കടലിൽ ഇറങ്ങരുത്, ബീച്ചുകളിലേക്കും പോകരുത്; കള്ളക്കടൽ മുന്നറിയിപ്പിന് പിന്നാലെ തീരദേശ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം,1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യത
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടലിൽ ഇറങ്ങരുത്, ബീച്ചുകളിലേക്കും പോകരുത്; കള്ളക്കടൽ മുന്നറിയിപ്പിന് പിന്നാലെ തീരദേശ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം,1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്ക് സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 03:43 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള തീരത്ത് വീണ്ടും കടൽക്ഷോഭ ഭീഷണി. ശക്തമായ തിരമാലയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രമാണ് (INCOIS) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

ഓഗസ്റ്റ് 20ന് വൈകിട്ട് 5.30 വരെ കേരള തീരത്ത് 1.1 മീറ്റർ മുതൽ 1.8 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസം ശക്തമായാൽ തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണം രൂക്ഷമാകാനും സാധ്യതയുണ്ട്.

ഈ മേഖലകളിൽ പ്രത്യേക ജാഗ്രത

തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
കാസർകോട്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

കേരളത്തിന് പുറമെ തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള അപകട മേഖലകളിൽ കഴിയുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും ഈ സമയത്ത് കടലിലേക്ക് ഇറക്കുന്നത് പൂർണമായി ഒഴിവാക്കണം. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുള്ള ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നത് മാത്രമല്ല, കരയ്‌ക്കടുപ്പിക്കുന്നതും അപകടകരമാണ്. അതിനാൽ തിരമാല ശക്തിപ്പെടുന്ന സമയത്ത് യാനങ്ങൾ കടലിലേക്ക് ഇറക്കുകയോ കരയ്‌ക്കടുപ്പിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

മത്സ്യബന്ധന യാനങ്ങൾ ബോട്ട്, വള്ളം തുടങ്ങിയവ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം ഉറപ്പാക്കണം. ഇത് കൂട്ടിയിടിച്ചുള്ള അപകടസാധ്യത കുറയ്‌ക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.

അതേസമയം തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം. കടലിന്റെ സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കണക്കിലെടുത്ത് മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

Tags: Kerala Coastal Red AlertKerala High Wave WarningKallakkadal Warning KeralaKerala Sea Attack Alert
Share
Tweet
SendShare

More News from this section

ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്തു; ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയതിന് പിന്നാലെ കാറുമായി കടന്ന് നിരവധി കേസുകളിലെ പ്രതി, തിരച്ചിൽ ശക്തമാക്കി പൊലീസ്

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഇനി ഒരു വർഷം പൂർണ ശമ്പളത്തോടെയുള്ള അവധി; ജനനനിരക്ക് ഇടിയുന്നതിനിടെ നിർണായക തീരുമാനം

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വഴിയാത്രക്കാരന് രക്ഷകനായി ഗവർണർ; ഗിരീഷിനെ ആശുപത്രിയിലെത്തിക്കാൻ നേരിട്ടിറങ്ങി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

കരുവാറ്റ കൊലപാതകം: 13കാരിയെ ഒഴിവാക്കി മൂന്ന് പ്രതികളെയും മുതിർന്നവരായി വിചാരണ ചെയ്യണമെന്ന് പൊലീസ്; ക്രൂരത കണക്കിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട്

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ചു; 19കാരന് സഹപാഠിയുടെ ക്രൂരമർദനം, വൃഷണം നീക്കം ചെയ്തു

മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി നോക്കിനിന്നു; 25 മിനിറ്റ് റോഡിൽ രക്തം വാർന്ന് കിടന്നിട്ടും ആരും സഹായിച്ചില്ല; കോരപ്പുഴ പാലത്തിന് സമീപം കാറിടിച്ച് 18കാരന് ദാരുണാന്ത്യം

Latest News

കടലിൽ ഇറങ്ങരുത്, ബീച്ചുകളിലേക്കും പോകരുത്; കള്ളക്കടൽ മുന്നറിയിപ്പിന് പിന്നാലെ തീരദേശ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം,1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്ക് സാധ്യത

ലോട്ടറി ടിക്കറ്റിൽ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രം; ഹിന്ദു ഐക്യവേദിയുടെ പരാതിയിൽ കോടതിയുടെ ഇടപെടൽ; പ്രതികൾക്ക് നോട്ടീസ്

ട്രാക്കിലേക്ക് എങ്ങനെയെത്തി? അമ്പലപ്പുഴയിലെ ഒന്നരവയസുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ; ലോക്കോ പൈലറ്റിന്റെ മൊഴിയും നിർണായകം

അത്തം ഘോഷയാത്രയിലെ വായുവിൽ നിൽക്കുന്ന കൃഷ്ണൻ; ‘ആകാശക്കാഴ്ച’യ്‌ക്ക് പിന്നിൽ മാജിക്കല്ല, കൃത്യമായ എൻജിനീയറിങ് മികവ്

 മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്‌ക്കുന്ന വിഭജന രാഷ്‌ട്രീയം കേരളത്തെ തകർക്കും: രാജ്യത്തിന്റെ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്: ബിജെപി

കമ്യൂണിസ്റ്റുകാരുടെ എണ്ണമെടുക്കണം; വീഴ്ച വരുത്തിയാൽ നടപടി നേരിടേണ്ടിവരും; തഹസീൽദാർക്ക് സസ്‌പെൻഷൻ

ശബരിമല സ്വർണ കവർച്ച: പ്രശാന്തിനും അജികുമാറിനുമെതിരെ ശക്തമായ തെളിവുകൾ; പോറ്റിയുമായുള്ള ഫോൺ രേഖകൾ പുറത്ത്

വടക്കഞ്ചേരിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ജീപ്പിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies