പഴകിയ മീൻ കൊണ്ട് ഫിഷ് ഫ്രൈ, ചീഞ്ഞളിഞ്ഞ ഇറച്ചി കൊണ്ട് ചിക്കൻ കറി; നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

Published by
ജനം വെബ്‌ഡെസ്ക്

അടൂർ: നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. അടൂർ എസ്. എൻ ഹോട്ടൽ, ഡിങ്കന്റെ തട്ടുകട, അമ്മച്ചിക്കട, ഓലപ്പന്തൽ, രാജധാനി, സൺ റൈസ്, പഴങ്കഞ്ഞിക്കട, അൽറാസി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണവും മീനും പിടികൂടിയത്.

രാജധാനി ഹോട്ടലിൽ നിന്ന് മാത്രം 50 കിലോ പഴകിയ മീൻ പിടികൂടി. പരിശോധനയ്‌ക്കിടെ ഉദ്യോഗസ്ഥരുടെ നടപടികൾ തടസപ്പെടുത്താൻ ചില ഹോട്ടലുകാർ ശ്രമിച്ചതായും ആരോപണമുണ്ട്.

അതേസമയം, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതാവുമായി ബന്ധപ്പെട്ട ഹോട്ടലിൽ നിന്നാണ് ഏറ്റവും കൂടുതൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയതെന്നാണ് വിവരം. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്.

Share