന്റെ വ്യക്തിഗതവും ഈ സീസണിലെയും മികച്ച ദൂരം. അതിന് തൊട്ടുതാഴെയുള്ള പ്രകടനമാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലിന് വഴിയൊരുക്കിയത്. യോഗ്യതാ റൗണ്ടിലും ആശിഷ് മികച്ച പ്രകടനം നടത്തിയിരുന്നു. ഗ്രൂപ്പ് എയില്‍ 69.87 മീറ്റര്‍ എറിഞ്ഞ് ഒന്നാമതെത്തിയ താരം ആകെ റാങ്കിങ്ങില്‍ ഹെയ്മാന്‍സിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഇന്ത്യയുടെ മറ്റൊരു താരം ടി. ധരണീധരനും ഫൈനലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി. 72.35 മീറ്ററാണ് അഞ്ചാം റൗണ്ടില്‍ കണ്ടെത്തിയത്. ഇതോടെ ആറാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്.

2016ല്‍ നീരജ് ചോപ്ര സ്ഥാപിച്ച 86.48 മീറ്റര്‍ ലോക U20 റെക്കോര്‍ഡ് ഇന്നും ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡായി തുടരുന്നു. ഒളിമ്പിക്സ്, ലോക ചാമ്പ്യന്‍ഷിപ്പ്, ഡയമണ്ട് ലീഗ് തുടങ്ങി ലോക വേദികളിലെല്ലാം ചരിത്രം കുറിച്ച നീരജിന് പിന്നാലെ പുതിയ താരങ്ങള്‍ ഉയര്‍ന്നുവരുന്നതാണ് ഇന്ത്യന്‍ ജാവലിന്‍ ത്രോയ്‌ക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്.

Tags: Ashish Yadav winsU20 Worlds javelin silver10 years afterNeeraj Chopra's gold
Share
Tweet
SendShare

More News from this section

കെ.സി.എൽ ചിറകിലേറി ഐപിഎൽ സ്വപ്നങ്ങളിലേക്ക്

പരിക്കിനെ മറികടന്ന് ഗംഭീര തിരിച്ചുവരവ്; ആദ്യ വേള്‍ഡ് ടൂര്‍ ഫൈനലില്‍ അശ്മിത ചാലിഹ; ഫൈനലില്‍ ചൈനീസ് താരത്തെ നേരിടും

സെഞ്ചുറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ മൂന്നാം നമ്പര്‍ ഉറപ്പിക്കുമോ?

‘എന്റെ നാട്ടിലേക്ക് മടങ്ങണം, ഭൂമി വേണം’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് സഹായം തേടി ഋഷഭ് പന്ത്

മെസ്സിയെ ലക്ഷ്യമിട്ട് വധശ്രമത്തിന് പദ്ധതി? ലോകകപ്പിനിടെ ഞെട്ടിക്കുന്ന സുരക്ഷാ ഭീഷണി; ക്രിസ്റ്റ്യാനോയ്‌ക്കും ഭീഷണി; റിപ്പോര്‍ട്ട് പുറത്ത്

ഇന്‍ഫാന്റിനോയുടെ ‘കാമുകിക്ക്’ ആറക്ക തുക നല്‍കിയെന്ന് റിപ്പോര്‍ട്ട്; ഫിഫ പ്രസിഡന്റ് വീണ്ടും വിവാദത്തില്‍

Latest News

കരാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്കും ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ കഴിഞ്ഞാല്‍ അവധി; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി

‘അടുത്ത 30 വര്‍ഷം നിര്‍ണായകം’; വികസിത ഭാരതത്തിന്റെ ദിശ നിശ്ചയിക്കുക യുവതലമുറ: ഐ.ഐ.ടി. വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി

നീരജിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ ജാവലിന്‍ മെഡല്‍; ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയുമായി 19കാരന്‍ ആശിഷ് യാദവ്

ടെസ്റ്റ് കാണാന്‍ ഇനി ടിക്കറ്റെടുക്കേണ്ട; ഇന്ത്യ-ശ്രീലങ്ക പോരാട്ടത്തിന് ആരാധകര്‍ക്ക് വമ്പന്‍ ഓഫര്‍

കൊച്ചിക്ക് ഇനി ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം; ചെങ്ങമനാട്ടെ 10 ഹെക്ടര്‍ ഭൂമി തരംമാറ്റാന്‍ സര്‍ക്കാര്‍ അനുമതി

പുല്ലുതിന്ന് പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ; 34 ദിവസം പിന്നിട്ടിട്ടും ചർച്ചയ്‌ക്ക് തയ്യാറാകാതെ സർക്കാർ ; കടുത്ത അവഗണനയ്‌ക്കെതിരെ സെക്രട്ടേറിയറ്റ് നടയിൽ കണ്ണീരൊഴുക്കി LPST റാങ്ക് ഹോൾഡേഴ്സ്

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടർമാരുടെ പ്രതിഷേധം; പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടൽ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ, ശക്തമായ സമരത്തിന് മുന്നറിയിപ്പ്

വിഴിഞ്ഞം തുറമുഖ വികസനത്തിന് റെയിൽവേ കരുത്ത്; ബാലരാമപുരം റെയിൽപാത പിഎം ഗതിശക്തി മാസ്റ്റർ പ്ലാനിൽ, നിർമാണ ചുമതല വിസിലിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies