'മുത്തച്ഛന്‍ കര്‍ഷന്‍; അച്ഛന്‍ സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘മുത്തച്ഛന്‍ കര്‍ഷന്‍; അച്ഛന്‍ സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2026, 01:57 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയുടെ ആഘോഷം കുടുംബത്തിന്റെ പാരമ്പര്യത്തിന് സമര്‍പ്പിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍. സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം സല്യൂട്ട് ചെയ്യുകയും കൈയിലെ മസില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്ത ജുറെല്‍, തന്റെ ബൈസെപ്പില്‍ പച്ചകുത്തിയിരിക്കുന്ന ‘ജയ് ജവാന്‍, ജയ് കിസാന്‍’ എന്ന വാചകവും കുടുംബവേരുകളെ ഓര്‍മിപ്പിക്കുന്നതാണെന്ന് പറഞ്ഞു.

”എന്റെ മുത്തച്ഛന്‍ കര്‍ഷകനായിരുന്നു, അച്ഛന്‍ സൈനികനും. അതാണ് എന്റെ വേരുകള്‍. അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ആ സല്യൂട്ട് അച്ഛനും മുത്തച്ഛനും സമര്‍പ്പിച്ചത്,” ജുറെല്‍ മത്സരശേഷം പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ പുറത്താകാതെ 115 റണ്‍സാണ് ജുറെല്‍ നേടിയത്. ഇതോടെ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 177 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ജുറെലിന്റെ ഇന്നിങ്‌സ്.

“जय जवान, जय किसान”

🗣️ My grandfather was a farmer and my father, a soldier.🫡

Dhruv Jurel reveals the reason behind the special celebration and the tattoo on his arm after reaching his 💯 👌#TeamIndia | #SLvIND | @dhruvjurel21 pic.twitter.com/pQlM1r84hN

— BCCI (@BCCI) August 24, 2026

റിഷഭ് പന്തിനൊപ്പം ഏഴാം വിക്കറ്റില്‍ ജുറെല്‍ 112 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പന്ത് 63 റണ്‍സെടുത്ത് പുറത്തായപ്പോഴും ജുറെല്‍ തന്റെ സ്വാഭാവിക ശൈലിയില്‍ ബാറ്റിങ് തുടര്‍ന്നു. ”പന്ത് മികച്ച താരമാണ്. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യയ്‌ക്കായി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ നമുക്കെല്ലാം അറിയാം. അതുകൊണ്ട് അദ്ദേഹം ക്രീസിലുണ്ടാകുമ്പോഴെല്ലാം ഞാന്‍ ഉപദേശം തേടാറുണ്ട്,” ജുറെല്‍ പറഞ്ഞു.

പന്തിന്റെ ആക്രമണാത്മക ശൈലി അനുകരിക്കാന്‍ ശ്രമിക്കാറില്ലെന്നും ജുറെല്‍ വ്യക്തമാക്കി. ഏത് ബൗളറെ ആക്രമിക്കണം, ഏത് സ്‌പെല്‍ എങ്ങനെ നേരിടണം തുടങ്ങിയ കാര്യങ്ങളിലാണ് താന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെഞ്ചുറിയിലേക്ക് നീങ്ങുന്നതിനിടെ മുഹമ്മദ് സിറാജ് നല്‍കിയ പിന്തുണയും ജുറെല്‍ പ്രത്യേകം പരാമര്‍ശിച്ചു. 29 പന്തുകള്‍ നേരിട്ട സിറാജ് ജുറെലിന് ആവശ്യമായ സമയം നല്‍കി. കൊളംബോയില്‍ നേടിയ സെഞ്ചുറി ജുറെലിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ്.

Tags: dhruv jurelcentury celebrationdedicatedfather and grandfather
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies