സായ് സുദര്‍ശന് പരിക്ക്, സര്‍ഫറാസിന് വിളിയെത്തി; ശ്രീലങ്കന്‍ പരമ്പരയില്‍ നിര്‍ണായക അവസരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സായ് സുദര്‍ശന് പരിക്ക്, സര്‍ഫറാസിന് വിളിയെത്തി; ശ്രീലങ്കന്‍ പരമ്പരയില്‍ നിര്‍ണായക അവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 02:21 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്തി. പരിക്കിനെ തുടര്‍ന്ന് സായ് സുദര്‍ശന്‍ പരമ്പരയില്‍ നിന്ന് പുറത്തായതോടെയാണ് സര്‍ഫറാസിന് വീണ്ടും ദേശീയ ടീമിലേക്ക് വിളിയെത്തിയത്. ഇടവേളയ്‌ക്കുശേഷമുള്ള തിരിച്ചുവരവില്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള വലിയ അവസരമാണ് താരത്തിന് മുന്നിലുള്ളത്. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് സായ് സുദര്‍ശന്‍ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ചികിത്സയും പരിശീലനവും തുടരുകയാണ്. ആദ്യ ടെസ്റ്റിന് മുമ്പ് താരം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നായിരുന്നു ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. എന്നാല്‍ പരമ്പര പൂര്‍ണമായി നഷ്ടമാകുമെന്ന് വ്യക്തമായതോടെയാണ് പകരക്കാരനെ കണ്ടെത്തിയത്.

2024-25 സീസണിലെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് ശേഷം ഇതാദ്യമായാണ് സര്‍ഫറാസ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്. ഇന്ത്യക്കായി ഇതുവരെ ആറ് ടെസ്റ്റുകള്‍ കളിച്ച താരം 37.10 ശരാശരിയില്‍ 317 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് അര്‍ധസെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ കുറച്ച് സീസണുകളിലായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് സര്‍ഫറാസ് പുറത്തെടുത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 62 മത്സരങ്ങളില്‍ നിന്ന് 64.73 എന്ന മികച്ച ബാറ്റിങ് ശരാശരിയും താരത്തിനുണ്ട്.

സര്‍ഫറാസിന്റെ തിരിച്ചുവരവില്‍ ഫിറ്റ്‌നസും നിര്‍ണായകമായി. നേരത്തെ ഫിറ്റ്‌നസിന്റെ പേരില്‍ വിമര്‍ശനം നേരിട്ടിരുന്ന താരം ഈ വര്‍ഷം കഠിന പരിശീലനത്തിലൂടെ ശരീരഭാരം കുറച്ച് മികച്ച ഫിറ്റ്‌നസ് നിലയിലെത്തിയിരുന്നു. സായ് സുദര്‍ശന് പകരക്കാരനായി സര്‍ഫറാസ് ഖാനും ഷെയ്ഖ് റഷീദും ബിസിസിഐയുടെ പരിഗണനയിലുണ്ടായിരുന്നു. ഫിറ്റ്‌നസ് പരിശോധനകള്‍ക്കായി സര്‍ഫറാസ് ഒരാഴ്ചയായി ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ തുടരുകയായിരുന്നു.

സ്പിന്‍ ബൗളിങ്ങിനെ ഫലപ്രദമായി നേരിടാനുള്ള സര്‍ഫറാസിന്റെ കഴിവും ടീമിലേക്ക് തിരിച്ചുവിളിക്കുന്നതില്‍ നിര്‍ണായകമായി. നേരത്തെ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടുള്ളതിനാല്‍ അന്താരാഷ്‌ട്ര തലത്തിലെ അനുഭവസമ്പത്തും താരത്തിന് ഗുണകരമാണ്. ടീം ക്യാംപിലേക്ക് വേഗത്തില്‍ ഇണങ്ങാനും താരത്തിന് സാധിക്കും. ശ്രീലങ്കയിലെ സാഹചര്യങ്ങളില്‍ സ്പിന്നര്‍മാരെ നേരിടേണ്ടിവരുന്ന ടെസ്റ്റ് പരമ്പരയില്‍ സര്‍ഫറാസിന്റെ ബാറ്റിങ് മികവ് ഇന്ത്യക്ക് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍.

നീണ്ട ഇടവേളയ്‌ക്ക് ശേഷം ലഭിച്ച അവസരം മികച്ച പ്രകടനത്തിലൂടെ മുതലാക്കാനായാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ തന്റെ സ്ഥാനം വീണ്ടും ഉറപ്പിക്കാനുള്ള നിര്‍ണായക ചുവടുവയ്പ്പാകും സര്‍ഫറാസിന് ശ്രീലങ്കന്‍ പരമ്പര.

Tags: indian teamSai sudharshanSarfaraz Khan
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies