പാകിസ്താൻ സൈനിക കുടുംബത്തിലേക്ക് വിവാഹം; രഹസ്യ ദൗത്യവുമായി ഇന്ത്യയുടെ ചാരവനിത; ആലിയ ഭട്ടിൻറെ ‘റാസി’ക്ക് പിന്നിലെ യഥാർഥ കഥ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ സൈനിക കുടുംബത്തിലേക്ക് വിവാഹം; രഹസ്യ ദൗത്യവുമായി ഇന്ത്യയുടെ ചാരവനിത; ആലിയ ഭട്ടിന്റെ ‘റാസി’ക്ക് പിന്നിലെ യഥാർഥ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2026, 09:18 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയും പാകിസ്താനും യുദ്ധത്തിലേക്ക് നീങ്ങുന്ന കാലം. അതിനിടെ ഒരു യുവ കശ്മീരി വനിത എടുത്തത് സ്വന്തം ജീവിതം തന്നെ മാറ്റിമറിച്ച തീരുമാനം. പാകിസ്താൻ സൈനിക കുടുംബത്തിലേക്ക് വിവാഹം കഴിച്ച് കടന്നുചെന്ന് ഇന്ത്യയ്‌ക്കായി രഹസ്യ വിവരങ്ങൾ ശേഖരിക്കുക. പിടിക്കപ്പെട്ടാൽ ജീവൻ പോലും നഷ്ടപ്പെടാവുന്ന ദൗത്യം. ലോകം പിന്നീട് അവരെ പരിചയപ്പെട്ടത് ‘സെഹ്മത്’ എന്ന പേരിലാണ്.

മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ഹരീന്ദർ സിക്കയുടെ ‘Calling Sehmat’ എന്ന പുസ്തകത്തിലൂടെയാണ് ഈ കഥ പുറത്തുവന്നത്. സിക്കയുടെ പുസ്തക പ്രകാരം, 1971ലെ യുദ്ധത്തിന് ശേഷം വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അദ്ദേഹം ഈ യഥാർഥ വനിതയെ കണ്ടെത്തുകയായിരുന്നു. എന്നാൽ അവരുടെ യഥാർഥ പേര് ഇന്നും പുറത്തുവന്നിട്ടില്ല.

ഈ അസാധാരണ ജീവിതകഥയാണ് പിന്നീട് 2018ൽ മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്ത ‘Raazi’ എന്ന സിനിമയ്‌ക്ക് പ്രചോദനമായത്. ആലിയ ഭട്ട് അവതരിപ്പിച്ച കഥാപാത്രം ഈ വനിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു.

പാകിസ്താൻ സൈനിക കുടുംബത്തിലേക്ക് വിവാഹം
1971ലെ യുദ്ധ സമയത്താണ് കശ്മീർ സ്വദേശിനിയായ സെഹ്മത് രഹസ്യ ദൗത്യം ഏറ്റെടുത്തത്. അന്ന് കോളേജിൽ പഠിക്കുകയായിരുന്നു അവർ. ഉന്നത പാകിസ്താൻ സൈനിക ഉദ്യോഗസ്ഥന്റെ മകനെ വിവാഹം കഴിച്ചാണ്, പാകിസ്താനിലെ സൈനിക കുടുംബത്തിലേക്ക് മരുമകളായി പ്രവേശിച്ചത്.

പുറത്തുനിന്ന് നോക്കുമ്പോൾ പുതിയ ജീവിതത്തിലേക്ക് കടന്ന ഒരു യുവവധു. എന്നാൽ യാഥാർഥ്യത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി നിർണായക വിവരങ്ങൾ ശേഖരിക്കുകയായിരുന്നു അവരുടെ ദൗത്യം.

1999ലെ കാർഗിൽ യുദ്ധകാലത്താണ് എഴുത്തുകാരനായ ഹരീന്ദർ  സിക്ക ആദ്യമായി ഈ വനിതയെക്കുറിച്ച് കേൾക്കുന്നത്. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനിൽ നിന്നാണ്  വിവരം ലഭിച്ചത്. അദ്ദേഹത്തിന്റെ അമ്മ പാകിസ്താൻ സൈനിക കുടുംബത്തിലേക്ക് വിവാഹം കഴിച്ച് ഇന്ത്യൻ ചാരയായി പ്രവർത്തിച്ചിരുന്നുവെന്നായിരുന്നു വിവരം. പിന്നീട് സിക്ക അന്വേഷണം നടത്തി മാലേർകോട്ലയിൽ വച്ച് അവരെ നേരിൽ കാണുകയും ചെയ്തു.

INS വിക്രാന്തിന്റെ രക്ഷക?
ഈ കഥയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ INS വിക്രാന്തുമായി ബന്ധപ്പെട്ടതാണ്.

‘Calling Sehmat’ ഉൾപ്പെടെയുള്ള സിക്കയുടെ വിവരണങ്ങൾ പ്രകാരം, ഇന്ത്യൻ നാവികസേനയുടെ നീക്കങ്ങളെ ലക്ഷ്യമിട്ട് പാകിസ്താൻ ആസൂത്രണം ചെയ്തിരുന്ന നീക്കങ്ങളെക്കുറിച്ച് യുവതി നിർണായക വിവരങ്ങൾ ശേഖരിച്ചു. INS വിക്രാന്തിനെതിരായ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും അവർ ഇന്ത്യൻ ഭാഗത്തേക്ക് കൈമാറിയെന്നാണ് പുസ്തകത്തിൽ പറയുന്നത്. ഈ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ നാവികസേന ഭീഷണിക്കെതിരെ മുൻകരുതലുകൾ സ്വീകരിച്ചെന്നും സിക്കയുടെ വിവരണത്തിൽ പറയുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

‘സെഹ്മത്’ യഥാർഥ പേര് ആയിരുന്നില്ല
‘സെഹ്മത് ഖാൻ’ എന്നത് ഇവരുടെ  യഥാർഥ പേരാണോ എന്ന് ഉറപ്പില്ല. യുവതിയുടെ വ്യക്തിത്വം സംരക്ഷിക്കുന്നതിനായി സിക്ക പുസ്തകത്തിൽ പേര് മാറ്റിയാണ് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. യഥാർഥ വനിതയെ ആസ്പദമാക്കിയുള്ള കഥയാണെങ്കിലും പുസ്തകവും പിന്നീട് സിനിമയും അതിനെ നാടകീയമായ ആഖ്യാനത്തിലേക്ക് മാറ്റുകയായിരുന്നു.

ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തി; പിന്നെ നിശ്ശബ്ദ ജീവിതം
ദൗത്യം പൂർത്തിയാക്കിയ ശേഷം യുവതി ഇന്ത്യയിലേക്ക് മടങ്ങിയെത്തി പൊതുജനശ്രദ്ധയിൽ നിന്ന് അകന്ന് ജീവിച്ചു. യുദ്ധകാലത്തെ അനുഭവങ്ങൾ അവരുടെ ജീവിതത്തിൽ വലിയ മാനസിക ആഘാതങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നാണ് സിക്ക പറയുന്നത്.

ഇത് വെറും സാഹസികതയുടെ കഥയായിരുന്നില്ല. ഭയം, ത്യാഗം, ഏകാന്തത, പിടിക്കപ്പെടുമെന്ന നിരന്തര ആശങ്ക എന്നിവ നിറഞ്ഞ ജീവിതമായിരുന്നു അത്. അവരുടെ മകനും പിന്നീട് ഇന്ത്യൻ സൈന്യത്തിൽ ഉദ്യോഗസ്ഥനായി.

‘Calling Sehmat’ മുതൽ ‘Raazi’ വരെ
സിക്കയുടെ ‘Calling Sehmat’ പുറത്തിറങ്ങിയതോടെയാണ് ഈ അപൂർവ ചാരകഥ കൂടുതൽ ആളുകളിലേക്ക് എത്തിയത്. പിന്നീട് 2018ൽ മേഘ്‌ന ഗുൽസാർ ഇത് ‘Raazi’ എന്ന സിനിമയായി വെള്ളിത്തിരയിലെത്തിച്ചു. ആലിയ ഭട്ടും വിക്കി കൗശലും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വലിയ ജനശ്രദ്ധ നേടി.

സിനിമയെക്കാൾ അവിശ്വസനീയമായ ദൗത്യം

യൂണിഫോം ധരിച്ചില്ല. യുദ്ധഭൂമിയിൽ തോക്കുമായി നിന്നില്ല. സ്വന്തം രാജ്യത്തിനായി പ്രവർത്തിച്ചെങ്കിലും പൊതുസമൂഹത്തിന്റെ കൈയടി തേടിയില്ല. ശത്രുരാജ്യത്തിന്റെ സൈനിക കുടുംബത്തിലേക്ക് കടന്നുചെന്ന് വിവരങ്ങൾ ശേഖരിച്ച് ജീവൻ പണയംവെച്ച് രാജ്യത്തേക്ക് മടങ്ങിയെത്തി. അവരുടെ യഥാർഥ പേര് ഇന്നും രഹസ്യമാണ്. അവർ ചെയ്ത സേവനത്തിന്റെ പൂർണ വിവരങ്ങളും ഒരുപക്ഷേ ഒരിക്കലും പുറത്തുവരില്ല. പേരില്ലാതെ രാജ്യത്തിനായി ജീവൻ പണയംവെച്ച ആ വനിതയുടെ കഥയാണ് ‘റാസി’ക്ക് പിന്നിലെ ഏറ്റവും വലിയ യാഥാർഥ്യം.

Tags: PakistanAalia BhattRazzi
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies