റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി
Friday, August 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2026, 03:49 pm IST
Facebook
Twitter
WhatsAppTelegram

ഈസ്റ്റ് മാഞ്ചസ്റ്റര്‍: ഫ്രഞ്ച് ക്ലബ് ലില്ലെയുടെ 18കാരനായ മിഡ്ഫീല്‍ഡര്‍ അയൂബ് ബുവാദിയെ വന്‍തുകയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. 95 മില്യണ്‍ യൂറോയും അഞ്ച് മില്യണ്‍ യൂറോയുടെ ആഡ്-ഓണുകളും ഉള്‍പ്പെടെ 100 മില്യണ്‍ യൂറോയുടെ കരാറിലാണ് മൊറോക്കോ അന്താരാഷ്‌ട്ര താരത്തെ സിറ്റി ടീമിലെത്തിച്ചത്. അഞ്ച് വര്‍ഷത്തെ കരാറിലാണ് ബുവാദി സിറ്റിയില്‍ ഒപ്പുവച്ചത്. ആഴത്തില്‍ നിന്ന് കളി നിയന്ത്രിക്കുന്ന മിഡ്ഫീല്‍ഡറായ ബുവാദിയെ അടുത്തിടെ ബാഴ്‌സലോണയിലേക്ക് ചേക്കേറിയ റോഡ്രിയുടെ ദീര്‍ഘകാല പകരക്കാരനായാണ് സിറ്റി കാണുന്നത്.

ഇതോടെ ഫ്രഞ്ച് ലീഗില്‍നിന്നുള്ള ഏറ്റവും വിലയേറിയ വില്‍പ്പനയായി ബുവാദിയുടെ ട്രാന്‍സ്ഫര്‍ മാറി. 2023ല്‍ പാരിസ് സെന്റ് ജെര്‍മെയ്നില്‍നിന്ന് നെയ്മറെ 90 മില്യണ്‍ യൂറോയ്‌ക്ക് അല്‍ ഹിലാല്‍ സ്വന്തമാക്കിയ റെക്കോര്‍ഡാണ് ബുവാദി മറികടന്നത്. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ കൗമാര താരമെന്ന നേട്ടവും ബുവാദിക്ക് സ്വന്തമായി. ലില്ലെയുടെ അക്കാദമിയില്‍ 2021ല്‍ ചേര്‍ന്ന ബുവാദി, 16-ാം ജന്മദിനത്തിന് വെറും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം യൂറോപ്യന്‍ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. കെഐ ക്ലാക്സ്വിക്കിനെതിരായ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് മത്സരത്തിലായിരുന്നു അത്.

തുടക്കം മുതല്‍ തന്നെ അസാധാരണമായ പക്വതയും തന്ത്രപരമായ ബോധവും പ്രകടിപ്പിച്ച താരത്തെ ലില്ലെയുടെ മുന്‍ സൂപ്പര്‍താരം ഈഡന്‍ ഹസാര്‍ഡിന് ശേഷം ക്ലബിന്റെ മികച്ച മിഡ്ഫീല്‍ഡറായി വിലയിരുത്തിയിരുന്നു. ലോകകപ്പിലെ പ്രകടനത്തിലും ബുവാദി തന്റെ മികച്ച ടച്ച്, കളിയെ വായിക്കാനുള്ള കഴിവ്, പക്വത എന്നിവയിലൂടെ ശ്രദ്ധ നേടി. ലില്ലെയ്‌ക്കായി 96 മത്സരങ്ങള്‍ കളിച്ചിട്ടും ബുവാദിക്ക് ഇതുവരെ ഗോള്‍ നേടാനായിട്ടില്ല. മൊറോക്കോ ദേശീയ ടീമിനായി കളിച്ച എട്ട് മത്സരങ്ങളിലും ഗോള്‍ കണ്ടെത്താനായിട്ടില്ല.

എങ്കിലും സിറ്റിയുടെ ഫുട്‌ബോള്‍ ഡയറക്ടര്‍ ഹ്യൂഗോ വിയാന താരത്തിന്റെ കഴിവുകളില്‍ വലിയ പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. മികച്ച മിഡ്ഫീല്‍ഡര്‍ക്ക് ആവശ്യമായ എല്ലാ ഗുണങ്ങളും ബുവാദിക്കുണ്ടെന്നും പരിശീലകന്‍ എന്‍സോ മാരെസ്‌കയുടെ കീഴില്‍ താരത്തിന് കൂടുതല്‍ വളരാനാകുമെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് 18 വയസ്സ് മാത്രമാണ്. ഇതുവരെ നടത്തിയ പുരോഗതിയില്‍ സന്തോഷമുണ്ട്, പക്ഷേ ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് എനിക്കറിയാം. അതിന് ഏറ്റവും മികച്ച സ്ഥലമാണ് സിറ്റി,’ ബുവാദി പറഞ്ഞു.

