അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണ ആരോപണം; ക്ഷേത്ര ട്രസ്റ്റിൻ്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണ ആരോപണം; ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 11:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചാംപത് റായിക്കും മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്രയ്‌ക്കും ക്ലീൻചിറ്റ്. പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണത്തിലാണ് ക്ലീൻ ചിറ്റ് നൽകിയത്. ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് കൈമാറി.

കാണിക്ക മോഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ചാംപത് റായിയും അനിൽ മിശ്രയും ജൂൺ 27ന് ട്രസ്റ്റിലെ ചുമതലകളിൽ നിന്ന് രാജിവച്ചിരുന്നു. ആരോപണങ്ങളെ തുടർന്ന് ഇരുവരെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു.

ക്രമക്കേടുകളിൽ യാതൊരു പങ്കുമില്ലെന്ന് ചാംപത് റായ് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. കാണിക്ക ക്രമക്കേടുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകിയതും തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചതും ചാംപത് റായിയുടെ ഇടപെടലായിരുന്നു. എന്നാൽ ചാംപത് റായിയെ കേസിൽ കുടുക്കാനായിരുന്നു ചില തൽപ്പര കക്ഷികളുടെ ശക്തമായ ശ്രമമുണ്ടായിരുന്നു.

കാണിക്ക ശേഖരണത്തിലും കണക്കെടുപ്പിലും സുതാര്യത ഉറപ്പാക്കുകയും ക്രമക്കേടുകൾ തടയുകയും ചെയ്യുന്നത് തന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായിരുന്നുവെന്നും റായ് അന്വേഷണ സംഘത്തെ അറിയിച്ചു. ക്രമക്കേടിനെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും അദ്ദേഹം മൊഴി നൽകി.

ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3,000 കോടിയുടെ സംഭവനയും സ്വതന്ത്ര ഓഡിറ്റിന് വിധേയമാക്കിയിരുന്നു. പൊതുജനങ്ങളിൽ നിന്നും ലഭിച്ച സംഭവനയ്‌ക്ക് ഓരോ രൂപയ്‌ക്കും കൃത്യമായ കണക്കുണ്ടെന്നും ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.

ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരം ജൂൺ 13നാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ എസ്ഐടി  രൂപീകരിച്ചത്. ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ റേഞ്ച് ഐജി കിരൺ എസ്., ധനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ കുമാർ എന്നിവരും അംഗങ്ങളായിരുന്നു.

ജൂൺ 23ന് SIT പ്രാഥമിക അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. കാണിക്ക ശേഖരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച് വിവിധ ശുപാർശകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.തുടർന്ന് ട്രസ്റ്റ് അംഗം കൃഷ്ണമോഹൻ ശ്രീരാമജന്മഭൂമി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 25ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

എട്ട് പേർക്കെതിരെ കേസ്
കാണിക്ക ക്രമക്കേടിൽ എട്ട് പേർക്കെതിരെയാണ് കേസെടുത്തത്. അവിനാഷ് ശുക്ല, അനകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്ന ടിന്നു എന്നിവരാണ് കേസിലെ പ്രതികൾ. തിരിച്ചറിയാത്ത മറ്റ് ചിലരെയും പ്രതികളാക്കിയിട്ടുണ്ട്.

 

 

Tags: ayodhyaChampat Rai
Share
Tweet
SendShare

More News from this section

HMT വാച്ചുകൾക്ക് സ്വാതന്ത്ര്യദിനത്തിൽ ₹35 ലക്ഷം വിറ്റുവരവ്, ലിമിറ്റഡ് എഡിഷനായി ബെംഗളൂരുവിൽ കിലോമീറ്ററുകൾ നീളുന്ന ക്യൂ; ഗണ്ടബെരുണ്ട എഡിഷനും ഹിറ്റ് ; പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുമെന്ന് HD കുമാരസ്വാമി

വിമാന ടിക്കറ്റ് നിരക്കിൽ കൊള്ളയടി അനുവദിക്കില്ല; നിർദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ സർവീസ് വിലക്ക് വരെ പരിഗണിക്കണമെന്ന് സുപ്രീം കോടതി

രേഖകളിലും സൈൻബോർഡുകളിലും ഇനി ഔദ്യോഗികമായി ‘കേരളം’; സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ജാർഖണ്ഡിൽ വിദ്യാർത്ഥി സമരം വിജയം; ജെ എം എം – കോൺഗ്രസ് സർക്കാർ മുട്ടുമടക്കി, JSSC-CGL പരീക്ഷ റദ്ദാക്കി, 2014 മുതലുള്ള പരീക്ഷകളിൽ CID അന്വേഷണം

നേപ്പാളിലെത്തി കരസേനാ മേധാവി ധീരാജ് സേത്ത്; പ്രതിരോധ ബന്ധം ശക്തമാക്കാന്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍; ജനറല്‍ പദവി നല്‍കി ആദരിച്ച് നേപ്പാള്‍

1,943 കോടിയുടെ കരാര്‍; ഇന്ത്യന്‍ നാവികസേനയ്‌ക്ക് രണ്ട് എംക്യു-9ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍

Latest News

9-8ന്റെ ത്രസിപ്പിക്കുന്ന ഷൂട്ടൗട്ട് വിജയം; ജംഷഡ്പൂരിനെ മറികടന്ന് മോഹന്‍ ബഗാന്‍ ഡ്യൂറന്‍ഡ് കപ്പ് സെമിയില്‍

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു

മലയാളി യുവാക്കളെയടക്കം വലയിലാക്കിയ ISI ഏജൻറ്; സുരക്ഷാ ഏജൻസികൾ ഭീകരശൃംഖല പൊളിച്ചത് കൃത്യമായ ഓപ്പറേഷനിലൂടെ; 14 സംസ്ഥാനങ്ങളിൽ പിടിയിലായത് 253 പേർ; ആരാണ് ഷെഹ്സാദ് ഭട്ടി?

തോല്‍വിക്ക് പിന്നാലെ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ ഓസീസ്; രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വരുത്തിയത് ഒരേയൊരു മാറ്റം; വെതറാള്‍ഡിന് പകരം റെന്‍ഷോ കളിക്കും

ജി. സുകുമാരൻ നായർക്കെതിരായ കേസുകൾ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ‘ജഡ്ജി അമ്മാവന്’ വഴിപാട്; പ്രാർത്ഥനയുമായി എൻഎസ്എസ് സംരക്ഷണ സമിതി

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

ആഹാ ബെസ്റ്റ്!!! ജിന്നയുടെ ഗുരുതര രോഗവിവരം രഹസ്യമാക്കി വച്ചതിനുള്ള നന്ദി; മുംബൈയിലെ രണ്ട് ഡോക്ടർമാർക്ക് മരണാനന്തരം പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies