ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദേശീയ  കേരളത്തിൽ നിന്ന് മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി നിയമിതമായി.

പുതിയ ദേശീയ ഭാരവാഹി പട്ടികയിൽ 13 ദേശീയ ഉപാധ്യക്ഷന്മാർ, എട്ട് ദേശീയ ജനറൽ സെക്രട്ടറിമാർ, 16 ദേശീയ സെക്രട്ടറിമാർ ഉൾപ്പെടുന്നു. വിവിധ മോർച്ചകളുടെ അധ്യക്ഷന്മാരെയും മറ്റ് ഭാരവാഹികളെയും ഉൾപ്പെടുത്തിയാണ് പുതിയ സംഘടനാ സംവിധാനം.

നിതിൻ നബീൻ ബിജെപി ദേശീയ അധ്യക്ഷനായതിന് ശേഷമുള്ള പ്രധാന സംഘടനാ പുനഃസംഘടനയാണിത്. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, മുതിർന്ന നേതാവ് രാം മാധവ് എന്നിവർ ദേശീയ ഉപാധ്യക്ഷന്മാരായി. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറിയായി.

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടികയിൽ ശക്തമായ  വനിതാ പ്രാതിനിധ്യമാണുള്ളത്. 13 ദേശീയ ഉപാധ്യക്ഷൻമാരിൽ ആറ് പേരും വനിതകളാണ്. പാർട്ടിയുടെ നിർണായക സംഘടനാ സ്ഥാനങ്ങളിൽ കൂടുതൽ സ്ത്രീകൾക്ക് അവസരം നൽകുന്നതിന്റെ സൂചന കൂടിയാണ് പുതിയ പട്ടിക.

മുസ്ലിം സമുദായത്തിൽ നിന്നുള്ള രണ്ട് നേതാക്കൾക്കും പുതിയ ദേശീയ ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. കൂടാതെ നാല് വനിതകൾ ദേശീയ സെക്രട്ടറിമാരായും ഒരു വനിത ദേശീയ ജനറൽ സെക്രട്ടറിയായും നിയമിക്കപ്പെട്ടു. ദേശീയ തലത്തിൽ ബിജെപിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും പുതിയ ദിശയും നൽകുന്നതാണ് പുതിയ ഭാരവാഹി സംഘം.

Share