റോഡ്രി ബാഴ്‌സലോണയിലേക്ക് പോയതിന് പിന്നാലെയാണ് സിറ്റി മിഡ്ഫീല്‍ഡില്‍ വന്‍ അഴിച്ചുപണി നടത്തുന്നത്. ഇംഗ്ലണ്ട് താരം എലിയറ്റ് ആന്‍ഡേഴ്‌സണെ സ്വന്തമാക്കാന്‍ ക്ലബ് നേരത്തെ 155 മില്യണ്‍ ഡോളര്‍ ചെലവഴിച്ചിരുന്നു. ബെര്‍ണാര്‍ഡോ സില്‍വ കരാര്‍ അവസാനിച്ചതോടെ ക്ലബ് വിട്ടതും നിക്കോ ഗോണ്‍സാലസ് ന്യൂകാസിലിലേക്ക് മാറിയതും മിഡ്ഫീല്‍ഡില്‍ സിറ്റിക്ക് കൂടുതല്‍ മാറ്റങ്ങള്‍ ആവശ്യമായി വരുത്തി. ഗോണ്‍സാലസിനെ ന്യൂകാസില്‍ ദീര്‍ഘകാല കരാറില്‍ സ്വന്തമാക്കിയതായി ബുധനാഴ്ച പ്രഖ്യാപിച്ചു.

ചെല്‍സി മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസിലും സിറ്റിക്ക് താല്‍പര്യമുണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. പുതിയ പരിശീലകന്‍ മാരെസ്‌കയുടെ കീഴില്‍ സീസണിലെ ആദ്യ മത്സരത്തില്‍ ബോണ്‍മത്തിനെ 2-1ന് തോല്‍പ്പിച്ച സിറ്റി വിജയത്തോടെയാണ് തുടങ്ങിയത്. ആ മത്സരത്തില്‍ സെന്റര്‍ ബാക്കായ മാര്‍ക്ക് ഗുഹിയെ ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായി കളിപ്പിച്ചത് ആ സ്ഥാനത്ത് ടീമിന് നിലവില്‍ താരങ്ങളുടെ കുറവുണ്ടെന്നതിന്റെ സൂചനയായിരുന്നു.

ഈ സാഹചര്യത്തില്‍ ബുവാദിയുടെ വരവ് സിറ്റിയുടെ മിഡ്ഫീല്‍ഡിന് നിര്‍ണായക കൂട്ടിച്ചേര്‍ക്കലാകുമെന്നാണ് വിലയിരുത്തല്‍. ക്രിസ്റ്റല്‍ പാലസിനെതിരായ ഇന്നത്തെ മത്സരത്തില്‍ തന്നെ താരം സിറ്റിക്കായി അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതയുമുണ്ട്.

Tags: Man City SignsRising Midfield StarAyyoub BouaddiRodri's Replacement
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

Latest News

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

ജര്‍മനിയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി ടീം അഞ്ചാം സ്ഥാനത്ത്; 52 വര്‍ഷത്തിനിടയിലെ മികച്ച പ്രകടനം

കൈയില്‍ കിട്ടിയ ജയം കൈവിട്ടു; കൊളംബോ സമനില ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടി

ബസ് പാഞ്ഞുവന്നു, തൊട്ടടുത്ത നിമിഷം വൻ അപകടം! നാരിഴയ്‌ക്ക് രക്ഷപ്പെട്ട ‘ഭാഗ്യവാൻ’ ആരെന്ന് നാട്ടുകാർ തിരയുന്നു

കരുവാനയെ വീഴ്‌ത്തി പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ കിരീടം ഇന്ത്യയ്‌ക്ക്; ആദ്യ ഇന്ത്യന്‍ താരം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

file photo

ആറന്മുള ഉത്രട്ടാതി ജലമേള ഓഗസ്റ്റ് 30ന്; ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും, 51 പള്ളിയോടങ്ങൾ അണിനിരക്കും, മത്സരം വൈകിട്ട് 3ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies