ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ; അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ഡോളറുകള്‍ നല്‍കണം; ഒഡീഷയിലെ അനുഭവം പങ്കുവെച്ച് അമേരിക്കന്‍ സഞ്ചാരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ; അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ഡോളറുകള്‍ നല്‍കണം; ഒഡീഷയിലെ അനുഭവം പങ്കുവെച്ച് അമേരിക്കന്‍ സഞ്ചാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 09:01 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വര്‍: ഒഡീഷയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സൗജന്യമായിചികിത്സ ലഭിച്ച അനുഭവം പങ്കുവെച്ച് അമേരിക്കന്‍ വിനോദസഞ്ചാരി. മൈക്ക് എന്ന അമേരിക്കന്‍ സഞ്ചാരിയാണ് ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള തന്റെ അനുഭവം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. ‘American Hospitalized in India’ എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ഇന്ത്യയിലെത്തിയ അഞ്ചാം ദിവസമാണ് മൈക്കിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഒഡീഷയിലൂടെ യാത്ര ചെയ്യുന്നതിനിടെ രുചികരമായ ഭക്ഷണം അമിതമായി കഴിച്ചതിനെ തുടര്‍ന്നാണ് അസ്വസ്ഥതയുണ്ടായതെന്നാണ് മൈക്ക് പറയുന്നത്. തുടര്‍ന്ന് 12 മണിക്കൂറിലേറെ തുടര്‍ച്ചയായി ഛര്‍ദ്ദിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇത് ഭക്ഷ്യവിഷബാധയല്ലെന്നും രുചികരമായ ഭക്ഷണം അമിതമായി കഴിച്ചതാണ് പ്രശ്നത്തിന് കാരണമെന്നും മൈക്ക് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഐ.വി ഫ്ലൂയിഡുകളും ഛര്‍ദ്ദി നിയന്ത്രിക്കാനുള്ള മരുന്നുകളും ഇന്‍ജക്ഷനുകളും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ചികിത്സാ ചെലവുകളുമായി ഇന്ത്യയിലെ അനുഭവത്തെ താരതമ്യം ചെയ്തുകൊണ്ടാണ് മൈക്ക് വീഡിയോയില്‍ സംസാരിക്കുന്നത്. അമേരിക്കയില്‍ ഇതേ ചികിത്സയ്‌ക്ക് ഐ.വി ഫ്ളൂയിഡിനും മരുന്നുകള്‍ക്കുമായി ആയിരക്കണക്കിന് ഡോളര്‍ ചെലവാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒഡീഷയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഒരു രൂപ പോലും ഈടാക്കാതെ ചികിത്സ ലഭിച്ചതായും മൈക്ക് വ്യക്തമാക്കി. ‘ഈ സോഷ്യലിസ്റ്റുകള്‍ എന്നോട് ഒരു സെന്റ് പോലും ഈടാക്കിയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

 

View this post on Instagram

 

A post shared by Mike Noone Visuals (@mikenoonevisuals)

‘ഇപ്പോള്‍ 100 ശതമാനം സുഖമായിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് മൈക്ക് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മൈക്കിന്റെ അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. സൗജന്യ ചികിത്സ ലഭ്യമാകുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയായിരുന്നു പലരുടെയും പ്രതികരണം.

ഇന്ത്യന്‍ ഭക്ഷണവുമായി പൊരുത്തപ്പെടാന്‍ യാത്രക്കാര്‍ ആദ്യ ദിവസങ്ങളില്‍ പഴങ്ങളും തൈരും ഉള്‍പ്പെടെയുള്ള ലളിതമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കണമെന്നും എരിവ് കുറഞ്ഞ ഭക്ഷണം കഴിക്കണമെന്നും ചിലര്‍ നിര്‍ദേശിച്ചു. ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളുടെ ഭക്ഷണരീതിയുമായി ബന്ധപ്പെട്ടും പോസ്റ്റിന് താഴെ ചര്‍ച്ചകള്‍ നടന്നു.

Tags: PRAISEforeign touristerindia medical system
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies