തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ ചരക്ക് കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 10 ജീവനക്കാരില്‍ 6 പേർ ഇന്ത്യക്കാര്‍
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ ചരക്ക് കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 10 ജീവനക്കാരില്‍ 6 പേർ ഇന്ത്യക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2026, 09:10 am IST
Facebook
Twitter
WhatsAppTelegram

മൊഗാദിഷു: തുര്‍ക്കി സൈന്യത്തിനായി ആയുധങ്ങളും സൈനിക ഉപകരണങ്ങളുമായി പോയ ചരക്ക് കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. കാമറൂണ്‍ പതാകയുള്ള ‘എം.വി ലുതുഫ്’ എന്ന ചരക്ക് കപ്പലാണ് സോമാലിയന്‍ തീരത്തിന് സമീപം കടല്‍ക്കൊള്ളക്കാരുടെ പിടിയിലായത്. കപ്പലിലുണ്ടായിരുന്ന പത്ത് ജീവനക്കാരില്‍ ആറ് പേരും ഇന്ത്യക്കാരാണെന്ന് സോമാലിയന്‍ അധികൃതര്‍ അറിയിച്ചു.

പന്‍ഡ്ലാന്‍ഡിലെ ഐല്‍ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് ഏകദേശം മൂന്നര നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ റാഞ്ചിയത്. കപ്പലിലുണ്ടായിരുന്നവരില്‍ ആറ് ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു തുര്‍ക്കി പൗരനും ഒരു ജോര്‍ജിയന്‍ പൗരനും രണ്ട് സെര്‍ബിയന്‍ സുരക്ഷാ ഗാര്‍ഡുകളുമുണ്ട്.

കപ്പലില്‍ തുര്‍ക്കിയിലെ സൈനിക പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന ആയുധങ്ങള്‍ക്കൊപ്പം വിവിധ വാര്‍ത്താവിനിമയ, സാറ്റലൈറ്റ് ഉപകരണങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. മൊഗാദിഷുവിലെ തുര്‍ക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്കായിരുന്നു ചരക്ക് എത്തിക്കേണ്ടിയിരുന്നത്.

കഴിഞ്ഞ ഏപ്രില്‍ 26ന് ‘എം.വി സ്വാര്‍ഡ്’ എന്ന കപ്പല്‍ റാഞ്ചിയ സംഘത്തില്‍പ്പെട്ട കടല്‍ക്കൊള്ളക്കാരാണ് ‘എം.വി ലുതുഫി’നെയും റാഞ്ചിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കപ്പല്‍ ഇപ്പോള്‍ പന്‍ഡ്ലാന്‍ഡിലെ ദംഗോരോയോ ജില്ലയിലെ ഗാര്‍മാല്‍ തീരത്ത് എത്തിച്ചതായാണ് വിവരം.

കപ്പല്‍ റാഞ്ചിയതോടെ പ്രദേശത്ത് സുരക്ഷാ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തുര്‍ക്കി സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും ഡ്രോണുകളും മേഖലയില്‍ നിരീക്ഷണം നടത്തുന്നുണ്ട്.

പോളാര്‍ മൂവ്‌മെന്റ് ഷിപ്പിങ്ങിന്റെ ഉടമസ്ഥതയിലുള്ളതാണ് ‘എം.വി ലുതുഫ്’. തുര്‍ക്കി സൈന്യത്തിനുള്ള ആയുധങ്ങളുമായി സഞ്ചരിച്ചിരുന്ന കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായതോടെ ചരക്കിന്റെ സുരക്ഷയ്‌ക്കൊപ്പം കപ്പലിലുള്ള ആറ് ഇന്ത്യന്‍ ജീവനക്കാരുടെ സുരക്ഷയും നിര്‍ണായകമായിരിക്കുകയാണ്.

Tags: Somalia Pirates Ship HijackMV Lutuf HijackingSix Indian Crew MembersTurkey Military Weapons Ship
Share
Tweet
SendShare

More News from this section

വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്‌ക്കും സാധ്യത

ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; ബിഎൻപി നേതാവ് മിർസ ഫഖ്‌റുൽ ഇസ്ലാം ആലംഗീർ 23-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, ജമാഅത്തെ ഇസ്ലാമി പിന്തുണച്ച ഒലി അഹമ്മദിന് 88 വോട്ട് മാത്രം

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

മലയാളി യുവാക്കളെയടക്കം വലയിലാക്കിയ ISI ഏജൻറ്; സുരക്ഷാ ഏജൻസികൾ ഭീകരശൃംഖല പൊളിച്ചത് കൃത്യമായ ഓപ്പറേഷനിലൂടെ; 14 സംസ്ഥാനങ്ങളിൽ പിടിയിലായത് 253 പേർ; ആരാണ് ഷെഹ്സാദ് ഭട്ടി?

ആഹാ ബെസ്റ്റ്!!! ജിന്നയുടെ ഗുരുതര രോഗവിവരം രഹസ്യമാക്കി വച്ചതിനുള്ള നന്ദി; മുംബൈയിലെ രണ്ട് ഡോക്ടർമാർക്ക് മരണാനന്തരം പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതി

Latest News

കൂടത്തായി കേസ് പശ്ചാത്തലമായ ‘അണലി’ വെബ് സീരീസിന് തിരിച്ചടി; റിലീസ് തടഞ്ഞ് കോടതി, ജോളിയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പ്രധാന സ്ത്രീ കഥാപാത്രം ജോളിയാണെന്ന് തിരിച്ചറിയുന്ന ഉള്ളടക്കത്തിനും നിരോധനം

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ ചരക്ക് കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 10 ജീവനക്കാരില്‍ 6 പേർ ഇന്ത്യക്കാര്‍

മാതാവിനെ കൊലപ്പെടുത്തിയ കേസ്; മകനും പെൺസുഹൃത്തും അറസ്റ്റിൽ, വഴക്കിനിടെ ഇടപെട്ട 75കാരിയെ നെഞ്ചിൽ ചവിട്ടിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ്

ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതി ബെഞ്ച്; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, വിദൂര മേഖലകളിലെ ജനങ്ങൾക്ക് നീതി വേഗത്തിലെത്തുമെന്ന് അമിത് ഷാ

ശ്രീചിത്ര പുവർ ഹോമിൽ നിന്ന് പുറത്ത് പോയ രണ്ട് പെൺകുട്ടികൾ , തിരിച്ചെത്തിയില്ല; വഞ്ചിയൂർ പൊലീസ് കേസെടുത്തു, അന്വേഷണം ഊർജിതം

കരുവാറ്റ കൊലക്കേസ്; കൊല്ലപ്പെട്ടയാളെ അപമാനിച്ച എസ്.പി. വിഷ്ണു പ്രദീപിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി, പ്രതിയുടെ ദുരാരോപണം തെളിവില്ലാതെ പുറത്തുവിട്ടതിനെതിരെ നടപടി വേണം

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies