ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2026, 09:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നാളെ ബീജിങ്ങിലേക്ക്. ചൈനീസ് വിദേശകാര്യ മന്ത്രി കൂടിയായ പ്രത്യേക പ്രതിനിധി വാങ് യിയുമായി ഡോവല്‍ കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ചയാണ് ഇന്ത്യ-ചൈന 25-ാം റൗണ്ട് പ്രത്യേക പ്രതിനിധി ചര്‍ച്ചകള്‍ നടക്കുന്നത്. സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായാണ് നിര്‍ണായക കൂടിക്കാഴ്ച നടക്കുന്നത്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ബ്രിക്‌സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷിയുടെ സന്ദര്‍ശനത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്ത്യ-ചൈന ബന്ധത്തില്‍ വലിയ വിള്ളലുണ്ടായത്.

കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും വന്‍തോതില്‍ സൈനിക വിന്യാസം നടത്തുകയും ചെയ്തു. തുടര്‍ന്ന് സൈനിക, നയതന്ത്ര തലങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ നടന്നു. അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കല്‍, സൈനിക പിന്മാറ്റം, സമാധാനവും സ്ഥിരതയും ഉറപ്പാക്കല്‍ എന്നിവയാണ് ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യം.

അതിര്‍ത്തി തര്‍ക്കത്തിന് രാഷ്‌ട്രീയ പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രധാന വേദിയാണ് പ്രത്യേക പ്രതിനിധി സംവിധാനം. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചൈനയുടെ പ്രത്യേക പ്രതിനിധിയും ഈ സംവിധാനത്തിന് കീഴിലാണ് ചര്‍ച്ചകള്‍ നടത്തുന്നത്. അതിര്‍ത്തിയിലെ സമാധാനം, എല്‍എസിയിലെ സാഹചര്യം, സൈനിക വിന്യാസം, അതിര്‍ത്തി മാനേജ്‌മെന്റ്, ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം എന്നിവ ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നത് ഇരുരാജ്യങ്ങളുടെയും ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള അടിസ്ഥാന ഘടകമാണെന്ന നിലപാടാണ് ഇന്ത്യയ്‌ക്കുള്ളത്. അതിര്‍ത്തി തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ചൈനയും വ്യക്തമാക്കുന്നത്. നിലവിലെ സൈനിക സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതിനൊപ്പം ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തിന് ദീര്‍ഘകാല രാഷ്‌ട്രീയ പരിഹാരം കണ്ടെത്തുന്നതിലും ഡോവല്‍-വാങ് യി ചര്‍ച്ചകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകും.

Tags: Beijingwang yiNSA Ajit DovalIndia-China border talks
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies