ഡല്‍ഹി പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ അമ്പയര്‍ക്ക് പരിക്ക്; ഐസിയുവില്‍
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡല്‍ഹി പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ അമ്പയര്‍ക്ക് പരിക്ക്; ഐസിയുവില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 03:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹി പ്രീമിയര്‍ ലീഗ് മത്സരത്തില്‍ അമ്പയര്‍ക്ക് പരിക്ക്. മത്സരത്തിനിടെ അമ്പയര്‍ ധര്‍മേഷ് ഭാര്‍ദ്വാജിനാണ് പന്ത് മുഖത്തടിച്ച് പരിക്ക് സംഭവിക്കുന്നത്. ന്യൂഡല്‍ഹി ടൈഗേഴ്സിന്റെ ഇന്നിങ്സിലെ 18-ാം ഓവറിലായിരുന്നു സംഭവം. ആശിഷ് മീന എറിഞ്ഞ പന്തില്‍ ലക്ഷയ് ഥരേജയുടെ ശക്തമായ സ്ട്രെയിറ്റ് ഡ്രൈവ് അമ്പയറുടെ മുഖത്തിന്റെ വശത്ത് നേരിട്ട് പതിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബാറ്റര്‍ ലക്ഷയ് ഥരേജ ഞെട്ടലിലായി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഭവത്തെ തുടര്‍ന്ന് ധര്‍മേഷ് ഭാര്‍ദ്വാജിനെ വിദഗ്ധ പരിശോധനയ്‌ക്കായി ഐസിയുവില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. നേരത്തെയും ഡല്‍ഹി പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തിനിടെ ഭാര്‍ദ്വാജിന്റെ തോളില്‍ പന്ത് പതിച്ച് പരിക്കേറ്റിരുന്നു.

അതേസമയം, ഡല്‍ഹി പ്രീമിയര്‍ ലീഗ് 026ല്‍ ന്യൂഡല്‍ഹി ടൈഗേഴ്സിനെ 36 റണ്‍സിന് തോല്‍പ്പിച്ച് ഈസ്റ്റ് ഡല്‍ഹി റൈഡേഴ്സ്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റൈഡേഴ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂഡല്‍ഹി ടൈഗേഴ്സിന് 156 റണ്‍സില്‍ എല്ലാവരും പുറത്തായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റ് ഡല്‍ഹി റൈഡേഴ്സിന് വന്‍ഷ് മെഹ്റയും അര്‍പിത് റാണയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.4 ഓവറില്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 21 പന്തില്‍ 35 റണ്‍സെടുത്ത മെഹ്റ പുറത്തായപ്പോള്‍ അര്‍പിത് റാണ 22 പന്തില്‍ 33 റണ്‍സെടുത്തു. തുടര്‍ന്ന് മായങ്ക് റാവത്തും സൂര്യാന്‍ഷ് റെയ്നയും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. 23 പന്തില്‍ നാല് സിക്സുകളടക്കം 40 റണ്‍സാണ് റാവത്ത് നേടിയത്. റെയ്ന 21 പന്തില്‍ 33 റണ്‍സെടുത്തു. ഇതോടെ റൈഡേഴ്സ് 192 റണ്‍സെന്ന മികച്ച സ്‌കോറിലെത്തി.

ന്യൂഡല്‍ഹി ടൈഗേഴ്സിനായി റിഷഭ് ശര്‍മ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ലക്ഷ്മണ്‍ രണ്ട് വിക്കറ്റും നേടി. 193 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂഡല്‍ഹി ടൈഗേഴ്സിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. 10.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലേക്ക് ടീം വീണു.

ക്യാപ്റ്റന്‍ ഹിമ്മത് സിങ്ങും ലക്ഷയ് ഥരേജയും ചേര്‍ന്ന് ഇന്നിങ്സ് പുനഃക്രമീകരിക്കാന്‍ ശ്രമിച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 20 പന്തില്‍ 31 റണ്‍സെടുത്ത ഹിമ്മത് സിങ്ങിനെ മായങ്ക് റാവത്ത് പുറത്താക്കിയതോടെ ടൈഗേഴ്സിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. തുടര്‍ന്ന് വിക്കറ്റുകള്‍ തുടരെ നഷ്ടമായതോടെ ടൈഗേഴ്സ് 156 റണ്‍സിന് ഓള്‍ഔട്ടായി. റൈഡേഴ്സിനായി ആശിഷ് മീന നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മായങ്ക് യാദവ് മൂന്ന് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും നേടി.

മികച്ച ബാറ്റിങ്ങിനൊപ്പം അച്ചടക്കമുള്ള ബൗളിങ്ങും പുറത്തെടുത്ത ഈസ്റ്റ് ഡല്‍ഹി റൈഡേഴ്സ് 36 റണ്‍സിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്.

Tags: Umpire Admitted To ICUAfter Lakshay Thareja's Shot HitsDelhi Premier League
Share
Tweet
SendShare

More News from this section

ചരിത്രം കുറിച്ച് ഋഷഭ് പന്ത്; ടെസ്റ്റില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ഗാളില്‍ ഇന്ത്യക്ക് 372 റണ്‍സ് വിജയലക്ഷ്യം; രണ്ടാം ഇന്നിങ്സില്‍ 193ന് പുറത്ത്, ഋഷഭ് പന്തിന് അര്‍ധസെഞ്ചുറി

തോല്‍വിക്ക് പിന്നാലെ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ ഓസീസ്; രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വരുത്തിയത് ഒരേയൊരു മാറ്റം; വെതറാള്‍ഡിന് പകരം റെന്‍ഷോ കളിക്കും

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്

ജഡേജയ്‌ക്ക് ചരിത്രനേട്ടം; 4000 ടെസ്റ്റ് റണ്‍സും 350 വിക്കറ്റും നേടുന്ന അപൂര്‍വ താരങ്ങളുടെ പട്ടികയില്‍; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

സ്പിന്നില്‍ കറങ്ങി ലങ്ക; 284ന് റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

Latest News

എത്ര പിടിപാടുള്ള വ്യക്തിയാണെങ്കിലും അനധികൃത നിർമ്മാണത്തിന് പിടിവീഴും; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും: മേയർ വി.വി. രാജേഷ്

വീർ സവർക്കർ ചോദ്യം: എ.ഇ.ഒയ്‌ക്ക് ചോദ്യം നേരത്തെ അറിയാമായിരുന്നില്ലേയെന്ന് കോടതി; ഹർജി നാളെ വീണ്ടും പരിഗണിക്കും

തലമൊട്ടയടിച്ച് നയൻതാര തിരുപ്പതിയിൽ?? ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍; എന്നാൽ യഥാർഥ കഥ  പുറത്ത്

പ്രൈം വോളി ലീഗ് താരലേലത്തില്‍ കേരള താരങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്; ജെറോമിന് 22.50 ലക്ഷം, നിഹാലിന് 19 ലക്ഷം

‘എന്നെ കാഫിർ എന്ന് വിളിച്ചാലും സ്നേഹം മാത്രം’;  ബൊനാലു ആഘോഷിച്ചതിന് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം; കണ്ണീരോടെ മറുപടിയുമായി ഫരിയ അബ്ദുള്ള

അടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചു; പ്ലസ് വൺ വിദ്യാർഥികളുടെ കുത്തേറ്റ് മെഡിക്കൽ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

ഡല്‍ഹി പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ അമ്പയര്‍ക്ക് പരിക്ക്; ഐസിയുവില്‍

തിരുവമ്പാടി പുന്നക്കൽ മോഷണം: ഒരാൾ പിടിയിൽ; നാല് പ്രതികൾക്കായി അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies