തൃശൂരിന് തകര്‍പ്പന്‍ തുടക്കം; കാലിക്കറ്റിനെ വീഴ്ത്തി ടൈറ്റന്‍സ്, നിഖില്‍ തോട്ടത്തിന് അര്‍ധസെഞ്ചുറി തിളക്കം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തൃശൂരിന് തകര്‍പ്പന്‍ തുടക്കം; കാലിക്കറ്റിനെ വീഴ്‌ത്തി ടൈറ്റന്‍സ്, നിഖില്‍ തോട്ടത്തിന് അര്‍ധസെഞ്ചുറി തിളക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2026, 03:21 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് വിജയത്തുടക്കമിട്ട് തൃശൂര്‍ ടൈറ്റന്‍സ്. ഉദ്ഘാടന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് തൃശൂര്‍ ടൈറ്റന്‍സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തപ്പോള്‍, 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി തൃശൂര്‍ ലക്ഷ്യം മറികടന്നു. 48 പന്തില്‍ പുറത്താകാതെ 59 റണ്‍സെടുത്ത നിഖില്‍ തോട്ടത്താണ് കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് ഇന്നിങ്സിലെ രണ്ടാം പന്തില്‍ തന്നെ വരുണ്‍ നായനാരെ നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തില്‍ നിഖില്‍ തോട്ടത്ത് ക്യാച്ചെടുത്താണ് വരുണിനെ പുറത്താക്കിയത്. തുടര്‍ന്ന് രോഹന്‍ കുന്നുമ്മലും കെ.എസ്. അരവിന്ദും ചേര്‍ന്ന് ഇന്നിങ്സ് കെട്ടിപ്പടുത്തു. ഇരുവരും രണ്ടാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരെയും പുറത്താക്കി ബിജു നാരായണന്‍ കാലിക്കറ്റിന്റെ മുന്നേറ്റത്തിന് തടയിട്ടു. രോഹന്‍ 30 റണ്‍സും അരവിന്ദ് 26 റണ്‍സുമെടുത്തു.

അഖില്‍ സ്‌കറിയ (9), അശ്വിന്‍ ആനന്ദ് (2) എന്നിവര്‍ വേഗത്തില്‍ മടങ്ങിയതോടെ കാലിക്കറ്റ് സമ്മര്‍ദ്ദത്തിലായി. സല്‍മാന്‍ നിസാര്‍ 13 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ അവസാന ഓവറുകളില്‍ കൃഷ്ണദേവന്‍ നടത്തിയ വെടിക്കെട്ടാണ് കാലിക്കറ്റിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. 15 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 27 റണ്‍സാണ് കൃഷ്ണദേവന്‍ നേടിയത്. അബ്ദുള്‍ ബാസിത് 18 റണ്‍സെടുത്തു. തൃശൂരിനായി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

138 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ തൃശൂരിനും തുടക്കം പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല. കെ.ആര്‍. രോഹിതിനെ മൂന്ന് റണ്‍സിനും അഹ്‌മദ് ഇമ്രാനെ 10 റണ്‍സിനും അഖിന്‍ സത്താര്‍ പുറത്താക്കി. പിന്നീട് ഷോണ്‍ റോജറും നിഖില്‍ തോട്ടത്തും ചേര്‍ന്ന് 42 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി തൃശൂരിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഷോണ്‍ റോജര്‍ 30 റണ്‍സെടുത്ത് മടങ്ങിയെങ്കിലും നിഖില്‍ ഒരറ്റത്ത് ഉറച്ചുനിന്നു. ക്യാപ്റ്റന്‍ എം.എസ്. അഖിലിനൊപ്പം ചേര്‍ന്ന് നിഖില്‍ തൃശൂരിന്റെ വിജയമുറപ്പിച്ചു. 4

8 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്ന നിഖില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അഖില്‍ 27 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി. ഒടുവില്‍ 19 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് വിജയത്തിലെത്തി. കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ടൈറ്റന്‍സ് വരവറിയിച്ചു.

Tags: wonKCLthrisur titans
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies