ഭർത്താവിനെ ഉപേക്ഷിച്ച് പോയ യുവതിയെ കാമുകൻ കൊലപ്പെടുത്തി; മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച് സ്ഥലംവിട്ടു; സംഭവം പുറത്തറിഞ്ഞത് രണ്ട് മാസത്തിന് ശേഷം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭർത്താവിനെ ഉപേക്ഷിച്ച് പോയ യുവതിയെ കാമുകൻ കൊലപ്പെടുത്തി; മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച് സ്ഥലംവിട്ടു; സംഭവം പുറത്തറിഞ്ഞത് രണ്ട് മാസത്തിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2026, 10:02 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പുതിയ ജീവിതം തുടങ്ങാൻ പോയ 20കാരിയെ അതേ കാമുകൻ കൊലപ്പെടുത്തി. ബിഹാറിലെ നവാഡ സ്വദേശിനിയായ ഛോട്ടി ഉപാധ്യായയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകൻ റിഷഭ് കുമാർ സിംഗിനെ വാരാണസിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

ദാദ്ര നഗർ ഹവേലിയിലെ സിൽവാസയിലായിരുന്നു കൊലപാതകം.  വിവാഹിതയായ ഛോട്ടി അതേ ഗ്രാമത്തിൽ നിന്നുള്ള റിഷഭുമായി പ്രണയത്തിലായിരുന്നു. ഛോട്ടിയുടെ നിർബന്ധത്തെ തുടർന്ന് ഇരുവരും നാടുവിട്ട് സിൽവാസയിലെത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ബന്ധത്തെ ഇരു കുടുംബങ്ങളും എതിർത്തിരുന്നു. റിഷഭിനെതിരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ കേസും രജിസ്റ്റർ ചെയ്തിരുന്നു.

വിവാഹത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങണമെന്ന് ഛോട്ടി നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ജൂൺ ഒൻപതിന് രാവിലെയും ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. അന്നുതന്നെ വൈകിട്ട് റിഷഭ് ഛോട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മൃതദേഹം കയറുകൊണ്ട് കെട്ടി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ശേഷം ട്രോളി സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ചു. മുറി പൂട്ടി റിഷഭ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

തുടർന്ന് വാരാണസിയിലെത്തിയ പ്രതി മറ്റൊരു പേരിൽ  സ്വകാര്യ കമ്പനിയിൽ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഓഗസ്റ്റ് മൂന്നിന് മറ്റൊരു വാടകക്കാരന് മുറി നൽകുന്നതിനായി വീട്ടുടമ പൂട്ടുതുറന്നപ്പോഴാണ് സ്യൂട്ട്കേസിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബാത്ത്റൂമിൽ സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസ് തുറന്നതോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റിഷഭ് വാരാണസിയിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വാരാണസിയിലെ സ്വകാര്യ സ്ഥാപനത്തിലത്തി റിഷഭിനെ ഇവിടെനിന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Tags: Murderarrested
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies