കൊച്ചി: എറണാകുളം വൈറ്റിലയിൽ വൻ ലഹരിവേട്ട. 272 ഗ്രാം എംഡിഎംഎയുമായി നാല് പ്രതികളെ എക്സൈസ് സംഘം പിടികൂടി. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. പരിശോധനയ്‌ക്കിടെ വൻതോതിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
വൈറ്റില കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാട് നടക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്നായിരുന്നു ഓപ്പറേഷൻ. പിടിയിലായവരെ ചോദ്യം ചെയ്ത് ലഹരിമരുന്നിന്റെ ഉറവിടവും ഇത് ആർക്കുവേണ്ടിയാണ് എത്തിച്ചതെന്നും അന്വേഷിച്ചുവരികയാണ്. പിടിച്ചെടുത്ത എംഡിഎംഎയ്‌ക്ക് വിപണിയിൽ വലിയ വില വരുമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണം തുടരുകയാണ്.















