ബലിത്തറയ്ക്കും പുള്ളുവൻപാട്ടിനും 18% ജിഎസ്ടി!!! പൂജാരിമാർക്ക് സർവീസ് ടാക്സ് ; ക്ഷേത്രാചാരങ്ങൾക്ക് നികുതി ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ നീക്കം; ഉത്തരവിൻറെ പകർപ്പ് ജനം ടിവിക്ക്
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബലിത്തറയ്‌ക്കും പുള്ളുവൻപാട്ടിനും 18% ജിഎസ്ടി!!! പൂജാരിമാർക്ക് സർവീസ് ടാക്സ് ; ക്ഷേത്രാചാരങ്ങൾക്ക് നികുതി ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം; ഉത്തരവിന്റെ പകർപ്പ് ജനം ടിവിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 11:07 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾക്ക് പൂജാരിമാരിൽ നിന്ന് സർവീസ് ടാക്സ് ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം. ബലിത്തറകൾ അനുവദിക്കുന്നതിന് പൂജാരിമാരിൽ നിന്ന് 18 ശതമാനം ജിഎസ്ടി ഈടാക്കണമെന്നാണ് ദേവസ്വം സെക്രട്ടറിയുടെ ഉത്തരവ്.

ബലിതർപ്പണത്തിന് പുറമെ നാഗത്താൻമാരുടെ പ്രധാന വഴിപാടായ പുള്ളുവൻ പാട്ടിനും ജിഎസ്ടി ഈടാക്കാനും നീക്കം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു. ക്ഷേത്രാചാര ചടങ്ങുകൾക്ക് സർവ്വീസ് ടാക്സുകൾ ബാധകമല്ലെന്നിരിക്കെയാണ് ദേവസ്വം നടപടി

2026 മാർച്ച് 30ന് തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നാണ് ഉത്തരവ് പുറത്തിറക്കിയത്. അക്കൗണ്ട്സ് വിഭാഗവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിൽ ജിഎസ്ടി രജിസ്ട്രേഷൻ, നികുതി ഈടാക്കൽ, കണക്കുപരിപാലനം, റിട്ടേൺ സമർപ്പിക്കൽ തുടങ്ങി വിവിധ വിഷയങ്ങളിൽ 31 നിർദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ബലിത്തറയ്‌ക്കും പുള്ളുവൻപാട്ടിനും ജിഎസ്ടി
ഉത്തരവിലെ 18-ാം നിർദേശത്തിലാണ് ബലിത്തറയും പുള്ളുവൻപാട്ടും പ്രത്യേകം പരാമർശിക്കുന്നത്. ബലിത്തറ, പുള്ളുവൻപാട്ട് തുടങ്ങിയവയ്‌ക്ക് നൽകുന്ന കുത്തകകൾക്ക് ജിഎസ്ടി ഈടാക്കണമെന്നാണ് നിർദേശം.

അതായത്, ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങളുമായി ബന്ധപ്പെട്ട ഇത്തരം സേവനങ്ങൾ കുത്തക അടിസ്ഥാനത്തിൽ അനുവദിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട വരുമാനത്തിന് ജിഎസ്ടി ഈടാക്കാനുള്ള സംവിധാനമാണ് ദേവസ്വം ബോർഡ് നിർദേശിക്കുന്നത്.

ക്ഷേത്രാചരങ്ങൾക്ക് നികുതി ബാധകമല്ലെന്നിരിക്കെ ഇത്തരമൊരു ഉത്തരവിന്റെ നിയമസാധുത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ബലിത്തറയും പുള്ളുവൻപാട്ടും പോലുള്ള ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും ജിഎസ്ടി ഈടാക്കാനുള്ള നീക്കം ശക്തമായ പ്രതിഷേധം വരുത്തിവെക്കും എന്നുറപ്പാണ്.

 

Tags: GSTService Tax
Share
Tweet
SendShare

More News from this section

വീര സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം; അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്‌ക്ക് ആദരം; ഉമ്മൻചാണ്ടി സ്മാരക കർഷക അവാർഡ് പത്മശ്രീ ചെറുവയൽ രാമന് — ഓഗസ്റ്റ് 17ന്

കുടുംബവഴക്കിനിടെ ഭാര്യയെ മടവാൾ കൊണ്ട് വെട്ടി; കൈപ്പത്തി മുറിഞ്ഞു, മണ്ണാർക്കാട് 54കാരൻ അറസ്റ്റിൽ

ലഹരിക്കടത്ത് സംഘവുമായി വി.ഡി. സതീശന് അടുത്ത ബന്ധം; നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് ജനം ടി.വി.

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; തലനാരിഴയ്‌ക്ക് വൻ ദുരന്തം ഒഴിവായി; വൈദ്യുതി പോസ്റ്റ് തകർന്നു; വീടിനും വില്ലേജ് ഓഫീസിനും നാശനഷ്ടം

കുളിപ്പിക്കാൻ വച്ച ചൂടുവെള്ളം ദേഹത്ത് മറിഞ്ഞു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 2 വയസുകാരിക്ക് ദാരുണാന്ത്യം

Latest News

വീട് പണിയാൻ കരുതിയ 5 ലക്ഷം മണ്ണിനടിയിൽ; ഭാര്യ അറിയാതെ മദ്യലഹരിയിൽ പണം ഒളിപ്പിച്ച സ്ഥലം മറന്നു പോയി, 6 ഏക്കർ ഭൂമിയിൽ തിരച്ചിൽ ഒടുവിൽ കണ്ടെത്തിയത് ചിതലരിച്ച നോട്ടുകൾ ബാങ്കും കൈയൊഴിഞ്ഞു

 ഉമർ ഖാലിദിന്റെ പുസ്തകം ഇവിടെ വേണ്ട; എബിവിപിയുടെ പ്രതിഷേധം ഫലം കണ്ടു; അനുമതി പിൻവലിച്ച് ജെഎൻയു

ഭർത്താവും മകനും പോയി, ഒറ്റയ്‌ക്ക് താമസം; 52 കാരി മരിച്ചത് ആരും അറിഞ്ഞില്ല; വീട്ടിനുള്ളിൽ കട്ടിലിൽ കിടന്ന നിലയിൽ ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം

ബലിത്തറയ്‌ക്കും പുള്ളുവൻപാട്ടിനും 18% ജിഎസ്ടി!!! പൂജാരിമാർക്ക് സർവീസ് ടാക്സ് ; ക്ഷേത്രാചാരങ്ങൾക്ക് നികുതി ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം; ഉത്തരവിന്റെ പകർപ്പ് ജനം ടിവിക്ക്

വീണ്ടും ധുരന്ധർ?? മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഖാരി സയിദ് ഭക്ഷണം കഴിച്ചത് അജ്ഞാത റസ്റ്റോറന്റിൽ നിന്നും, വിഷം ഉള്ളിൽ ചെന്നെന്ന് സംശയം

നമാമി ഗംഗ പദ്ധതി ഫലം കണ്ടു; ഗംഗയിലേക്ക് ഹിൽസ മത്സ്യം തിരിച്ചെത്തുന്നു; ജലഗുണനിലവാരവും ജൈവവൈവിധ്യവും വീണ്ടെടുക്കുന്നതിന്റെ ശക്തമായ സൂചനയായി പുതിയ കണ്ടെത്തൽ

വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്ന് മന്ത്രിമാർ; കേന്ദ്ര നിയമത്തെ തള്ളിപ്പറഞ്ഞ് കേരളം, മുസ്‌ലിം ലീഗ് നിലപാടിനൊപ്പം കോൺഗ്രസും

‘മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയവർ സ്വതന്ത്രർ’; ടി.ജി. മോഹൻദാസിന്റെ അറസ്റ്റിനെതിരെ ബിജെപി, സർക്കാരിനെതിരെ രൂക്ഷ വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies