അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2026, 03:33 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കശ്മീരിന്റെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷയും ഭീകരവാദത്തിനെതിരായ പോരാട്ടവും പ്രമേയമാക്കി ഒരുങ്ങുന്ന ജയസൂര്യ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം പൂർത്തിയായി. പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് ‘ഓപ്പറേഷൻ ത്രാൾ’ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു സംഗീത സംവിധായകൻ സിനിമയുടെ മറ്റൊരു മേഖലയിൽ എത്തി സംവിധായകന്റെ കുപ്പായമണിയുന്നത് മലയാള സിനിമയിൽ അപൂർവമായ കാഴ്ചയാണ്. ‘തൃശൂർ പൂരം’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതിലൂടെയാണ് രതീഷ് വേഗ സിനിമയുടെ എഴുത്തുമേഖലയിലും തന്റെ സാന്നിധ്യം അറിയിച്ചത്. ഇപ്പോൾ സംവിധാനത്തിലേക്കുള്ള ചുവടുവയ്പ്പിനായി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നതാകട്ടെ, സമകാലിക ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ദേശീയ സുരക്ഷാ പശ്ചാത്തലമാണ്.

ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും ഭീകരവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലും, രാജ്യത്തെ നടുക്കിയ ഭീകര കോൺവോയ് ആക്രമണത്തിന് പിന്നാലെ നടക്കുന്ന രഹസ്യാന്വേഷണ നീക്കങ്ങളുമാണ് ചിത്രത്തിന്റെ കഥയുടെ പ്രധാന പശ്ചാത്തലം. ഈ സംഭവങ്ങളിലൂടെ മുന്നേറുന്ന കഥയിൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളും അന്വേഷണത്തിന്റെ വിവിധ തലങ്ങളും പ്രമേയമാകുന്നുണ്ട്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) ഉദ്യോഗസ്ഥൻ ഹർഷവർധനായി ജയസൂര്യ എത്തുന്നു. തന്റെ അഭിനയജീവിതത്തിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ചിത്രങ്ങളിലൊന്നാണ് ‘ഓപ്പറേഷൻ ത്രാൾ’ എന്നാണ് ജയസൂര്യ വ്യക്തമാക്കുന്നത്. ദേശീയ സുരക്ഷയെ ആധാരമാക്കിയ ചിത്രത്തിൽ ഹൈ-ഓക്ടെയ്ൻ ആക്ഷൻ രംഗങ്ങളും വലിയ ക്യാൻവാസിലുള്ള ദൃശ്യാവിഷ്‌കാരവുമുണ്ടാകും. ചിത്രത്തിന്റെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്ന പ്രതീക്ഷയും ജയസൂര്യ പങ്കുവച്ചു.

വലിയ മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പാലക്കാട്, കൊടൈക്കനാൽ, ജമ്മു കശ്മീർ, കുളു–മണാലി എന്നിവിടങ്ങളിലായി ഏകദേശം 100 ദിവസത്തോളം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് സിനിമ പൂർത്തിയായത്.

ജയസൂര്യയ്‌ക്കൊപ്പം സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബോളിവുഡ് താരങ്ങളായ റിതിക സിംഗ്, വിനയ് റായ്, അമൈറ ദസ്തർ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മലയാളത്തിലെയും ഇതര ഭാഷകളിലെയും നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും സംവിധായകൻ രതീഷ് വേഗ തന്നെയാണ് ഒരുക്കുന്നത്. നജോസാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷഫീഖ് വി.ബിയും പ്രൊഡക്ഷൻ ഡിസൈൻ നോബിൾ ജേക്കബും നിർവഹിക്കുന്നു. സജീഷ് താമരശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈനർ. കലാസംവിധാനം സുനീഷ് സോദരൻ. മേക്കപ്പ് റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ സമീര സനീഷും സരിത ജയസൂര്യയും നിർവഹിക്കുന്നു.

ഉല്ലാസ് കൃഷ്ണയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. സുനിമോൾ ജോബി കോ-പ്രൊഡ്യൂസറും നോബിൾ ജേക്കബ് പ്രോജക്ട് ഡിസൈനറുമാണ്. സൗണ്ട് മിക്സിംഗ് എം.ആർ. രാജകൃഷ്ണൻ. സ്റ്റിൽസ് ജാൻ ജോസഫ് ജോർജ്. റെസൊണൻസ് ഓഡിയോസിന്റെ വിക്കിയാണ് സൗണ്ട് ഡിസൈൻ ഒരുക്കുന്നത്. പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയ നിർവഹിക്കുന്നു. ഇക്ബാൽ പാനായിക്കുളമാണ് പ്രൊഡക്ഷൻ കൺട്രോളർ.

വാഴൂർ ജോസും ആതിര ദിൽജിത്തുമാണ് പബ്ലിക് റിലേഷൻസ് നിർവഹിക്കുന്നത്. മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്.

ദേശീയ സുരക്ഷയും ഭീകരവാദത്തിനെതിരായ പോരാട്ടവും വലിയ ദൃശ്യപരിസരത്തിൽ അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയിൽ ‘ഓപ്പറേഷൻ ത്രാൾ’ പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധ നേടിയിരുന്നു. രതീഷ് വേഗയുടെ സംവിധാന അരങ്ങേറ്റം, ജയസൂര്യയുടെ NIA ഉദ്യോഗസ്ഥനായുള്ള വേഷപ്പകർച്ച, കശ്മീരിന്റെ പശ്ചാത്തലം എന്നിവയെല്ലാം ചേർന്ന് ചിത്രത്തെ ഏറെ പ്രതീക്ഷയുള്ള പാൻ ഇന്ത്യൻ സിനിമകളിലൊന്നാക്കി മാറ്റുകയാണ്.

Tags: Operation ThraalJayasurya New MovieRatheesh VegaMalayalam Pan India MovieKashmir Thriller Movie
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies