മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്; Z+ സുരക്ഷയുള്ള ആളാണ്, മാറിനിൽക്കണം- മാധ്യമപ്രവർത്തകരോട് ധിക്കാരത്തോടെ അസിസ്റ്റന്റ് കമ്മിഷണര്‍ പീറ്റര്‍ കെ.ജെ
Saturday, September 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്; Z+ സുരക്ഷയുള്ള ആളാണ്, മാറിനിൽക്കണം- മാധ്യമപ്രവർത്തകരോട് ധിക്കാരത്തോടെ അസിസ്റ്റന്റ് കമ്മിഷണര്‍ പീറ്റര്‍ കെ.ജെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2026, 03:11 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്ന് പോലീസ് നിർദേശം നൽകി. കൊച്ചിയിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കിടെയാണ് സംഭവം.

അസിസ്റ്റന്റ് കമ്മിഷണർ പീറ്റർ കെ.ജെ. ആണ് മാധ്യമപ്രവർത്തകരോട് ധിക്കാരപൂർവ്വ നിർദേശം നൽകിയത്. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും അദ്ദേഹത്തിന് മറുപടി പറയാൻ താൽപര്യമില്ലെന്നും എസിപി പറഞ്ഞതായി മാധ്യമപ്രവർത്തകർ ആരോപിച്ചു.

മുഖ്യമന്ത്രിക്ക് Z+ സുരക്ഷയുണ്ടെന്നും, അതിനാൽ മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ സമീപത്തുനിന്ന് മാറിനിൽക്കണമെന്നും എസിപി നിർദേശിച്ചു

ചോദ്യങ്ങൾ ചോദിക്കുന്നത് വിലക്കാൻ മുകളിൽനിന്ന് നിർദേശം ലഭിച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘നിങ്ങൾ എന്ത് വേണമെങ്കിലും കൊടുത്തോളൂ’ എന്ന തരത്തിലായിരുന്നു എസിപി പ്രതികരിച്ചത്.

സംഭവത്തോടെ മുഖ്യമന്ത്രിയുടെ പരിപാടികളിൽ മാധ്യമപ്രവർത്തകർക്ക് ചോദ്യങ്ങൾ ചോദിക്കുന്നതുമായി ബന്ധപ്പെട്ട പോലീസ് നിയന്ത്രണം സംബന്ധിച്ച് വിവാദം ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസവും മാധ്യമങ്ങളോട് പ്രതികരിച്ചില്ല

കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ എത്തിയ മുഖ്യമന്ത്രി യോഗത്തിന് ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെ മാധ്യമപ്രവർത്തകർ വിവാദ വിഷയങ്ങളിൽ പ്രതികരണം തേടിയിരുന്നു.

എന്നാൽ മാധ്യമപ്രവർത്തകരോട് ‘ഞാൻ നിങ്ങളെ കാണുന്നില്ലേ’ എന്ന് പറഞ്ഞ മുഖ്യമന്ത്രി മാറിനിൽക്കാൻ ആവശ്യപ്പെട്ടു, മാധ്യമപ്രവർത്തകരെ മാറ്റാൻ പോലീസിനോട് നിർദേശിച്ചു.

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര അജ്ഞാതനായ വ്യക്തി സ്പോൺസർ ചെയ്തതുമായി ബന്ധപ്പെട്ട വാർത്തകൾ വിവാദമായ സാഹചര്യത്തിലാണ് ഈ സംഭവങ്ങൾ

Tags: VD Satheesan Media ControversyKerala Police Media RestrictionKochi CM Event
Share
Tweet
SendShare

More News from this section

‘ടോയ്ലറ്റിൽ പോയാൽ താഴെ അറിയും, എല്ലാം ചോർന്നൊലിക്കുന്നു’; മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിക്കേണ്ടിവരും; വി.ഡി. സതീശൻ

ഓണം ബമ്പർ ഫലം പുറത്ത്; 30 കോടി ലഭിച്ചത് ഈ ടിക്കറ്റിന്….

‘ആരോപണങ്ങൾ തെളിയിക്കണം’; റിപ്പോർട്ടർ ടിവിക്കെതിരെ നിയമനടപടിക്കൊരുങ്ങി സാബു എം. ജേക്കബ്

അഖില ഭാരതീയപൂർവ്വ സൈനിക് സേവാ പരിഷത്തിന്റെയും സൈന്യ മാതൃ ശക്തിയുടെയും കണ്ണൂർ ജില്ലാ വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു

17കാരന് നേരെ ഗുരുതര ലൈംഗിക അതിക്രമം; 54 കാരന് 21 വർഷം കഠിന തടവ്

മലപ്പുറത്ത് അഞ്ചാംപനി ബാധിച്ച് കുട്ടികളുടെ മരണം; മൂന്നിലൊന്ന് കുട്ടികൾക്കും രണ്ട് ഡോസ് ലഭിച്ചിട്ടില്ല; ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ച; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Latest News

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്; Z+ സുരക്ഷയുള്ള ആളാണ്, മാറിനിൽക്കണം- മാധ്യമപ്രവർത്തകരോട് ധിക്കാരത്തോടെ അസിസ്റ്റന്റ് കമ്മിഷണര്‍ പീറ്റര്‍ കെ.ജെ

‘ട്രംപ് സ്ട്രെയിറ്റ്’; ഹോർമുസ് കടലിടുക്കിന്റെ പേരുമാറ്റിയ മാപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: എട്ടു വർഷത്തിന് ശേഷം പ്രതി പിടിയിൽ!

കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി വിദർശ കെ. വിനോദ്; ഇരട്ട വെള്ളിയുമായി ആദ്യ മലയാളി ഷൂട്ടർ

ദുരൂഹതയുടെ നിഴലിൽ ‘നഖ്-ശബന്ദിയ ത്വരീഖത്ത്’; തീവ്ര ഇസ്ലാമിക സംഘടനയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നാവശ്യം; ഒഴുകിയെത്തുന്നത് കോടികൾ

വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്‌ക്ക് വെട്ടേറ്റു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ; ആക്രമണം സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ

മണ്ഡലകാലത്തിന് ആഴ്ചകൾ മാത്രം ബാക്കി; ശബരിമലയി‌ൽ അരവണ നിർമ്മാണത്തിൽ പ്രതിസന്ധി തു‌ടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies