ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം; മഹാരാഷ്‌ട്രയില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2026, 09:14 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ തീവ്രവാദ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ പഡ്ഗ സ്വദേശിയായ 35കാരനായ ട്രക്ക് ഡ്രൈവറെ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. പിടികിട്ടാപ്പുള്ളികളായ ഭീകരരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

പ്രതിയുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സൊഹൈല്‍ റസാഖ് ഷെയ്ഖാണ് അറസ്റ്റിലായതെന്ന് എടിഎസ് വൃത്തങ്ങള്‍ അറിയിച്ചു. ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ ഫര്‍ഹത്തുള്ള ഘോറി, ജെയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസര്‍ എന്നിവരുള്‍പ്പെടെയുള്ള ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ വീഡിയോകളാണ് ഇയാള്‍ പ്രചരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ അന്വേഷണത്തിനായി സൊഹൈല്‍ ഷെയ്ഖിനെ പിന്നീട് പഡ്ഗ പോലീസിന് കൈമാറി. സമാനമായ കേസുമായി ബന്ധപ്പെട്ട് മറ്റ് നാല് പേരെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കെതിരെയും മഹാരാഷ്‌ട്ര എടിഎസ് പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്തെ 14 പ്രാദേശിക എടിഎസ് യൂണിറ്റുകളില്‍ നിന്നുള്ള 58 സംഘങ്ങള്‍ 102 പേരെയാണ് ചോദ്യം ചെയ്തത്.

സോഷ്യല്‍ മീഡിയയിലൂടെ ഷഹ്‌സാദ് ഭട്ടി യുവാക്കളെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് പ്രേരിപ്പിക്കുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രാഥമിക അന്വേഷണത്തിലും വിവിധ ഏജന്‍സികളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഷഹ്‌സാദ് ഭട്ടിയും കൂട്ടാളികളായ അജ്മല്‍ ഗുജാര്‍, ഹമ്മദ് മേമന്‍, ആബിദ് ജാട്ട് എന്ന ആബിദ് ചാല്‍, റാണ ഹുനൈന്‍, അഷ്‌റഫ് ബഷീര്‍ ആലം എന്നിവരും ഇന്ത്യയില്‍ ശൃംഖല വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Tags: social mediaLashkar terroristarrestedradical islamistsharing video
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies