പാവം മെസ്സി!!! ചാനൽ മുതലാളിയും മുൻ കായിക മന്ത്രിയും പറഞ്ഞത് കല്ലുവെച്ച നുണകൾ; സൗഹൃദ മത്സരം പ്രഖ്യാപിച്ചത് അർജന്റീന അറിഞ്ഞത് പോലുമില്ല; 126 കോടിക്ക് രേഖകളില്ല; അന്വേഷണത്തിൽ ഗുരുതര കണ്ടെത്തൽ
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാവം മെസ്സി!!! ചാനൽ മുതലാളിയും മുൻ കായിക മന്ത്രിയും പറഞ്ഞത് കല്ലുവെച്ച നുണകൾ; സൗഹൃദ മത്സരം പ്രഖ്യാപിച്ചത് അർജന്റീന അറിഞ്ഞത് പോലുമില്ല; 126 കോടിക്ക് രേഖകളില്ല; അന്വേഷണത്തിൽ ഗുരുതര കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 12:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിൽ കൊണ്ടുവരും എന്ന പേരിൽ നടന്നത്  വൻ തട്ടിപ്പെന്ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്. 126 കോടി രൂപ അർജന്റീന ഫുട്ബോൾ അസോസിയേഷന് (AFA) നൽകിയെന്ന അവകാശവാദത്തിന് തെളിവുകളില്ലെന്നും സൗഹൃദ മത്സരം പ്രഖ്യാപിച്ചത് അർജന്റീന ടീമിന്റെ അറിവോടെയല്ലെന്നും റിപ്പോർട്ടിൽ കണ്ടെത്തൽ. മത്സരം സംബന്ധിച്ച കരാർ ഒപ്പിട്ടതിനും ആധികാരിക രേഖകളില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് സർക്കാരിനെ അറിയിച്ചത് കളമശേരിയിലെ ‘ഗോട്ട് ആൻഡ് ഗ്ലോബൽ’ എന്ന സ്ഥാപനമാണെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അർജന്റീന ടീമിനെ എത്തിക്കാനുള്ള അവകാശവാദങ്ങൾക്ക് ആവശ്യമായ ആധികാരിക രേഖകൾ ഹാജരാക്കിയില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.

126 കോടി AFAയ്‌ക്ക് നൽകിയോ? തെളിവ് എവിടെ?
അർജന്റീന ഫുട്ബോൾ അസോസിയേഷന് 126 കോടി രൂപ നൽകിയെന്ന അവകാശവാദത്തിനും വ്യക്തമായ തെളിവുകളില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഇത്രയും വലിയ തുകയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളും ഇടപാടിന്റെ ആധികാരികതയും അന്വേഷണത്തിന്റെ പരിധിയിൽ ചോദ്യം ചെയ്യപ്പെടുകയാണ്.

സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതോടെ മെസ്സിയുടെ പേരിലുള്ള വൻ സാമ്പത്തിക ഇടപാടുകളുടെ യഥാർഥ സ്വഭാവം സംബന്ധിച്ചും കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

അർജന്റീന അറിയാതെ സൗഹൃദ മത്സരം പ്രഖ്യാപിച്ചോ?
കേരളത്തിൽ അർജന്റീന ടീമിന്റെ സൗഹൃദ മത്സരം നടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അർജന്റീന ടീമിന് ഇക്കാര്യം അറിയാമായിരുന്നോ എന്നതിലും അന്വേഷണ റിപ്പോർട്ട് ഗുരുതര ചോദ്യങ്ങളാണ് ഉയർത്തുന്നത്. മത്സര പ്രഖ്യാപനത്തിന് ആവശ്യമായ ഔദ്യോഗിക രേഖകളില്ലെന്നും കരാർ ഒപ്പിട്ടതിന്റെ തെളിവുകൾ പോലും ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫിഫ രജിസ്ട്രേഷൻ, ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ അനുമതി തുടങ്ങിയ നിർബന്ധിത നടപടിക്രമങ്ങളും പാലിച്ചിരുന്നില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

കരാർ എവിടെ? രേഖകൾ എവിടെ?
അർജന്റീന ടീമുമായി കരാർ ഒപ്പിട്ടുവെന്ന അവകാശവാദത്തിനും ആവശ്യമായ രേഖകളില്ല. അന്താരാഷ്‌ട്ര ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ കരാറും ഔദ്യോഗിക അനുമതികളും ഇല്ലാതെയാണ് പ്രഖ്യാപനത്തിലേക്ക് നീങ്ങിയതെന്നാണ് അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

FCRA ലംഘനവും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കണം
ഇടപാടുമായി ബന്ധപ്പെട്ട് വിദേശ സംഭാവന നിയന്ത്രണ നിയമമായ FCRAയുടെ ലംഘനം ഉണ്ടായിട്ടുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണത്തിന്റെ സാന്നിധ്യമുണ്ടോയെന്നും വിശദമായി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടെ മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ ഉറവിടം, പണമൊഴുക്ക്, വിദേശത്തേക്കുള്ള പണമിടപാടുകൾ എന്നിവയെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരേണ്ട സാഹചര്യമാണുള്ളത്.

സ്പോൺസർ തിരഞ്ഞെടുപ്പിലും ചട്ടലംഘനം
സ്പോൺസറെ തെരഞ്ഞെടുത്തതിലും സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തൽ. ‘റിപ്പോർട്ടർ’ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തുവെന്നും സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ ഇടപെടലുകളും പ്രത്യേകം പരാമർശിക്കുന്നുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും കത്ത് ഇടപാടുകൾ ഉൾപ്പെടെ മന്ത്രി നേരിട്ട് നടത്തിയെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കലൂർ സ്റ്റേഡിയം കൈമാറിയതിലും വീഴ്ച
അർജന്റീന മത്സരത്തിനായി കലൂർ സ്റ്റേഡിയം കൈമാറിയതിലും ഗുരുതര വീഴ്ചയുണ്ടായി. മത്സരം നടക്കേണ്ട തീയതി പോലും കൃത്യമായി അറിയാതെയാണ് സ്റ്റേഡിയം കൈമാറിയത്.

ഫിഫ മാച്ച് രജിസ്ട്രേഷനോ നിയമ, സാമ്പത്തിക വകുപ്പുകളുടെ അനുമതിയോ ഉണ്ടായിരുന്നില്ല. ഇൻഷുറൻസോ ബാങ്ക് ഗ്യാരണ്ടിയോ ഇല്ലാതെയാണ് സ്റ്റേഡിയം കൈമാറിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മെസ്സിയുടെ പേരിൽ ‘വമ്പൻ കളി’; ഇനി അന്വേഷണം
മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കത്തിൽ വാഗ്ദാനം മുതൽ കരാർ, ഫിഫ അനുമതി, 126 കോടി രൂപയുടെ സാമ്പത്തിക ഇടപാട്, സ്പോൺസർ തിരഞ്ഞെടുപ്പ്, സ്റ്റേഡിയം കൈമാറ്റം വരെ നിരവധി ചോദ്യങ്ങളാണ് അന്വേഷണ റിപ്പോർട്ട് ഉയർത്തുന്നത്.

അർജന്റീന അറിയാതെ മത്സരം പ്രഖ്യാപിച്ചോ? 126 കോടി AFAയ്‌ക്ക് നൽകിയെന്ന അവകാശവാദത്തിന് തെളിവില്ലാത്തത് എന്തുകൊണ്ട്? കരാർ എവിടെ? പണം എവിടെ നിന്ന് വന്നു, എവിടേക്ക് പോയി? FCRA ലംഘനമോ കള്ളപ്പണ ഇടപാടോ നടന്നിട്ടുണ്ടോ? — ഈ ചോദ്യങ്ങൾക്കാണ് ഇനി  ഉത്തരം കണ്ടെത്തേണ്ടത്. അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

Tags: messiAnto agustin
Share
Tweet
SendShare

More News from this section

‘തോറ്റയാൾക്കും ജയിച്ചയാൾക്കും ജോലി, പിന്നെയെന്തിനാണ് ശാരീരികക്ഷമതാ പരീക്ഷ നടത്തിയത്?’ ബോഡി ബിൽഡർമാരുടെ പോലീസ് ഇൻസ്പെക്ടർ നിയമനം; സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

രണ്ട് ദിവസമായി സ്കൂളിലെത്തിയില്ല; വീട്ടിലെത്തിയ അധ്യാപകർ കണ്ടത് നടുക്കുന്ന കാഴ്ച; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

ഗ്രീൻ ഓക്ക് കല്യാണമണ്ഡപത്തിൽ ജോലിക്കെത്തിയ ഹിന്ദു സ്ത്രീകൾ തട്ടം ധരിക്കാൻ നിർബന്ധിച്ചെന്ന് പരാതി; നെറ്റിയിലെ സിന്ദൂരപ്പൊട്ട് മായ്‌ക്കാനും നിർദേശം,കോഴിക്കോട് ഹിന്ദുഐക്യവേദി പ്രതിഷേധത്തിലേക്ക്

നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി; സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയിൽ മൃതദേഹം

കെസിഎൽ സീസൺ 3: ടീം ബോണ്ടിങ്ങിനായി ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി സച്ചിൻ ബേബിയും സംഘവും

പഴകിയ മീൻ കൊണ്ട് ഫിഷ് ഫ്രൈ, ചീഞ്ഞളിഞ്ഞ ഇറച്ചി കൊണ്ട് ചിക്കൻ കറി; നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

Latest News

ഗുരുവായൂരിൽ വിവാഹമേളം! ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച 377 കല്യാണങ്ങൾ; എണ്ണം 400 കടന്നേക്കും

100 കോടിയുടെ നവീകരണ പദ്ധതി; ജി.വി. രാജ സ്റ്റേഡിയത്തിന് രാജ്യാന്തര നിലവാരം; ഒളിമ്പിക് വേദിയാക്കാന്‍ നീക്കം

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്‌ക്കും വധഭീഷണി; ആറുമാസമായി നിരവധി ഭീഷണി കത്തുകള്‍; അന്വേഷണം ശക്തമാക്കി പൊലീസ്

ലിവര്‍പൂളില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ വമ്പന്‍ നിക്ഷേപം; ക്ലബ്ബിന്റെ 30 ശതമാനത്തിലേറെ ഓഹരി വാങ്ങാന്‍ നീക്കം

പാവം മെസ്സി!!! ചാനൽ മുതലാളിയും മുൻ കായിക മന്ത്രിയും പറഞ്ഞത് കല്ലുവെച്ച നുണകൾ; സൗഹൃദ മത്സരം പ്രഖ്യാപിച്ചത് അർജന്റീന അറിഞ്ഞത് പോലുമില്ല; 126 കോടിക്ക് രേഖകളില്ല; അന്വേഷണത്തിൽ ഗുരുതര കണ്ടെത്തൽ

‘കമ്യൂണിസ്റ്റുകൾക്ക് ധൈര്യമില്ല, ആരോപണം ഉന്നയിച്ച് ഇറങ്ങിപ്പോകാൻ എളുപ്പം, മറുപടി കേൾക്കാൻ സഭയിൽ നിൽക്കാൻ ബുദ്ധിമുട്ട്’; ബ്രിട്ടാസിനെ പൊളിച്ചടുക്കി നിർമല സീതാരാമൻ

ടെക്നോപാർക്ക് ഫാൻ ലീഗിൽ പ്രതിദ്ധ്വനി ഇലവൻ ജേതാക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies